സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/അക്ഷരവൃക്ഷം/ അനുഭവക്കുറിപ്പ്/കൊറോണയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
16:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ഞാനും

കൊറോണയുടെ കുസൃതികൾ... സ്കൂളിൽ അവസാന ഘട്ട പരീക്ഷയായിരുന്നു.പരീക്ഷയ് ക്ക് പഠിച്ചു കൊണ്ടിരി ക്കുമ്പോൾ കൊറോണ എന്നൊരു അതിഥി ചൈനയിൽ വന്നു എന്ന് കേട്ടു. ഒരു നിസ്സാര വിരുന്നുകാരന് ഞങ്ങൾ അത്ര പ്രാധാന്യം നൽകിയില്ല. പിന്നെയാണ് പരീക്ഷകൾ മാറ്റിവച്ചതായി അറിഞ്ഞത്.ആഹ്ലാദം നിറഞ്ഞ ഒരവധിക്കാലം നെഞ്ചിലേറ്റി നടക്കുകയാ യിരുന്നു ആസമയം ഞങ്ങൾ .... പക്ഷെ സന്തോഷം അധിക ദിവസം നിലനിന്നില്ല. നമ്മുടെ അതിഥി ഒരു സാധാരണക്കാരനല്ലെന്നും മാരകശേഷിയുള്ള കൊലയാളി വൈറസ് ആണെന്നും ഞങ്ങൾ മനസിലാക്കി...... പരീക്ഷകൾ മാറ്റിവച്ചതിൻ്റെ ഉദ്ധേശ ശുദ്ധി മനസ്സില്ലായതും അപ്പോഴാണ്. വളരെ വേഗം തന്നെ സ്കൂളും അടച്ചു.രണ്ട് പരീക്ഷകൾ മാത്രമാ- ണ് കഴിഞ്ഞിരുന്നത്. അധിക്കാലമായതിനാൽ വീട്ടിലിരുന്നു ബോറഡി മാറ്റാനായി എൻ്റെ സ്വന്തം നാടായ വയനാട്ടിലെത്തി. എന്നെ അവിടെ നിർത്താനായിരുന്നു ഉദ്ദേശം. ചേട്ട ൻ പത്താം ക്ലാസിലായിരു ന്നു. അവരുടെ പരീക്ഷകൾ മാറ്റി വച്ചിട്ടില്ലായിരുന്നു. അതു കൊണ്ട് എന്നെ അവിടെ വിട്ട്അവർ തിരികെ വടകരയിലെത്തി. കുറച്ചു കഴിഞ്ഞ് ചേട്ടൻ്റെ യും പരീക്ഷ മാറ്റിവച്ചു. ലോക് ഡൗൺ ആയി. ഞാൻ നാട്ടിലും,അവർ വടകരയിലും .പക്ഷെ ഞാൻ സന്തോഷവതിയാണ്.മലകൾ കുന്നുകൾ പുഴകൾ, അരുവികൾ കളികൾ വായന ഇതൊന്നും ലോക് ഡൗണിൽ അല്ലല്ലോ.....അപ്പോഴേക്കും കൊറോണ കോവിഡ്- 19 എന്ന പേരു സ്വീകരിച്ചു. ലോക് ഡൗൺ ആയതിനാൽ പുറത്തിറ ങ്ങാൻ സാധിക്കില്ലല്ലോ? ഞങ്ങൾ വീട്ടിലിരുന്നു തന്നെ സന്തോഷിക്കാനു ള്ള അവസരങ്ങൾ കണ്ടെത്തി.

കോവിഡ്- 19 ൻ്റെ കാലത്ത് ഞങ്ങൾ ഒരുമിച്ചു നിന്ന് പോരാടി. കൊറോണ ഈ ലോകത്ത് നിന്നു പോകുന്നത് വരെ ഞങ്ങൾക്ക് സർക്കാറുണ്ട് .... സർക്കാറിന് ഞങ്ങളും........

ഇഷാനി കെ ബി എസ്
6 ബി സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂൾ വടകര
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം