ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 26 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ)
ഗവ.എൻ.എസ്.എൽ.പി.എസ് എരമല്ലൂർ
വിലാസം
Eramalloor

പി.ഒ,
Eramalloor
,
688537
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ9497220512
ഇമെയിൽgnslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതുറവൂർ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2019Mka


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                   ആലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എഴുപുന്ന പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ എരമല്ലൂർ പ്രദേശത്ത് നാഷണൽ ഹൈവേയുടെ കിഴക്കുഭാഗത്തായി പഞ്ചായത്തിന്റെ ഏഴാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ എൻ.എസ്.എൽ.പി.എസ് എരമല്ലൂർ 1906 ൽ സ്ഥാപിതമായി.നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത് ആദ്യകാലത്ത് ഒന്നുമുതൽ 7 വരെ ക്ലാസുകൾ ഇവിടെ നടന്നിരുന്നു. എഴുപുന്ന പഞ്ചായത്തിലെ പ്രാദേശികമായി പിന്നോക്കം നില്ക്കുന്ന സ്ഥലങ്ങളിൽ നിന്നും വിവിധ ജാതി മത വിഭാഗങ്ങളിൽ നിന്നും ഇവിടെ എത്തി വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അവസരം ഉണ്ടായിരുന്നു. എരമല്ലൂർ കാട്ടുശ്ശേരി കുടുംബം വിട്ടുകൊടുത്ത 87 സെൻറ് സ്ഥലത്ത് രണ്ട് ഓല കെട്ടിടങ്ങൾ പണിത ഇന്നുകാണുന്ന സ്കൂൾ കെട്ടിടത്തിന് തുടക്കമിട്ടു.ആ കുടുംബത്തിനോടുള്ള സ്നേഹവും ബഹുമാനവും നിമിത്തം ഇന്നും സ്കൂളിനെ കാട്ടുശ്ശേരി സ്കൂൾ എന്ന് വിളിക്കുന്നു. 
                  1950-ലാണ് നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു ഗവൺമെൻറ് എൻ.എസ്എ.ൽ.പി.എസ് എരമല്ലൂർ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 80 വർഷത്തോളം ഓലമേഞ്ഞ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിന് ഇപ്പോൾ 14 ക്ലാസ് മുറികളും, പ്രീപ്രൈമറികളും, കളിസ്ഥലങ്ങളും,പ്രാഥമികാവശ്യ സൗകര്യങ്ങളും, ആരോഗ്യപരിപാലന പ്രവർത്തനങ്ങളും ഇംഗ്ലീഷ് കംപ്യൂട്ടർ പരിജ്ഞാന വികസന മേഖലകളും  ഗ്രാമ പഞ്ചായത്തിലെയും വിവിധ എം.പി എം.എൽ.എ പി.ടി.എ .എസ്.എം.സി പ്രാദേശിക അഭ്യുദയകാംക്ഷികൾ എന്നിവരുടെ സഹായത്തോടെയാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ ഇടയായത്. എരമല്ലൂരിലെ സമീപ പ്രദേശങ്ങളിൽ ജീവിച്ചിരുന്ന മുൻ തലമുറക്കാരുടെ വ്യക്തിത്വവും, മനോഭാവങ്ങളും, ശീലങ്ങളും, നൈപുണികളും, ആശയവിനിമയശേഷിയും സാമൂഹികബോധവും, സദാചാരബോധവും ഒക്കെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വിദ്യാലയമാണിത്. എഴുപുന്ന ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ ഇതുതന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

  • ടൈൽ പാകി മനോഹരമാക്കിയ ക്ലാസ്റൂമുകൾ.
  • വിപുലമായ ലൈബ്രറി.
  • കിഡ്സ് പാർക്ക്.
  • സ്കൂൾ ബസ്.
  • സ്മാർട്ട് ക്ലാസ് റൂം.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : # കെ.വി.റോസി

  1. പി.കെ.സത്യപാൽ
  2. കെ.ശോഭ
  3. എ.കലാവതി ഭായി
  4. ഹാജി ബി.എ.കുഞ്ചു
  5. കമലാക്ഷി പിള്ള
  6. രാജലക്ഷ്മി അമ്മ
  7. കെ.ലീല
  8. ഗീത കെ.
  9. എസ്.രേണുക
  10. നബീസത്ത് ബീവി
  11. കെ.ജി.ശ്രീദേവി
  12. എ.കുമാരൻ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശസ്ത കഥാകൃത്ത് പ്രിയ എ.സ്.
  2. ഹൈക്കോടതി ജഡ്ജിയായിരുന്ന കടന്തയിൽ ഗോപികുട്ടൻ.
  3. എൻ.എസ്.എസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശ്യാമള.
  4. തഹസിൽദാർ ശ്രീ. എസ്. കരുണാകരൻ.
  5. പ്രശസ്ത സംഗീതജ്ഞരായ ജയവിജയന്മാർ.

വഴികാട്ടി

{{#multimaps:9.7776° N, 76.3128° E |zoom=13}}