യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മനുഷ്യനെ വകവരുത്തുന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/മനുഷ്യനെ വകവരുത്തുന്ന കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aks...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുഷ്യനെ വകവരുത്തുന്ന കൊറോണ



   
ആദ്യം വന്നതു നിപ്പ തന്നെ
പിന്നീടാണെങ്കിൽ കൊറോണയും
ഈ ജന്മം ഇങ്ങനാണെങ്കിൽ
ഇനിയൊരു സ്വപ്നമായിത്തീരുമോ
വട്ടത്തിൽ വരയുള്ള വൈറസോ
ഈ കൊറോണയ്ക്ക് കാരണം
ഇനിയുള്ള പരിഹാരമെന്തെന്നറിഞ്ഞൂടാ
ചുമയായ് വന്നു പിന്തുടർന്നൂ
ഒരു ചെറു പനിയായി വന്നുചേർന്നു
മരണത്തെ വെല്ലുന്ന രോഗമായി
വിദ്യാലയവും പരീക്ഷയുമെല്ലാം
അങ്ങു ദൂരെ പോയ്മറഞ്ഞു
ഓഖിയും പ്രളയവും വന്നപ്പോഴെല്ലാം
കരുതലായ് നാം കൈകോർത്തതല്ലേ
ആദ്യം വിതച്ചത് ചൈനയിൽ തന്നെ
പിന്നീടാണ് കേരളത്തിൽ
കൊറോണയ്ക്കൊരു മരുന്നില്ലെങ്കിലും
ആരോഗ്യമുള്ളൊരു ജീവിതവും ഒപ്പം
ശുചിത്വവുമുള്ള മനുഷ്യരായ് തീർന്നാൽ
കൊറോണയെ നമുക്കു തുടച്ചുനീക്കാം.
 

ഷഹ്‌ന ഫാത്തിമ. എസ്
2A യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത