എ.എം.എൽ.പി.എസ്.പള്ളപ്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19522 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്.പള്ളപ്രം
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ,
മലപ്പുറം
,
679577
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0494-2665525
ഇമെയിൽamlpspallappuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19522 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം.വി.റെ.യ്സി
അവസാനം തിരുത്തിയത്
19-04-202019522


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ചരിത്രപ്രസിദ്ധമായ പൊന്നാനിയിൽ ഇടപ്പള്ളി - പനവേൽ ദേശീയ പാതയുടെ വൺവേ റോഡരികിൽ ന യോരത്ത് 1930ലാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. പ്രദേശത്തെ വിദ്യാഭ്യാസ തല്പരരായ ഏതാനും പേരുടെ ശ്രമങ്ങളായിരുന്നു ഈ സ്കൂളിന്റെ പിറവിക്കു പിന്നില്.ആദ്യകാലത്ത് ഓല ഷെഡിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1960കളോടയാണ് കൂടുതൽ വിപുലമായത്. പറങ്ങോടന് എന്ന കുട്ടി മാഷ് സ്കൂള് ഏറ്റെടുത്തു. പ്രധാനാധ്യാപകനായിരുന്ന കൊച്ചുഗോവിന്ദൻ മാസ്റ്ററും വിദ്യാഭ്യാസ തൽപരനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ ഏച്ചുനായരും ചേർന്ന് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തതോടെ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പഠന രംഗത്തേക്ക് ആകർഷിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു. ഇ രാഘവൻ മാസ്റ്റർ, കാതറീൻ ടീച്ചർ എന്നിവരും പ്രധാനാധ്യാപകരായി രുന്നിട്ടുണ്ട്. രണ്ടായിരത്തി ഒമ്പതിൽ ഏച്ചു നായരുടെ നിര്യാണ ശേഷം മകൾ ടി വി പത്മിനി ജനാർദ്ദനനാണ് മാനേജർ. തൃക്കാവ് സ്വദേശി റിട്ട. ഹെഡ്മാസ്റ്റർ എ വി വേണുഗോപാലൻ മാസ്റ്ററുടെ പത്നി കെ പ്രമീളയാണ് ഇപ്പോൾ ഹെഡ്മിസ്ട്രസ്. ഇതിനകം ഒമ്പതിനായിരത്തോളം വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു കൊടുത്ത ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി പേർ വിവിധ മേകലകളിൽ ഉന്നത നിലകളിൽ എത്തിയിട്ടുണ്ട്. യു എ ഇ യിലുള്ള ഡോ. അബ്ദുറഹ്മാൻ, പൊന്നാനി കോടതിയിലെ അഭിഭാഷക അഡ്വ. ഇ സുനിത, പൊന്നാനി നഗരസഭയിലെ വിവിധ കാലയളവിൽ ഭരണസാരഥ്യം വഹിച്ചിട്ടുള്ള വി പി അബ്ദുൽ മജീദ്, ഷൈലജ മണികണ്ഠൻ, ഇപ്പോഴത്തെ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ റീനാ പ്രകാശൻ, അറിയപ്പെട്ട കലാകാരൻ കലാഭവൻ അഷ്റഫ്, അബുദാബി കെ എം സി സി ജനറല് സെക്രട്ടറി അശ്റഫ് പൊന്നാനി തുടങ്ങി ഈ നിര നീണ്ടതാണ്. പ്രഗത്ഭരായ അധ്യാപകരുടെ സേവനം കൊണ്ട് ഈ സ്കൂളിൻറെ ചരിത്രം സമ്പന്നമാണ്. യു കല്യാണി, പി കമലാക്ഷി, യു പാറുക്കുട്ടി അമ്മ, കെ സരോജിനി, എടപ്പാള് സ്വദേശി കെ കാര്ത്യായനി, പി വി ജാനകിക്കുട്ടി അമ്മ, കെ രാഘവപ്പണിക്കര്, ഒ ഡി ത്രേസ്യാമ്മ, ആനന്ദവല്ലി ടീച്ചര്, പത്മജ ടീച്ചർ, സോമാവതി ടീച്ചർ,കന്യാകുമാരി സ്വദേശിയായിരുന്ന മുത്തുകൃഷ്ണൻ മാസ്റ്റർ, ചാത്തന് മാസ്റ്റര്, കൊല്ലന്പടി സ്വദേശി ശ്രീധരന് മാസ്റ്റര്, അബ്ദുല്ലക്കുട്ടി മാസ്റ്റർ(പുറങ്ങ്) കവയത്രിയായ എസ് ജയശ്രീ ടീച്ചർ, ലൈല ടീച്ചർ തുടങ്ങിയവർ ഇതിനകം വിരമിച്ചവരാണ്.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ മുഖഛായ മാറ്റാനുള്ള ശ്രമങ്ങളിലാണ് സ്കൂള് മാനേജറും പി ടി എയും. പൂര്വ്വ വിദ്യാര്ത്ഥികള്, സാമൂഹ്യ, സന്നദ്ധ സംഘടനകള് എന്നിവരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പു വരുത്തി വിപുലമായ സൌകര്യങ്ങളും അക്കാദമിക സൌകര്യങ്ങളും ഒരുക്കാനാണ് ശ്രമം. ആധുനിക രീതിയിലുള്ള കെട്ടിടത്തിന് അനുമതിക്കായി വിദ്യാഭ്യാസ ഡയറക്ടര്ക്ക് അപേക്ഷ നല്കിയിട്ടുണ്ട്.

നിലവിലുള്ള സൌകര്യങ്ങള്

ക്ലാസ്സ് മുറികള് ഒരു ഓഫീസ് മുറി ഒരു പ്രീ പ്രൈമറി കെട്ടിടം അടുക്കള സ്റ്റോര് റൂം ആവശ്യമായ ബാത്ത്റൂം

പാഠ്യേതര പ്രവർത്തനങ്ങളിലും മികവ്

തുണി സഞ്ചി വിതരണം
indepandace day janamythri police
bhinna sheshidinacharanam
ഗുരുവന്ദനം

പ്രമാണം:19522-09.jpg പള്ളപ്രം എ എം എം പി സ്കൂളില് ജനുവരി 27ന് പൊതു വിദ്യാഭ്യാസ സംരക്ഷണ സംഗമവും പ്രതിജ്ഞയും നടത്തി. ഹരിത വിദ്യാലയം പ്രഖ്യാപനവും നടന്നു. സമ്പൂര്ണ്ണ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയമായി മാറ്റുന്നതിനുള്ള പദ്ധതികളുടെ തുടര്ച്ചയായി സ്കൂള് ഹരിത ക്ലബ്ബ് അംഗങ്ങളടങ്ങുന്ന ഹരിതസേന സ്കൂളിന്റെ ആയല്വീടുകളിലേക്ക് തയ്യാറാക്കിയ തുണിസഞ്ചികള് വിതരണം ചെയ്തു.

ക്ലബ്ബുകൾ

  • ശാസ്ത്രക്ലബ്ബ്

ഈ വർഷത്തെ പൊന്നാനി ഉപജില്ലാ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനമാണ് സ്കൂളിന്. സയൻസ് കളക്ഷൻ മത്സരത്തിൽ രണ്ടാം സ്ഥാനം നടി. ചാർട്ട് സിമ്പിൾ എക്സ്പിരിമെൻറ് ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചു.റിയാസ് മാസ്റ്ററാണ് ക്ലബ്ബ് കൺവീനർ.

  • കായിക ക്ലബ്ബ്
കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള്

കായിക മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തമാണ്. എൽ പി സ്കൂളിൻറെ പരിമിതികൾക്കകത്തു നിന്ന് കൊണ്ട് വിദ്യാർത്ഥികളുടെ കായിക മുന്നേറ്റത്തിന് പരിശ്രമിക്കാൻ സാധിക്കുന്നു. സ്വന്തമായി ഗ്രൗണ്ടില്ലെങ്കിലും സമീപത്തെ ഹയർ സെക്കണ്ടറി സ്കൂളിൻറെ ഗ്രൗണ്ടിൽ പരിശീലനം നൽകി കായിക മത്സരങ്ങൾക്ക് കുട്ടികളെ പ്രാപ്തരാക്കുന്നു. രണ്ടു വർഷമായി ഉപജില്ലാ കായിക മേളയിൽ രണ്ടാം സ്ഥാനത്തുണ്ട്. വ്യക്തിഗത ചാമ്പ്യൻഷിപ്പുകളും സ്വന്തമാണ്. അധ്യാപകനും മുൻ മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ദിപുജോൺ ആണ് കായിക പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്.

കായിക മേളയില് കിരീടം ചൂടിയ വിദ്യാര്ത്ഥികള് ആഹ്ലാദപ്രകടനത്തില്
  • ഗണിത ക്ലബ്ബ്

ഗണിതശാസ്ത്ര മേഖലയില് കുട്ടികളുടെ കഴിവ് പ്രകടിപ്പിക്കുന്നതിനുള്ള വിവിധ അവസരങ്ങള് ഒരുക്കി വരുന്നു. ഉപജില്ലാ ഗണിത മേളയില് വര്ഷങ്ങളായി സ്റ്റില് മോഡലില് സമ്മാനം നേടി വരുന്നു. ലൂസി ടീച്ചര്, റിയാസ് മാസ്റ്റര്, റെയ്സി ടീച്ചര് എന്നിവരാണ് നേതൃത്വം നല്കുന്നത്.

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തില് നടന്ന മെട്രിക് മേളയില് നിന്ന്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
പൊന്നാനി പള്ളപ്രം എ എം എൽ പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി, ബാലസഭ എന്നിവയുടെ ഉദ്ഘാടനം കവി ഇബ്രാഹിം പൊന്നാനി നിർവ്വഹിച്ചു. നല്ല വായനയാണ് നല്ല വ്യക്തിത്വം രൂപപ്പെടുത്തുന്നത്. നമ്മുടെ അനുഭവങ്ങളെ വ്യത്യസ്ത രീതിയിൽ കാണുമ്പോഴാണ് നല്ല സാഹിത്യരചനകൾ പിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എം വി റെയ്സി ടീച്ചർ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി പുറത്തിറക്കിയ 'ഒരു ദിനം ഒരറിവ് ' ലഘു ഗ്രന്ഥം പി.ടി.എ പ്രസിഡന്റ് പി വി ഇബ്രാഹിമിന് നൽകി ഇബ്രാഹിം പൊന്നാനി പ്രകാശനം ചെയ്തു. പി കെ ഘോഷവതി ടീച്ചർ ഉപഹാരം നൽകി. വിദ്യാരംഗം കൺവീനർ റഫീഖ്, ബാലസഭാ കൺവീനർ ദിപു ജോൺ, ജൂലിഷ് എബ്രഹാം എനിനവര് പ്രസംഗിച്ചു. വിദ്യാരംഗം സെക്രട്ടറി _ അഫീഫ ആർ വി 4 എ, റിഷാന സി.കെ 4 ബി (ജോ. സെക്രട്ടറി). ബാലസഭാ ഭാരവാഹികൾ: അനസ് ടി.കെ 4 ബി (പ്രസിഡന്റ്), ഷഫാന. എ 4 എ (സെക്രട്ടറി) ഉദ്വിഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

  • അറബിക് ക്ലബ്ബ്

അറബിക് പഠനത്തില് കൂടുതല് മുന്നേറുന്നതിനാവശ്യമായ പ്രവര്ത്തനങ്ങള് നടത്തി വരുന്നു. ക്ലാസ്സ്റൂം പതിപ്പുകള് പുറത്തിറക്കുന്നു. ക്വിസ് മത്സരങ്ങള് തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. സ്കൂള് തല അറബിക് കലോത്സവത്തില് കൈയെഴുത്ത് മത്സരത്തില് അഫീഫ 4 എ, ക്വിസ് മത്സരത്തില് അഫീഫ 4 എ, പദ്യം ചൊല്ലലില് ഫാത്തിമത് സന വി 4എ, അഫീഫ 4എ, കഥാകഥനത്തില് ആയിശ തെസ് ലി 4 എ, ഖുര്ആന് പാരായണത്തില് അബ്ദുല് വാഹിദ് 3 ബി, പദനിര്മ്മാണത്തില് ഫാത്തിമത് നുനു 1 ബി എന്നിവര് ജേതാക്കളായി. ഉപജില്ലാ തലത്തിലും ഇവര് മികച്ച ഗ്രേഡ് കരസ്ഥമാക്കി. സംഘഗാനത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അറബിക് അധ്യാപകൻ സി റഫീഖ് ആണ് കൺവീനർ.

വഴികാട്ടി

പൊന്നാനി ബസ്റ്റാന്റിൽ നിന്ന് കൊല്ലൻപടി റോഡിൽ പള്ളപ്രം പാലത്തിനരികെ. കെ എസ് ആർ ടി സി, പ്രൈവറ്റ് ബസ്സ്റ്റാന്റുകളിൽ നിന്ന് 7 മിനിട്ട് നടക്കാനുള്ള ദൂരം. അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ കുറ്റിപ്പുറം.17 km Tirur 25 Km "വിമാനത്താവളം" "കോഴിക്കോട്" "കൊച്ചിൻ ഇന്റർനാഷണൽ വിമാനത്താവളം, നെടുമ്പാശ്ശേരി 103 km" {{#multimaps: 10.767919, 75.929606 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പള്ളപ്രം&oldid=786689" എന്ന താളിൽനിന്ന് ശേഖരിച്ചത്