സ്നേഹസ്പർശം
അമ്മ എൻനന്മയാം വഴി വിളക്കാം
ജീവിത പാതയിൽ തെളിഞ്ഞു നിന്നു
വെയിലിനെ തടയുന്ന കുടപോലെ
തണലായ് നിറയുമെന്നച്ഛൻ
അക്ഷരം ചൊല്ലി പഠിപ്പിച്ച
ആദ്യഗുരുനാഥയാണെന്നമ്മ
കുഞ്ഞിക്കഥകൾ പറഞ്ഞു തന്ന്
എന്നിൽ പുഞ്ചിരി തൂകിഎന്നച്ഛൻ
ദുഃഖങ്ങളെല്ലാം ചെറുപുഞ്ചിരിയോടെ
സഹിക്കാൻ പഠിപ്പിച്ചുയെന്നമ്മ
കഷ്ടകാലങ്ങളും ദാരിദ്ര ദുഃഖവും
നേരിടാൻ പഠിപ്പിച്ചു അച്ഛൻ
സ്നേഹത്തിൻ സൗഭാഗ്യമാണെനിക്ക്
അച്ഛനും അമ്മയും
എന്നെ തളരാതെ കാക്കുമെൻ
അച്ഛനും അമ്മയും