ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/സ്നേഹസ്പർശം

Schoolwiki സംരംഭത്തിൽ നിന്ന്

സ്നേഹസ്പർശം

അമ്മ എൻനന്മയാം വഴി വിളക്കാം
ജീവിത പാതയിൽ തെളിഞ്ഞു നിന്നു
വെയിലിനെ തടയുന്ന കുടപോലെ
തണലായ് നിറയുമെന്നച്ഛൻ
അക്ഷരം ചൊല്ലി പഠിപ്പിച്ച
ആദ്യഗുരുനാഥയാണെന്നമ്മ
കുഞ്ഞിക്കഥകൾ പറഞ്ഞു തന്ന്
എന്നിൽ പുഞ്ചിരി തൂകിഎന്നച്ഛൻ
ദുഃഖങ്ങളെല്ലാം ചെറുപുഞ്ചിരിയോടെ
സഹിക്കാൻ പഠിപ്പിച്ചുയെന്നമ്മ
കഷ്ടകാലങ്ങളും ദാരിദ്ര ദുഃഖവും
നേരിടാൻ പഠിപ്പിച്ചു അച്ഛൻ
സ്നേഹത്തിൻ സൗഭാഗ്യമാണെനിക്ക്
അച്ഛനും അമ്മയും
എന്നെ തളരാതെ കാക്കുമെൻ
അച്ഛനും അമ്മയും

 

ശിവാനി
2 A ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത