ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/പ്രവർത്തനങ്ങൾ 2017-18
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കായികം
സ്കേറ്റിംഗ് ചാമ്പ്യനായ '9ബി' യിലെ സുജിൻനവപ്രഭ
9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി.
നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചിജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ കുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.
-
ശിശുദിനം-റാലി
-
ശിശുദിനം-അസംബ്ലി
ശാസ്ത്ര മേള
സ്കുൂൾ കലോത്സവം
ഈ വർഷത്തെ സ്കൂൾ കലോത്സവം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ കലോത്സവവേദി മറക്കാനാവാത്ത അനുഭവമായിരുന്നു.വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കപ്പെട്ട മുഹൂർത്തമായിരുന്നു.
-
കലോത്സവം-ഭരതനാട്യം
-
കലോത്സവം-ചെണ്ടമേളം
-
കലോത്സവം-നാടോടിനൃത്തം
-
കലോത്സവം-നാടകം
-
കലോത്സവം-മൈം
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റുകൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു.
-
ഒാണാഘോഷം-മെഗാ തിരുവാതിര
-
ഒാണാഘോഷം-പൂക്കളം
-
ഓണാഘോഷം-അധ്യാപകതിരുവാതിര
-
ഒാണാഘോഷപരിപാടികൾ
| 'വായനാവാരം'
റ്റിൻസി ശ്യം മികച്ച വായനക്കാരിയായ അമ്മ മികച്ച കൈയ്യക്ഷരമുളള അമ്മ മികച്ച ചിത്രകാരിയായ അമ്മ
|
-
ഒത്തുവായന
-
കൂട്ടവായന
-
വായനാവാരസമാപനം
| 'പരിസ്ഥിതി ദിനം'
2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു. |
ശാസ്ത്രോത്സവം ദിനാചരണങ്ങൾ| ഒാണാഘോഷം കലോത്സവം കായികം നവപ്രഭ









