അക്ഷരവൃക്ഷം 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവൊഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.

പദ്ധതി പ്രവർത്തനങ്ങൾ

  • കുട്ടികളുടെ രചനകൾ സ്കൂൾവിക്കിയിൽ പ്രസിദ്ധീകരിക്കം.. ഇതിൽനിന്നും തിരഞ്ഞെടുക്കുന്നവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും.
  • ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം.
  • ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും.


കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവൊഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് ‘അക്ഷര വൃക്ഷം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ ‘സ്‌കൂൾ വിക്കി’ യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കാളികളാകാം. ഏപ്രിൽ 15 വരെ രചനകൾ സ്വീകരിക്കും. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭിക്കും. ‘അക്ഷര വൃക്ഷം’ പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

കുട്ടികളുടെ രചനകൾ