ആദ്യം വന്നതു നിപ്പ തന്നെ
പിന്നീടാണെങ്കിൽ കൊറോണയും
ഈ ജന്മം ഇങ്ങനാണെങ്കിൽ
ഇനിയൊരു സ്വപ്നമായിത്തീരുമോ
വട്ടത്തിൽ വരയുള്ള വൈറസോ
ഈ കൊറോണയ്ക്ക് കാരണം
ഇനിയുള്ള പരിഹാരമെന്തെന്നറിഞ്ഞൂടാ
ചുമയായ് വന്നു പിന്തുടർന്നൂ
ഒരു ചെറു പനിയായി വന്നുചേർന്നു
മരണത്തെ വെല്ലുന്ന രോഗമായി
വിദ്യാലയവും പരീക്ഷയുമെല്ലാം
അങ്ങു ദൂരെ പോയ്മറഞ്ഞു
ഓഖിയും പ്രളയവും വന്നപ്പോഴെല്ലാം
കരുതലായ് നാം കൈകോർത്തതല്ലേ
ആദ്യം വിതച്ചത് ചൈനയിൽ തന്നെ
പിന്നീടാണ് കേരളത്തിൽ
കൊറോണയ്ക്കൊരു മരുന്നില്ലെങ്കിലും
ആരോഗ്യമുള്ളൊരു ജീവിതവും ഒപ്പം
ശുചിത്വവുമുള്ള മനുഷ്യരായ് തീർന്നാൽ
കൊറോണയെ നമുക്കു തുടച്ചുനീക്കാം.