ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/പ്രവർത്തനങ്ങൾ 2017-18

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2017-18

കായികം

സ്കേറ്റിംഗ് ചാമ്പ്യനായ '9ബി' യിലെ സുജിൻ
സുജിൻ യ‍ൂറോപ്പിൽ
സുജിന്റെ അനുഭവക്കുറിപ്പ്
                   അദ്യമായുള്ള ഫ്ലൈറ്റ് യാത്രയായിരുന്നു.  ഇന്ത്യയിൽ നിന്ന് യൂറോപ്പിലേക്ക്.വളരെ സന്തോഷമുണ്ടായിരുന്നു.ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുക എന്നത് എന്റെ വളരെ വലിയ സ്വപ്നമായിരുന്നു.അത് സാക്ഷാത്ക്കാരമായതിൽ സന്തോഷവും അഭിമാനവുമുണ്ട്.നാൽപ്പത്തിയഞ്ചു ദിവസം യൂറോപ്പിൽ ചെലവഴിച്ചു.ഒരുപാട് പുതിയ കൂട്ടുക്കാരെ പരിചയപ്പെട്ടു.അവർ നന്നായി സഹകരിക്കുകയും അവരുമായി നല്ല ദിവസങ്ങൾ പങ്കിടുകയും ചെയ്തു.എന്നാലും ഇന്ത്യയിലെ സുഹൃത്തുക്കളെയും ബന്ധുക്കളെയും അധ്യാപകരെയും കാണാത്തതിൽ സങ്കടമുണ്ടായിരുന്നു. ആദ്യമായിയായിരുന്നു എന്റെ പിറന്നാൾ ഇത്ര വിപുലമായി ആഘോഷിക്കുന്നത്. പാരീസിലെ ഐഫിൾ ടവ്വറിന്റെ സമീപത്തുവച്ചായിരുന്നു പിറന്നാൾ ആഘോഷം. ജീവിതത്തിലെ മറക്കാനാവാത്ത വേളകളിലൊന്നായിരുന്നു അത്. അന്റോർപ്പ് സ്റ്റേഡിയത്തിൽ വച്ചായിരുന്നു മത്സരം നടന്നത്. അഞ്ഞൂറിലധികം കാണികളുണ്ടായിരുന്നു. ഇന്ത്യയ്ക്കുപുറത്ത് ഇത്രയധികം കാണികളുടെ മുന്നിൽ മത്സരിക്കുമ്പോൾ ഭയമായിരുന്നു. എല്ലാവരുടെയും പിന്തുണയുണ്ടായിരുന്നു.അതാണ് എന്റെ വിജയത്തിനു പിന്നിലെ കാരണം.
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ '9ബി' യിലെ അനൂപയും നിഹാരയും വിക്ടേഴ്സ് ചാനലിലെ ബാലസൂര്യനി
ജില്ലാ വിജയികൾ
ജൂനിയർ നാഷ​ണൽ പെന്റൻക്യു ചാമ്പ്യൻഷിപ്പ് നേടിയ8 എ യിലെ ഫെലിക്സ്

നവപ്രഭ

9-ാം ക്ലാസിലെ കുട്ടികളെ 10 ൽ എത്തുമ്പോഴേയ്ക്കും എല്ലാ വിഷയങ്ങളിലും മിനിമം ആശയങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. 2017-18 അധ്യയന വർഷത്തിലെ നവപ്രഭ ക്ലാസിന്റെ ഉദ്ഘാടനം 21.10.2017ന് ബഹു.ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ലതാകുമാരി നിർവ്വഹിച്ചു.9-ാം ക്ലാസിൽ പഠിക്കുന്ന പഠന പിന്നാക്കാവസ്ഥയിലുള്ള 35 കുട്ടികളെ ഉൾപ്പെടുത്തി നവപ്രഭ ക്ലാസ് 23.10.2017 ന് ആരംഭിച്ചു.സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ 3.30 pm മുതൽ 4.30 pm വരെയാണ് ക്ലാസ്..25.1.2018 വരെ ക്ലാസുകൾ നടത്തുകയും കൃത്യമായ വിലയിരുത്തൽ നടത്തുകയും ചെയ്തു. എല്ലാപേരും 50% ന് മുകളിൽ മാർക്ക് വാങ്ങി.



ശിശുദിനം

                   നവംബർ 14ന് സ്കൂളിൽ ശിശുദിനം ആഘോഷിക്കുകയുണ്ടായി.ചാച്ചിജിയുടെ ജന്മദിനം കുട്ടികൾ ഏവരും സന്തോഷത്തോടെ ആചരിച്ചു.കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ചാച്ചജിയ്ക്ക് പ്രണാമം അർപ്പിക്കുകയും ഒരു ശിശുദിനറാലി സംഘടിപ്പിക്കുകയും ചെയ്തു.അസംബ്ലിയിൽ ക‍ുട്ടികൾ നെഹ്റുവിന്റെയും ഗാന്ധിജിയുടെയും വേഷമണിഞ്ഞ് ശിശുദിനം കൂടുതൽ മനോഹരമാക്കി.

ശാസ്ത്ര മേള

ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു
ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു
ശാസ്ത്ര മേളയുടെ ഉദ്ഘാടനം സ്ക്കൂൾ പ്രിൻസിപ്പൽ ജലമൊഴിച്ച് തീ കത്ത്ച്ച് നിർവഹിക്കുന്നു

സ്കുൂൾ കലോത്സവം

ഈ വർഷത്തെ സ്കൂൾ കലോത്സവം വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.ക‍ുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറിയ കലോത്സവവേദി മറക്കാനാവാത്ത അനുഭവമായിരുന്നു.വിദ്യാർത്ഥികളുടെ കഴിവുകൾ മാറ്റുരയ്ക്കപ്പെട്ട മുഹൂർത്തമായിരുന്നു.

ഓണാഘോഷം

ഈ വർഷത്തെ ഓണാഘോഷം വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. പൂക്കളവും സദ്യയും ഊഞ്ഞാലുമൊക്കെയായി സ്കൂൾ അങ്കണം ഉത്സവലഹരിയിൽ ആറാടി.അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഒന്നിച്ചുള്ള തിരുവാതിര ആഘോഷത്തിന്റെ മാറ്റ‍ുക‍ൂട്ടുന്നതായിരുന്നു. സമ്പൽസമൃദ്ധിയുടെ പൊന്നോണാഘോഷം എല്ലാവർക്കും മറക്കാൻ കഴിയാത്ത അനുഭവമായി മാറുകയായിരുന്നു.

വായനാവാരം

റ്റിൻസി ശ്യം
ജ‌ൂൺ 19 ന് ആരംഭിച്ച വായനാവാരത്തോടനുബന്ധിച്ച് ഗവ.മോഡൽ ഹയർസെക്കന്ററി സ്കൂളിൽ അമ്മമാർക്കുവേണ്ടി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. മികച്ച വായനക്കാരിയായ അമ്മ, മികച്ച കൈയ്യക്ഷരമുളള അമ്മ, മികച്ച ചിത്രകാരിയായ അമ്മ എന്നിവരെ തെരെഞ്ഞെടുക്കാൻ നടത്തിയ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ഏറെ ശ്രദ്ധേയമായി. മികച്ച കൈയ്യക്ഷരമുളള അമ്മയായി , ശ്രീമതി സുജിതകുമാരിയേയും മികച്ച ചിത്രകാരിയായ അമ്മയായി ശ്രീമതി സിബിയേയും മികച്ച വായനക്കാരിയായ അമ്മയായി ശ്രീമതി ഐറിസിനേയും തെരഞ്ഞെടുത്തു. മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. സമ്മാനാർഹർക്ക് സമാപനസമ്മേളനത്തിൽ വച്ച് പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.

പരിസ്ഥിതി ദിനം

2017 ജുൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചു. സ്കൂളിന്റെ സംരക്ഷണ സമിതി ചെയർമാനും മുൻ പ്രഥമ അധ്യാപകനുമായിരുന്ന പ്രഭാകരൻ സാർ പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് വികസിപ്പിച്ചുകൊണ്ടുള്ള കലാപരിപാടികൾ നടത്തി. പരിസ്ഥിതിയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ പോസ്റ്ററുകൾ തയാറാക്കി. പരിസ്ഥിതിയെ സംരക്ഷിക്കണമെന്നും, പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂർണമായും നിർമ്മാർജ്ജനം ചെയ്യണമെന്നും, പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന മാരകരോഗങ്ങൾ തടയണമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ഹെഡ് മിസ്ട്രസ്സ് വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനാചാരണം മികവുറ്റതാക്കുകയും ചെയ്തു.


ഉദ്ഘാടനം
ഉദ്ഘാടനം
ന്യൂട്ടന്റെ വർണ പമ്പരം
സ്റ്റാമ്പ് ശേഖരണം-സാമൂഹ്യശാസ്ത്രമേള

ശാസ്ത്രോത്സവം ദിനാചര​ണങ്ങൾ| ഒാ​ണാഘോഷം കലോത്സവം കായികം നവപ്രഭ