എന്താണ് കൊറോണ വൈറസ് ?
എന്താണ് കൊറോണ വൈറസ് ?
- മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. *ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. *സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്.
- ഇവ ശ്വാസനാളിയെയാണ് ബാധിക്കുക.
- ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ.
- രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം.
- ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.
- സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.
- മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
അതിജീവനത്തിന് ആവശ്യമായവ
- വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തിയവർ നിർബന്ധമായും 28 ദിവസം വീട്ടിൽ കഴിയേണ്ടതാണ്.
- വീട്ടിലുള്ള മറ്റ് കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം കർശനമായി ഒഴിവാക്കുക
- ധാരാളം വെള്ളം കുടിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുകയും വേണം
- രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക
- രോഗി ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങൾ, വസ്ത്രങ്ങൾ, മറ്റു വസ്തുക്കൾ എന്നിവ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക
- നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച മേശ, കസേര, മറ്റു വസ്തുക്കൾ, ബാത്റൂം എന്നിവ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക
- ഉപയോഗിച്ച മാസ്കുകൾ, ടവ്വലുകൾ എന്നിവ സുരക്ഷിതമായി നിർമാർജനം ചെയ്യുക
- നിരീക്ഷണത്തിലുള്ളവരെ പരിചരിക്കുന്നവർ മാസ്ക്, കയ്യുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക
- ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ, തോർത്തോ ഉപയോഗിച്ച് വായും മൂക്കും പൊത്തിപ്പിടിക്കേണ്ടതാണ്
- കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക
- കഴിവതും എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക
കേരളം കൊറോണയെ അതിജീവിക്കുമൊ ?
തീർച്ചയായും
പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ, കൊറോണയും അതിജീവിക്കും
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|