ഉള്ളടക്കത്തിലേക്ക് പോവുക

ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 27 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവഃ യു പി സ്ക്കൂൾ , പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പഞ്ചായത്ത് രാജ് റോഡ്പി.ഒ,
,
682006
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842238828
ഇമെയിൽpalluruthygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്26335 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ ജി ജമുന
അവസാനം തിരുത്തിയത്
27-03-2019Pvp


പ്രോജക്ടുകൾ



................................ ലഘുചിത്രം

ചരിത്രം

പള്ളുരുത്തി സർക്കാർ സ്കൂൾ എന്നറിയപ്പെടുന്ന ഗവഃ യു.പി.സ്കൂൾ പള്ളുരുത്തി 1919 ജൂൺ 2 നാണ് ആരംഭിച്ചത്. ആരംഭകാലത്ത് നായർ സമുദായത്തിന്റെ സ്വകാര്യ വിദ്യാലയമായിരുന്നു ഇത്. പളളുരുത്തി കുമ്പളങ്ങി വഴിയിലെ പേരു കേട്ട നായൻമാരുടെ വീടുകളായിരുന്നു വട്ടത്തറ , ചേളായി , നമ്പ്യാർമഠം തുടങ്ങിയവ . പണ്ട് ആ സമയത്ത് കൊച്ചുപള്ളി സ്കൂൾ മാത്രമേ നിലവിൽ ഉണ്ടായിരുന്നുളളൂ . ചേളായിലെ രണ്ട് തമ്പുരാട്ടികുട്ടികൾക്ക് കൊച്ചുപളളി സ്കൂളിൽ പോയി പഠിക്കാൻ താൽപര്യമില്ലായിരുന്നു . ബഹുമാന്യരായ ചേളായി കൊച്ചുണ്ണി ഇളയിടവും പ്രഗത്ഭനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ വട്ടത്തറ നാരായണ മേനോനും മുൻകൈ എടുത്താണ് ഈ സരസ്വതീക്ഷേത്രം ആരംഭിച്ചത്. അത്പോലെ ശ്രീ അനന്തൻ പിള്ള മാസ്റ്റർ പ്രധാനാധ്യാപകനായിരുന്ന കാലത്താണ് ഈ സ്കൂളിന് ഒരു ജനകീയ മുഖം കൈവന്നത് .

കേരളത്തിൽ വിമോചന സമരം നടന്നപ്പോൾ പോലും പൂട്ടാതെ പ്രവർത്തിച്ച സ്കൂളാണിത് . ധാരാളം അധ്യാപകരും നിറയെ കുട്ടികളും ഉണ്ടായിരുന്ന ഒരു ഭൂതകാലം ഈ വിദ്യാലയത്തിനുണ്ട് .

നാലു ദിക്കിലേക്കും തിരിഞ്ഞിരിക്കുന്ന രീതിയിലായിരുന്നു ആദ്യകാല കെട്ടിടം . ഓടുമേഞ്ഞ മേൽക്കൂര തന്നെയായിരുന്നു അന്നും ഉണ്ടായിരുന്നത് . സ്കൂളിന്റെ കിഴക്ക് ഭാഗത്തായി പാട്ട് പുരയും അതിനോട് ചേർന്ന് കഞ്ഞിപ്പുരയും ഉണ്ടായിരുന്നു . പടിഞ്ഞാറ് ഭാഗത്തായി കരിങ്കല്ലുകൊണ്ട് കെട്ടിയുണ്ടാക്കിയ നല്ല ശുദ്ധമായ വെള്ളം ലഭിക്കുന്ന കിണർ ഉണ്ടായിരുന്നു . ആ കാലത്ത് സ്കൂളിൽ ഉച്ച ഭക്ഷണമായി കഞ്ഞിയും കൂടെ കടല , പരിപ്പ് , പയർ എന്നിവ കറികളായും കുട്ടികൾക്ക് നൽകിയിരുന്നു . പട്ടിണി പാവങ്ങളായ സാധാരണ കുട്ടികൾ ഉച്ച ഭക്ഷണം ലഭിക്കാൻ കൂടിയും സ്കൂളിൽ വന്ന് പഠിക്കാൻ താൽപര്യം കാട്ടിയിരുന്നു . അത്കൊണ്ട് തന്നെ എണ്ണത്തിൽ വളരെയധികം വർദ്ധനവുള്ള ഒരു സ്കൂൾ കൂടിയായിരുന്നു ഇത് .

പ്രമാണം:/home/user/Desktop/image 90432240.resized.JPG

ഭൗതികസൗകര്യങ്ങൾ

• സ്മാർട്ട് ക്ലാസ് റൂം • ലൈബ്രററി • ലാബ് • ആധുനിക അടുക്കള

പാഠ്യേതര പ്രവർത്തനങ്ങൾ

അറബി ക്ലബ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.917587, 76.277076 |zoom=13}}