കുറുന്തോടി യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 3 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ)
കുറുന്തോടി യു. പി. സ്കൂൾ
പ്രമാണം:Kups-167.jpg
വിലാസം
മണിയൂർ

മന്തരത്തൂർ പി.ഒ,
കോഴിക്കോട്
,
673105
സ്ഥാപിതം1902
വിവരങ്ങൾ
ഫോൺ0496 2537650
ഇമെയിൽkurunthodi.ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16758 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌& ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാബു പി എം
അവസാനം തിരുത്തിയത്
03-01-2019Remesanet


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

പ്രമാണം:16758 1
f

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്.കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.

       ആദ്യകാലത്ത്  മുഖ്യവിഷയം മലയാളമായിരുന്നു. ഗണിതവും ലോക ചരിത്രവും പഠിപ്പിച്ചിരുന്നു. എഴുത്തോലയും പൂഴി നിറച്ച തൊണ്ടും കുട്ടികൾ കൊണ്ടുവരണം. 1944 മുതൽ 46 വരെ നല്ലാച്ചേരി രാമർ കുറുപ്പിന്റെ നേതൃത്വത്തിൽ പടിഞ്ഞാറെച്ചാലിൽ അമ്മാളു അമ്മയുടെ പരിശീലനത്തിൽ വിദ്യാലയത്തിൽ ചർക്കാ ക്ലാസ് നടത്തിയിരുന്നു. ഈ കാലയളവിൽ അഞ്ചാം ക്ലാസുവരെയാണ് വിദ്യാലയത്തിൽ അംഗീകരിക്കപ്പെട്ടത്. ജന്മി കുടിയാൻ വ്യവസ്ഥയും കടുത്ത ജാതീയതയും സമൂഹത്തിൽ  രൂപപ്പെടുത്തിയ അസമത്വം ആഴത്തിലുള്ളതായിരുന്നു. എന്നാൽ ഈ ദുഃസ്ഥിതിയെ അതിജീവിക്കാനും വിദ്യാലയ അന്തരീക്ഷം സാഹോദര്യത്തിന്റെ വിളനിലമാക്കാനും അന്നത്തെ അധ്യാപകർക്ക് സാധിച്ചു. അധ്യാപകർ അധഃസ്ഥിത വിഭാഗത്തിന്റെ കാണപ്പെട്ട ദൈവങ്ങളായി മാറിയതും ഇതേ കാരണം കൊണ്ടാണ്. പുലയ സമൂഹത്തിലെ കുട്ടികൾക്ക് അയിത്തം കല്പിച്ചിരുന്ന കാലത്ത് മുപ്പതോളം ഹരിജൻ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. അന്നത്തെ അധ്യാപകർ സാമൂഹിക രാഷ്ടീയ മണ്ഡലങ്ങളിലെ മുന്നണി പോരാളികൾ കൂടി ആയിരുന്നു. എ.കെ.ജി യുടെ നേതൃത്വത്തിൽ നടന്നിരുന്ന പട്ടിണി ജാഥയിൽ വിദ്യാലയത്തിലെ അധ്യാപകരും പങ്കെടുത്തിരുന്നു. എടവലത്ത് കോവിലകത്ത് കുറുന്തോടിയിൽ വന്നപ്പോൾ നിരവധി കോൺഗ്രസ് വളണ്ടിയർമാർ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. മണിയൂരിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ശ്രീ ഇ എം നാരായണൻ അടിയോടി, ശ്രീ കെ കടുങ്ങോൻ മാസ്റ്റർ, ശ്രീ കെ ഗോപാലക്കുറുപ്പ് എന്നിവരും ഈ വിദ്യാലയത്തിലെ അധ്യാപകരായിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പടിക്കൽ കുഞ്ഞുണ്ണി അടിയോടി
  2. പടിക്കൽ ശങ്കരക്കുറുപ്പ്
  3. പി കുഞ്ഞിചെക്കൻ
  4. ഇ എം കൊറുമ്പൻ
  5. പി നാരായണൻ

6 പടവീട്ടിൽ ചെക്കു 7 കെ ഗോവിന്ദക്കുറുപ്പ് 8 ഇ എം നാരായണൻ അടിയോടി 9 കെ കടുങ്ങ്വോൻ 10 കെ ഗോപാലക്കുറുപ്പ് 11 ആർ ക്റ്ഷണൻ നായർ 12 പി കെ കണ്ണൻ 13 ഒ എം കണ്ണൻ 14 കെ കൃഷ്ണണനടിയോടി 15 പി സി ചാത്തൻ 16 ഒ ചെക്കായി 17 എം കേളപ്പൻ 18 പി എം കാർത്ത്യാനി 19 കെ കെ നാരായണൻ അടിയോടി 20 പി ഗോപാലൻ 21 പി കണ്ണൻ 22 എൻ എം കണ്ണൻ 23 പി എസ് പവിത്രൻ 24 എം മൈഥിലി 25 എൻ എം ഗോപാലൻ 26 എം കെ ജാനു 27 ടി കെ ഇന്ദിര 28 പി എം ബാലൻ 29 പി എം കുഞ്ഞിരാമൻ 30 എം കുമാരൻ 31 എം പി വിജയൻ 32 കെ വിജയലക്ഷ്മി 33 സി എം ബാലകൃഷ്ണൻ 34 യു കെ അശോകൻ 35 പി സി വീരാൻ കുട്ടി 36 വി സി രാജൻ

പ്രമാണം:IMG 3516
a

നേട്ടങ്ങൾ

നിലവിലുള്ള സ്റ്റാഫ്

1 ബാബു പി.എം 2 ഗീത കെ 3 നളിനി കെ.പി 4 ഷൈമാവതി എ 5 റീജ കെ.പി 6 ഷീബ ടി പി 7 ശ്രീലത പി 8 രാധാകൃഷ്ണൻ എൻ.കെ 9 വനജ എം 10 വിപിൻ വി 11 അനുഷ ആർ സി 12 സനൽ കുമാർ എസ്.എൻ 13 റീജ കെ 14 നിജ കെ 15 രാഹുൽ സി എ 16 റഹ്മത്ത് സി.കെ 17 രൂപ സി ആർ 18 രന്യ ആർ 19 നിഖിൽ ഒ.പി 20 ഷാഹിറ 21 സജ്ന 22 അനിത 23 വിജയകുമാർ എൻ .കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.558444, 75.647585 |zoom="13" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=കുറുന്തോടി_യു._പി._സ്കൂൾ&oldid=573695" എന്ന താളിൽനിന്ന് ശേഖരിച്ചത്