എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


ദുരന്തം വിതച്ചൊരു വൈറസിനെ
മരണം വിതച്ചീ അസുഖത്തെ
പ്രതിരോധിക്കൂ പ്രതിവിധിയാൽ
ജാഗ്രതയാകൂ കൈവിടാതെ
കൊറോണയാം ദുഃഖിതരാം
ആശങ്കപ്പെടരുത് നാമെല്ലാം
ഉണർന്നു പ്രവർത്തിക്കൂ നാം
ശുചിത്വം പാലിക്കൂ നാം
കൈയ്യും മുഖവും കഴുകേണം
ഇടയ്ക്കിടക്ക് കഴുകേണം
സോപ്പും സാനി റ്റെസറ്റുകൾ
ഉപയോഗിക്കൂ നാമെല്ലാം
അകലം പാലിക്കൂ നാം
ബന്ധങ്ങൾ കൈവിടാതെ
ഒഴിവാക്കുവിൻ നാം യാത്രകളെ
വീട്ടിലിരിക്കൂ കുറച്ചു നാൾ
സമ്പർക്കം അത് ഒഴിവാക്കൂ
തുരത്താം നമുക്ക് വൈറസിനെ

മുഫീത - M
4 A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത