ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ശുചിത്വവും അറിവും

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും അറിവും

ക്ലാസ്സിലെ കുട്ടികൾ മുടങ്ങാതെ പ്രാർത്ഥനയിൽ പങ്കെടുക്കണമെന്ന് അവരുടെ അധ്യാപകന് നിർബന്ധമായിരുന്നു. പങ്കെടുക്കാത്തവർക്ക് ശിക്ഷ ലഭിക്കുമെന്നും പറഞ്ഞിരുന്നു. അന്ന് പക്ഷെ ഒരു കുട്ടി വന്നില്ല. ക്ലാസ്സിൽ എത്തിയപ്പോൾ ആരാണ് വരാതിരുന്നത് എന്ന് മനസ്സിലായി. സത്യൻ -ക്ലാസ്സിലെ ഏറ്റവും മിടുക്കൻ, മറ്റു കുട്ടികൾ അസൂയയോടെ കാണുന്നവൻ.അധ്യാപകൻ സൗമ്യമായി ചോദിച്ചു " എന്താ സത്യാ നീ ഇന്ന് പ്രാർത്ഥനയ്ക്ക് വരാതിരുന്നത്?ക്ലാസ്സ്‌ ആകെ നിശബ്ദമായി."നോക്ക് സത്യാ തെറ്റ് ആരു ചെയ്താലും ശിക്ഷ ലഭിക്കും. നീ എന്തുകൊണ്ട് വന്നില്ല എന്ന് പറയു? " അവൻ പതിയെ പറഞ്ഞു "സർ, ഞാൻ എന്നത്തേയും പോലെ ക്ലാസ്സിൽ നേരത്തെ വന്നു. പ്രാർത്ഥനയ്ക്കു പോകാൻ തുടങ്ങിയപ്പോഴാണ് ക്ലാസ്സ്‌ റൂം ശ്രദ്ധിച്ചത്. ആകെ പൊടിയും കടലാസ്സുകഷണങ്ങളും. അന്നത്തെ ശുചിത്വ ചുമതലയുള്ള കുട്ടികൾ പോയി എന്ന് കണ്ടു. അതുകൊണ്ട് ഞാൻ ക്ലാസ്സ്‌ വൃത്തി യാക്കാൻ തീരുമാനിച്ചു. എല്ലാം കഴിഞ്ഞപ്പോൾ പ്രാർത്ഥന തുടങ്ങി. എന്തിനാണ് ഞാൻ ചെയ്തത് എന്ന് സർ ചോദിക്കും എന്ന് എനിക്കറിയാമായിരുന്നു. ശുചിത്വത്തെപ്പറ്റി സർ തന്നെയല്ലേ പറഞ്ഞു തന്നിരിക്കുന്നത്? അതിന്റെ പ്രാധാന്യം? വൃത്തിഹീനമായ സ്ഥലത്തു ഇരുന്നു പഠിച്ചാൽ എങ്ങനെയാണ് അറിവുണ്ടാവുക? സർ എന്ത് ശിക്ഷ തന്നാലും ഞാൻ സ്വീകരിക്കും."സർ അവന്റെ കൈ പിടിച്ചു. വളരെ നല്ലത്. നിന്നെപ്പോലെ എല്ലാവരും വിചാരിച്ചാൽ നമ്മുടെ വിദ്യാലയം എന്നും വൃത്തിയായിരിക്കും

അരുണിമ എ
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ