ചെക്ക്യാട് സൗത്ത് എം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെക്ക്യാട് സൗത്ത് എം എൽ പി എസ് | |
---|---|
വിലാസം | |
ചെക്യാട് ചെക്യാട് പി.ഒ. , 673509 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഇമെയിൽ | chekkiadsouthmlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16614 (സമേതം) |
യുഡൈസ് കോഡ് | 32041200207 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെക്യാട് പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിഷ.എൻ.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ റസാഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജി ന |
അവസാനം തിരുത്തിയത് | |
23-01-2022 | Kvskjd |
................................
== 'ചരിത്രം
'സ്കൂൾ ചരിത്രം
==ചെക്യാട് പഞ്ചായത്തിൽ വളയം പാറക്കടവ് പി,ഡബ്യു.ഡി റോഡിൽ ചെക്യാട് സർവ്വീസ് സഹകരണ ബാങ്കിനു മുൻവശത്തായി അൽപം വടക്കു മാറി കാണുന്ന ആയങ്കീൻറവിട എന്ന പറമ്പിലെ 6 സെന്റ് സ്ഥലത്ത് സത്ഥി ചെയ്യുന്ന വിദ്യാലയമാണ് ചെക്യാട് സൗത്ത് എം.എൽ.പി സ്കൂൾ ..നീണ്ട പതിറ്റാണ്ടുകാലത്തെ സേവന പാരമ്പര്യമുള്ള ഈ മഹൽ സഥാപനത്തിന്റെ തുടക്കം കുറിച്ചത് ചെക്യാട് സ്വദേശിയായ അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരാണ്. 31. 7.1926 ൽ 10-ാം നമ്പറായി അംഗീകരിക്കപെട്ടതാണ് ഈ വിദ്യാലയം. എൺപത് വർഷം മുമ്പത്തെ തദ്ദേശീയ സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരവും അവബോധവും വളരെ പരിതാപകരമായിരുന്നു. ആരുന്നെഴുത്ത് പഠിപ്പിക്കൽ മതവിരുദ്ധമാണെന്ന് കൂടി പ്രചരിക്കപ്പെട്ടതതമോ മയായ ആ കാലഘട്ടത്തിൽ പെൺകുട്ടികളെ വിശിഷ്യാ മുസ്ലീം പെൺകുട്ടികളെ സ്കൂളിൽ ചേർ ത്തു പഠിപ്പിക്കാൻ രക്ഷിതാക്കൾ തീരെ താത്പര്യം കാണിച്ചിരുന്നില്ല. അത്തരം അഭിശപ്തമായൊരു കാലഘട്ടത്തിൽ പ്രയാസ പൂർണ്ണമായൊരു സാഹചര്യത്തിൽ പിറന്നു വീണ ഈ വിദ്യാലയം എട്ടു പതിറ്റാണ്ടുകൾ കൊണ്ട് ആയിരങ്ങളെ അക്ഷരത്തിന്റെയും അതുവഴി അറിവിന്റെ പുതിയ ലോകത്തേക്ക് കൈപിടിച്ചുയർത്തി എന്ന കാര്യം അഭിമാനത്തോടെ ഇവിടെ കുറിക്കട്ടെ. സ്ഥാപകമാനേജറായിരുന്ന അമ്പിടാട്ടിൽ കുഞ്ഞമ്മദ് കുട്ടി മുസ്ല്യാർ ക്ക് ശേഷം എ.പി.കുഞ്ഞമ്മദ് കുട്ടി മുസ്ല്യാരായിരുന്നു ദീർഘകാലം മാനേജർ ' ആരോഗ്യം കുറവ് മൂലം 1999 ജൂൺ മാസം ആഞ്ചാം തിയ്യതി സ്കൂൾ മാനേജ്മെന്റ്, അതോടുബന്ധിച്ചുള്ള വസ്തുവകകളും സിറാജുൽ ഈമാൻ സഭക്ക് കൈമാറുകയുണ്ടായി.മാനേജ്മെന്റ് അംഗമായ ടി. ടി. കുഞ്ഞിപോക്കർ ഹാജിയാണ് ഇപ്പോൾ വിദ്യാലയത്തിന്റെ മാനേജർ.
ജീവിതത്തിന്റെ സമസ്ഥമേഖലകളിലും അറിയപ്പെടുന്ന നിരവധി പേർ ഈ വിദ്യാലയത്തിൽ നിന്ന് പഠനം പഠനം പൂർത്തിയാക്കിയിട്ടുണ്ടെ. ഈ ഗ്രാമത്തിൽ ജനിക്കുകയും അവിടെ പഠിക്കുകയും ചെയ്ത ആയിരങ്ങൾ നാട്ടിലും മറുനാട്ടിലും ആയി വിവിധ ജീവിത വ്യവഹാരങ്ങളിലുമായി ബന്ധപ്പെട്ടു കഴിഞ്ഞു വരുന്നു. തലമുറയിൽ നിന്നും തലമുറയിലേക്ക് മാറി കൊണ്ടിരിക്കുന്ന അറിവിന്റെ ദിവ്യദീപ്തി സ ഹ (സങ്ങളുടെ ഹൃദയാന്തരത്തിൽ കൊളുത്തി വെക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് സ്ഥാപനത്തിന് കൈവരിക്കാൻ കഴിഞ്ഞ മികച്ച നേട്ടം.
56 ആൺകുട്ടികളും 56 പെൺകുട്ടികളും ഉൾപ്പെടെ 112 പേർ ഈ വിദ്യാലയത്തിൽ ഇപ്പോൾ അദ്ധ്യായനം നടത്തി വരുന്നു.- 2016 ജൂൺ മാസം മുതൽ എൻ.കെ ജിഷ പ്രധാന അധ്യാപിക ആയും ശ്രീ.കെ.കെ റഫീഖ്, ശ്രീ.കെ.നൗഫൽ, ശ്രീമതി വി.പി റഹീന, ശ്രീ കെ.പി അജയ് ഘോഷ് എന്നിവർ സഹ അധ്യപകരായും സേവനമനുഷ്ഠിക്കുന്നു. വിദ്യാലയത്തിന്റെ പൊതു പുരോഗതിക്കായി കഴിയുന്നത് സേവനങ്ങൾ ചെയ്യാൻ ശക്തമായ ഒരു പി.ടി.എ.കമ്മിറ്റി നിലവിൽ ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പി.വി.ശങ്കരൻ കുരിക്കൾ
- സി.എച് രാമൻ കുരിക്കൾ
- പി.കുഞമ്മ്ദ് കുട്ടി മുസല്യാർ
- ഇ.കുഞ്ഞബ്ദുള്ള മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.ഇ കെ അലി ( പ്രിൻസിപ്പാൾ KSM Bed കോളേജ് തളിപറമ്പ്)
- ശ്രീ.ഡോ: കെ.കെ മുഹമ്മദ് (PHSC കുന്നുമ്മൽ )
- ശ്രീ.കെ.കെ.മൊയതു ( ലക്ചർ ഗവ:കോളേജ് മൊകേരി )
വഴികാട്ടി
google Mappchekkiad %;" | |- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര റെയിൽവെ നിന്നും 22 കി.മി. അകലത്തായി പാറക്കടവ് വളയം റോഡിൽ പ്രകൃതി രമണീയമായ ചെക്യാട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് ഇന്റർ നാഷണൽ എയർപോർട്ടിൽ നിന്ന് 99 കി.മി.അകലം
- -- സ്ഥിതിചെയ്യുന്നു.
|} {{#multimaps:11.736983, 76.074789 |zoom=13}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16614
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ