ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ലോകത്തെ ഭീതിപ്പെടുത്തുന്ന മഹാമാരി
ലോകത്തെ ഭീതിപ്പെടുത്തുന്ന മഹാമാരി
2019 ഡിസംബറിലാണ് കൊറോണ ആദ്യമായി ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം തന്നെ തായ്‌ലൻഡ്, ജപ്പാൻ, യു എസ്, ഇറ്റലി, ജർമ്മനി ഇന്ത്യ തുടങ്ങിയയിടങ്ങളിൽ കോവിഡ് സ്ഥിതീകരിച്ചു. ലോകത്തെ മുഴുവൻ കാർന്നു തിന്നുന്ന മഹാമാരി ആയി ഇത് ലോകം മുഴുവൻ വ്യാപിക്കുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലോകം ഭീതിയിലാണ്. ആളുകളെ കാർന്നുതിന്നുന്ന ഈ മഹാമാരി ആളുകളിൽനിന്ന് ആളുകളിലേക്ക് പടരുകയാണ്. ലക്ഷക്കണക്കിന് പേർ ലോകമെങ്ങും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രോൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കാൻ കെൽപ്പുള്ള കൊറോണ വൈറസിനെ ലോകം മുഴുവനും ഭയത്തോടെ കാണുന്നു. ഈ വൈറസിന് വാക്സിനേഷനോ, പ്രതിരോധ ചികിത്സയോ ഇല്ല എന്ന കാരണം കൊണ്ട് തന്നെ കൊറോണ പടരുന്ന മേഖലയിലേക്ക് പോവുകയോ അല്ലെങ്കിൽ ഇത്തരത്തിൽ രോഗമുള്ളവരും ആയി സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ സാമൂഹ്യ അകാലം പാലിക്കേണ്ടത് അനിവാര്യമാണ്. കേരളത്തെ കുറിച്ച് പറയുമ്പോൾ, ചൈനയിലെ വുഹാനിൽ നിന്ന് വന്ന മലയാളി വിദ്യാർത്ഥികളിലൂടെ ആണ് രോഗം ആദ്യമായി ഇവിടെ എത്തുന്നത്. ഈ രോഗികളെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ കേരളത്തിന് കഴിഞ്ഞതാണ് കേരളത്തിന്റെ ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം. തുടർന്ന് ഇറ്റലിയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശികളിലൂടെയാണ് ഈ രോഗത്തിന് കേരളത്തിലേക്കുള്ള രണ്ടാം വരവ്. കർശനമായുള്ള നിയന്ത്രണത്തിലൂടെ ഈ രണ്ടാം വരവിനെയും പിടിച്ചുയർത്തി ലോകത്തിനൊരു മാതൃകയാക്കാൻ കേരളത്തിന് സാധിച്ചു. ഇപ്പോഴും ആ കർശനനിയന്ത്രണം തുടരുന്നതിനാൽ ലോക ഭീതിക്ക് അല്പം കുറവ് വന്നിട്ടുണ്ട്. പ്രത്യേകമായും നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ശുചിത്വം തന്നെയാണ്. സാമൂഹിക ഇടപെടലിന് ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകാൻ നാം ശ്രദ്ധിക്കണം. ഈ വൈറസ് ബാധക്ക് മരുന്നുകളും വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ ഇത്തരം വൈറസ് ബാധയിൽ നിന്ന് മാറി നിൽക്കേണ്ടതാണ്. തീ പോലെ ലോകമെങ്ങും പടർന്നു കൊണ്ടിരിക്കുന്ന ഈ രോഗത്തിനെതിരെ നമുക്ക് ജാഗരൂകരായി ഇരിക്കാം. അകലം പാലിക്കാം...... * ശുചിത്വം ശീലമാക്കാം....... വീട്ടിൽ തന്നെ ഇരിക്കാം.....
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം