എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ


അമ്മയെന്ന പ്രകൃതി നമുക്ക് നൽകിയ
സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാത്ത നമ്മൾ ധിക്കരിച്ചു.
നല്ല മനസ്സില്ലാത്തോർ...
കരുണയില്ലാത്തോർ...
ഭാവിയിലെ തലമുറയ്ക്ക് ഇവിടെ
ജീവിക്കുവാൻ കഴിയുമോ?
പ്രകൃതിയെ ദുരുപയോഗിക്കുന്നതുമൂലം
പുതിയ പുതിയ രോഗങ്ങൾ,
പ്രകൃതിക്ഷോഭങ്ങൾ..
അങ്ങനെയെന്തെല്ലാം?
പരിസ്ഥിതിയെന്ന ദാനത്തെ
എന്തിനു നമ്മൾ നിഷേധിക്കുന്നു?
എന്തുകൊണ്ടവയെ സംരക്ഷിക്കുന്നില്ല?
ഏയ് സ്വാർത്ഥാ.., നിന്റെ പ്രവൃത്തിമൂലം
ഒരിക്കൽ നീ എന്നെ ചൊല്ലിക്കരയും!!!!

അശ്വിൻ മോഹൻ
7 എ എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത