ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/എന്റെ ലോക്ക് ഡൗൺ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ലോക്ക് ഡൗൺ ചിന്തകൾ      
ജനിച്ച നാടിനെയും ഭാഷയെയും സംസ്കാരത്തെയും അല്പം പുച്ഛത്തോടെ കാണുകയും വിദേശ രാജ്യങ്ങളുടെ എല്ലാ പൊള്ളത്തരങ്ങളെയും വലിയ സംഭവങ്ങളായി കാണുന്ന ഞാൻ ഉൾപ്പെടുന്ന ഈ ജനറേഷന് കോവിഡ് 19 എന്ന പരമാണു വിദേശ രാജ്യങ്ങളെയെല്ലാം "വലിച്ച് കീറി ഒട്ടിക്കുന്നത് "വിശ്വസിക്കാനായില്ല അവിടെ നമ്മുടെ രാജ്യം തലയുയർത്തുന്നതും പിടിച്ചു നിൽക്കുന്നതും,അതോടൊപ്പം ഞങ്ങളുടെ ഉള്ളിൽ ഇന്ത്യയെന്ന വികാരം ഉണരുന്നതും അഭിമാനത്തോടെ ഞാൻ മനസ്സിലാക്കുന്നു.

പിന്നെ ഞങ്ങളുടെ ബാച്ച് (ഈ പ്രായം ) ഞങ്ങൾ ഒരു സ്പെഷ്യൽ ടീം ആണെന്നും തോന്നുന്നു " ഞങ്ങൾ സുനാമിയുമായി ജനിച്ചവർ, രണ്ടു മഹാപ്രളയങ്ങൾ കണ്ടവർ, ഓഖി ,നിപ്പ, ഇപ്പോൾ ചരിത്രത്തിലാദ്യമായി SSLC യും പാതിവഴിയിൽ....... ഒരു സുപ്രഭാതത്തിൽ ഒട്ടും പരിചയമില്ലാത്ത രണ്ടു വാക്കുകൾ കേൾക്കുന്നു, ലോക്ക് ഡൗൺ, ഹോം ക്വാ റൈണ്ടയ്ൻ ഈ വാക്കുകൾക്ക് സ്നേഹം സന്തോഷം സൗഹൃദം എന്നീ അർത്ഥങ്ങൾ കൂടി ഞാൻ മനസ്സിലാക്കുന്നു. വീട്ടിൽ എല്ലാവരും കൂടി ഒന്നിച്ചിരിക്കുന്ന, വീട്ടുജോലികൾ എല്ലാം ഒന്നിച്ച്, നമ്മൾക്ക് ഇങ്ങനെയൊക്കെ ജീവിക്കാനും സന്തോഷിക്കാനും കഴിയുമെന്ന് വിചാരിച്ചില്ല എന്തായാലും കൊറോണ നമ്മുടെ വീട്ടുപടിവരെ എത്തുന്നതു വരെ ഈ സൗഹൃദാന്തരീക്ഷം നമ്മുടെ വീടുകളിൽ നിലനില്ക്കും എന്ന് ഉറപ്പ് ...... ഈ കൊറോണ കാലത്തിന് മുൻപ് ഞാൻ വീട്ട് ജോലികൾ കഷ്ടപ്പെട്ട് മടിയോടെയാണ് ചെയതിരുന്നത് ഇന്ന് ഞാൻ അത് ഇഷ്ടപ്പെട്ട് ചെയ്യുന്നു എന്തും " ഇഷ്ടപ്പെട്ട് ചെയ്താൽ കഷ്ടപ്പാട് അറിയില്ല " എന്നു ഞാൻ പഠിക്കുന്നു

കൊറോണയ്ക്ക് നന്ദി

MARY URSELA N R
10 B ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം