സി.എം.എസ്.എച്ച്.എസ്, കുമ്പളാംപൊയ്ക/അക്ഷരവൃക്ഷം/എന്താണ് കൊറോണ വൈറസ് ?

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്താണ് കൊറോണ വൈറസ് ?      

എന്താണ് കൊറോണ വൈറസ് ?

  • മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. *ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. *സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.
  • ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.
  • ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
  • രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.
  • ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.
  • സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.
  • മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.

അതിജീവനത്തിന് ആവശ്യമായവ

  • വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവർ നിർബന്ധമായും 28 ദിവസം വീട്ടിൽ കഴിയേണ്ടതാണ്.
  • വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക
  • ധാരാളം വെള്ളം കുടിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുകയും വേണം
  • രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക
  • രോഗി ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക
  • സന്ദർശകരെ ഒഴിവാക്കുക
  • നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര, മറ്റു വസ്തുക്കൾ, ബാത്റൂം എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക
  • ഉപയോഗിച്ച മാസ്കുകൾ, ടവ്വലുകൾ എന്നിവ സുരക്ഷിതമായി നിർമാർജനം ചെയ്യുക
  • നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവർ മാസ്ക്, കയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക
  • ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ, തോർത്തോ ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കേണ്ടതാണ്
  • കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക
  • കഴിവതും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക

കേരളം കൊറോണയെ അതിജീവിക്കുമൊ ?

തീർച്ചയായും പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ, കൊറോണയും അതിജീവിക്കും

ജസ്റ്റിൻ കെ എബ്രഹാം
10 A സി.എം.എസ്.എച്ച്.എസ് കുമ്പളാംപൊയ്ക
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം