ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്
അംഗങ്ങൾ | പ്രവർത്തനങ്ങൾ | ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070ഗാലറി | ഡിജിറ്റൽ മാഗസിൻ 2019 |
---|
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070
രാജ്യത്തിന് മാതൃകയായി സംസ്ഥാന വിദ്യാലയങ്ങൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുമ്പോൾ വിദ്യാലയങ്ങളുടെ പരിപാലനത്തിനും ഹൈടെക്ക് സംവിധാനങ്ങൾ സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കേണ്ടതുണ്ട് വിവര വിനിമയ വിദ്യാ സങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സായത്തമാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റിൽകൈറ്റ്സ് 2018ൽ ആരംഭിച്ചു. ബുധനാഴ്ച ദിവസത്തെ പരിശീലനം കൂടാതെ അവധിക്കാലക്യാപുകളും- നടത്തിവരുന്നു.ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,,ഹൈടെക്ക് ക്‌ളാസ് പരിപാലനം , സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് . 2018-20ബാച്ചിൽ 25 അംഗങ്ങളും 2019-21 ബാച്ചിൽ 21 അംഗങ്ങളും ഈ യൂണിറ്റിലുണ്ട്.. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ
33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 33070-ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം |
യൂണിറ്റ് നമ്പർ | LK/2018/33070 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ലീഡർ | അനീഷാമോൾ റ്റി എച്ച് |
ഡെപ്യൂട്ടി ലീഡർ | മിന്നുമോൾ എലിസബത്ത് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു പി ചാക്കോ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | റിൻസി എം പോൾ |
അവസാനം തിരുത്തിയത് | |
10-08-2019 | 33070 |
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ
സ്കൂൾ തല പരിശീലനങ്ങൾ
എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് 3.30 മുതൽ 4.30 വരെ ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു.
ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം
സ്ക്കൂൾ ഹെഡ്മിസ്ട്രസ് മേരി മാണി ഓഗസ്റ്റ് നാലിന് ലിറ്റിൽകൈറ്റ്സ് ഐ ഡി വിതരണം നിർവഹിച്ചുകൊണ്ട് സ്ക്കൂൾ തല ക്യാംപ് ഉദ്ഘാടനം ചെയ്തു.
വിദഗ്ധരുടെ ക്ലാസ്സ്
1. വീഡിയോ എഡിറ്റിംഗ്
ഓഗസ്റ്റ് നാലിന് ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്ക്കൂൾ എസ് ഐ റ്റി സി ബീന ബെഞ്ചമിൻ കുട്ടികൾക്ക് ക്ലാസ്സെടുത്തു. ജിമ്പ് ആനിമേഷൻ, സിൻഫിങ്സ് സ്റ്റുഡിയോ ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റിംഗ് മേഖലകളിൽ ലിറ്റിൽ കൈറ്റ്സിനു പരിശീലനം നൽകി. രാവിലെ 10 മണി മുതൽ വൈകിട്ട് 3.30 വരെയായിരുന്നു ക്ലാസ്സ്.
2. റോബോട്ടിക്സ്
ഫെബ്രുവരി 28 ന് റോബോട്ടിക്സ് എന്ന വിഷയത്തിൽ മുബീൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു. തദവസരത്തിൽ രണ്ടു ബാച്ചുകളിലെയും ലിറ്റിൽ കൈറ്റ്സ് പങ്കെടുത്തു.
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡിജിറ്റൽ പെയ്‍ൻറിംഗ്, പ്രസന്റേഷൻ എന്നിവയിൽ മത്സരങ്ങൾ നടത്തി.
സബ്‌ജില്ലാ പ്രോഗ്രാമിംഗ്, ആനിമേഷൻ പരിശീലന ക്യാമ്പ്
നാലുകുട്ടികളെ ഉപജില്ലാക്യാമ്പിന് തെരഞ്ഞെടുത്തു.പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയിൽ വിജയിച്ച കുട്ടികളും ആനിമേഷന് തെരഞ്ഞെടുത്ത കുട്ടികളും MDHSS Kottayam വച്ച് സെപ്റ്റംമ്പർ 28,29 തിയതികളിൽ നടന്ന രണ്ടു ദിവസത്തെ ഉപജില്ലാ ക്യാമ്പിൽ പങ്കെടുത്തു.
സബ്‌ജില്ലാ ക്യാമറ പരിശീലന ക്യാമ്പ്
ഡിസംമ്പർ 26,27തിയതികളിൽ ഡി ആർ സി കോട്ടയത്ത് വെച്ച് നടത്തപ്പെട്ട DSLR ക്യാമറ ദ്വിദിന പരിശീലനക്യാമ്പിൽ 2 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മിന്നു എല്സബത്ത് , ,അനശ്വര എന്നിവർ പങ്കെടുത്തു.
സ്ക്കൂൾ തല പ്രവർത്തനങ്ങൾ ഡോക്കുമെന്റേഷൻ
സ്ക്കൂൾ തലത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ഇവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എടുക്കുന്നു. നല്ല പാഠം പ്രവർത്തനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവർത്തനങ്ങൾ, ക്രിസ്തുമസ് പ്രോഗ്രാമുകൾ ഇവയുടെ സിഡി നിർമ്മാണം, അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ് ബുക്ക് അപ് ലോഡിംഗ് , അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ ന്യൂസ് വിക്ടേഴ്സ് ചാനൽ അപ് ലോഡിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സിന്റെ നേട്ടങ്ങളാണ്.
ഡിജിറ്റൽ മാഗസിൻ
ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളം ഡിജിറ്റൽ മാഗസിൻ "ബുക്കാനൻ ഇ പേപ്പർ കാസിൽ " സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്തു. ഡിജിറ്റൽ മാഗസിൻ പ്രകാശനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു.
ഫേസ് ബുക്ക് ലൈവ് സംപ്രേഷണം
ഫെബ്രുവരി എട്ടാം തീയതി നടന്ന അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടത്തിയ ഫേസ് ബുക്ക് ലൈവ് അപ് ലോഡിംഗ് എല്ലാവർക്കും തൽസമയം പരിപാടികൾ കാണുന്നതിനുള്ള അവസരമുണ്ടാക്കി.
ന്യൂസ് അപ് ലോഡിംഗ്
അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനത്തിന്റെ ന്യൂസ് വിക്ടേഴ്സ് ചാനലിൽ അപ് ലോഡ് ചെയ്തു.
ഫീൽഡ് ട്രിപ്പ്
മംഗളം എഞ്ചിനീയറിംഗ് കോളജിലേക്ക് നടത്തിയ ഫീൽഡ് ട്രിപ്പ് റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗങ്ങളിൽ പുതിയ ആശയങ്ങൾ ലഭിക്കുന്നതിനിയടയാക്കി.