എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പ്രകൃതി പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി പരിസ്ഥിതി      


പ്രകൃതി അമ്മയാണ്. അമ്മയെ നാം ദ്രോഹിക്കരുത്. പരിസ്ഥിതിക്കു ദോഷകരമായ രീതിയിൽ മനുഷൃൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാവും. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐകൃരാഷ്‌८ടസഭയുടെ ആഭി മുഖൃത്തിൽ 1972 മുതലാണ് ലോകപരിസ്ഥിതിദിനം ആചരിച്ചുതുടങുന്നത്. പരിസ്ഥിതി സംരക്ഷിക്കുന്നതു വായു മലിനീകരണവും ഹരിതഗൃഹവാതകങ്ങളും കുറയ്ക്കുന്നു . ആഗോളതാപനം ,മലിനീകരണം ,കാലാവസ്ഥാവൃതിയാനം മുതലായവ കാരണം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതു ഭൂമിയിലെ ജീവനു സംരക്ഷണംനൽകുന്നു. മനുഷൃന്റെ ആരോഗൃകരമായ ജീവിതത്തിൽ പരിസ്ഥിതിക്കു ഒരു പ്രധാന പങ്കുണ്ട്. മാനവികതയുടെ മുഴുവൻ ജീവിതപിന്തുണാ സംവിധാനവും എല്ലാ പാരിസ്ഥിതിക ഘടകങ്ങളുടെയും ക്ഷേമത്തെ ആശ്രയിച്ചിരിക്കുന്നു. ജലവിനിയോഗവും ജലമലിനീകരണവും മൂലം ശുദ്ധജലത്തിെൻറ അളവ് ८കമാതീതമായി കുറയുകയും മനുഷ്യൻ മലിനജലം കുടിക്കാൻ നിർബന്ധിതനായി തീരുകയുംചെയ്യുന്നു. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധൃത്തിന്റെ ആനുകൂലൃങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കല്പമാണ് ലോകപരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സുരക്ഷിതവും ഭ८ദവുമായ ഒരു ആവാസകേ८ന്ദമായി നിലനിർത്തുകയും സുഖദവും ശീതളവുമായ ഒരു ഹരിതകേ८ന്ദമായി അടുത്ത തലമുറയിലേക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്.


ഗായത്രീ കണ്ണൻ
9 ബി എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം