സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര

Schoolwiki സംരംഭത്തിൽ നിന്ന്
15:28, 2 നവംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33063123 (സംവാദം | സംഭാവനകൾ)
സെന്റ് .ജോസഫ്സ് എച്ച്.എസ്സ്, മറ്റക്കര
വിലാസം
മഞ്ഞാമറ്റം

മൂഴൂർ പി.ഒ,
മറ്റക്കര
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം17 - 05 - 1948
വിവരങ്ങൾ
ഫോൺ04812542281
ഇമെയിൽstjosephsmattakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.മോളി ജോസഫ്
അവസാനം തിരുത്തിയത്
02-11-201833063123


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രത്തിന്റെ ഏടുകൾ പരിശോധിച്ചാൽ ഏതൊരു വൻസംരംഭത്തിന്റെയും പിന്നിൽ നിരന്തരമായ ത്യാഗത്തിന്റെ, അദ്ധ്വാനത്തിന്റെ തിളക്കമാർന്ന അദ്ധ്യായങ്ങൾ കണ്ടെത്തുവാൻ കഴിയും.മനുഷ്യസ്നേഹികളുടെ ഏറെ നാളത്തെ സ്വപ്നസാക്ഷാത്ക്കാരം! അദ്ധ്വാനനിരതരായ കർമ്മയോഗികളുടെ വിയർപ്പുതുള്ളികളുടെ സാഫല്യം!അതാണ് മഞ്ഞാമറ്റത്ത് ഇന്നു കാണുന്ന മറ്റക്കര സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ. പുരോഗതിയുടെ പാതകൾ താണ്ടി വജ്രജൂബിലിയിലെത്തി നിൽക്കുന്ന ഈ വിദ്യാസദനം നേട്ടങ്ങളുടെ കഥകൾ ഒന്നൊന്നായി അനാവരണം ചെയ്യുന്നു.

ഭൂപ്രകൃതി

മലനാട്, ഇടനാട്, തീരഭൂമി എന്നിങ്ങനെ ഭൂപ്രകൃതിയുടെ തരംതിരിവ് വച്ചു നോക്കിയാൽ നമ്മുടെ സ്ക്കൂൾ ഇടനാട് വിഭാഗത്തിൻ പെടുന്നു. കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, അകലക്കുന്നം പഞ്ചായത്തിൽ അയർക്കുന്നത്തുനിന്നും 6 കി.മീ. തെക്കുകിഴക്കുമാറി, മണ്ണൂർപ്പള്ളി-പൂവത്തിളപ്പു റോഡിനോടു ചേർന്നു് ഈ വിദ്യാമന്ദിരം നിലകൊള്ളുന്നു. സുവർണ്ണകുംഭങ്ങളുമേന്തി എങ്ങും തലയുയർത്തി നിൽക്കുന്ന കേരളത്തനിമയായ കേരവൃക്ഷങ്ങൾ! ഇടതൂർന്നു വളരുന്ന റബർ മരങ്ങൾ! അല്പം മാറി, തീരങ്ങളെ തലോടി മന്ദം മന്ദം പതഞ്ഞൊഴുകുന്ന പന്നഗം തോട് ! ഹരിതാഭമായ പ്രകൃതി ലാവണ്യം! ഇതിന്റെ മടിത്തട്ടിലാണ് നമ്മുടെ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

സ്ഥലവാസികളുടെ അതിയായ ആഗ്രഹത്തിന്റെ ഫലമായി F.C.C.സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1948 മേയ് 17 ന് അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു.ഇതിന്റെ പ്രഥമാധ്യാപികയായി റവ. സി. മേരി സ്റ്റാൻസ് ലസ് നിയമിതയായി. പ്രസ്തുത മിഡിൽ സ്ക്കൂൾ സ്ഥാപിക്കുന്നതിനും ഗവൺമെൻറിൽ നിന്നും അംഗീകാരം നേടുന്നതിനും അങ്ങേയറ്റം ശ്രമിച്ചത് ദീപിക പത്രാധിപരായിരുന്ന വെരി.റവ.ഫാദർ റോമയോ തോമസ് മണ്ണനാൽ റ്റി.ഒ.സി.ഡി.,എം.എ.എൽ.റ്റി. അവർകളാണ്. സേവനസന്നദ്ധരും നിസ്വാർത്ഥരുമായ ഇന്നാട്ടുകാർ സ്ക്കൂൾ മാനേജരായ റവ.ഫാ.ജോർജ്ജ് കലേക്കാട്ടിൽ അച്ചനോടൊത്ത് പ്രവർത്തിച്ചതിന്റെ ഫലമായി 1949 ൽ II ഫോറവും 1950 ൽ III ഫോറവും ആരംഭിച്ചു. മിഡിൽസ്ക്കൂൾ പൂർത്തിയായതോടുകൂടി ഇവിടെ ഒരു ഹൈസ്ക്കൂൾ ആവശ്യമാണെന്ന് നാട്ടുകാർ നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു. ബഹു.റോമയോസ് അച്ചന്റെ ശ്രമഫലമായി ഹൈസ്ക്കൂളിനുള്ള അനുമതി ലഭിക്കുകയും 1953 ൽ ഹൈസ്ക്കൂൾ ആരംഭിക്കുകയും ചെയ്തു. ബഹു. സി. പാവുളായായിരുന്നു പ്രഥമസാരഥി.

പ്രശസ്തിയുടെ കൊടുമുടിയിൽ

1955 ൽ പൂർണ്ണഹൈസ്ക്കൂളാവുകയും റവ.സി.മേരി ലെയോ സ്ക്കൂളിന്റെ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. ബഹു.ലെയോമ്മയുടെ അത്യദ്ധ്വാനത്തിന്റെയും സമർത്ഥമായ നേതൃത്വത്തിന്റെയും സഹാദ്ധ്യാപകരുടെ കൂട്ടായ യത്നത്തിന്റെയും ഫലമായി 1961 ൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്റ്റേറ്റിൽ രണ്ടാം സ്ഥാനവും 962 ൽ ഒന്നാം സ്ഥാനവും ഈ സ്ക്കൂളിനു ലഭിച്ചു. അതുവരെ അധികമാരാലും അറിയപ്പെടാതിരുന്ന ഈ സരസ്വതീ ക്ഷേത്രം ഏവരുടെയും ശ്രദ്ധയ്ക്കും പ്രശംസയ്ക്കും പാത്രമായിത്തുടങ്ങി. 1976-77 സ്ക്കൂൾ വർഷത്തിൽ പാലാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിലെ ബെസ്റ്റ് സ്ക്കൂളായി ഈ സ്ക്കൂൾ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.1980 വരെ ഈ സ്ക്കൂളിനെ സമർത്ഥമായി നയിച്ചുകൊണ്ടിരുന്ന ബഹു. അലോഷ്യസമ്മ പാലാ സെൻറ് മേരീസ് സ്ക്കൂളിലേക്ക് സ്ഥലം മാറി. അതിനു ശേഷം റവ.സി.ഡൊമിനിക് ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു.റവ.സി.ഡൊമിനിക്കിനു ശേഷം സി.ജസീന്താ, സി.ആനിറ്റ്, സി.സിസിലിയ, സി.ജൈൽസ്, സി.ഗ്രെയ്സ്, സി.റോസ് ജോം, സി.റാണി, സി.മേരി ജോർജ്ജ്, സി.ആലീസ് സെബാസ്റ്റ്യൻ, സി.റോസമ്മ തോമസ് എന്നിവർ ഹെഡ്മിസ്ട്രസ്സായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ സി.മോളി ജോസഫ് സ്ക്കൂളിനെ നയിക്കുന്നു. തന്റെ സർവ്വതോന്മുഖമായ കഴിവുകൾ വിനിയോഗിച്ചുകൊണ്ട് ഈ സ്ക്കൂളിന്റെ പുരോഗതിക്കായി സിസ്റ്റർ അക്ഷീണം യത്നിക്കുന്നു.

മാനേജ്മെന്റ്

പാലാ കോര്പറേറ്റ് എജ്യുക്കേഷണല് ഏജന്സിയുടെ കീഴില് പ്രവര്ത്തിക്കുന്ന സ്കൂളിന് ശക്തമായ ഒരു മാനേജ്മെന്റ് സംവിധാനമുണ്ട്. ഈ സ്കൂളിന്റെ മാനേജര് റവ.സി.ആന് ഫെലിക്സാണ്. ഈ സ്കൂളില് യു.പി.വിഭാഗത്തില് 8 അധ്യാപരും ഹൈസ്കൂള് വിഭാഗത്തില് 14 അധ്യാപകരും സേവനമനുഷ്ഠിക്കുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുന് പ്രധാനാദ്ധ്യാപകർ

റവ. സി. മേരി സ്റ്റാൻസ് ലസ് (1948-1953)

റവ. സി. പാവുളാ (1953-1955)

  • റവ.സി.മേരി ലെയോ (1955-1964)
  • റവ.സി. അലോഷ്യസമ്മ (1964-1980)
  • റവ.സി.ഡൊമിനിക് (1980-1986)
  • സി.ജസീന്താ (1986-1989)
  • സി.ആനിറ്റ് (1989–1998)
  • സി.സിസിലിയ (1998-2000)
  • സി.ജൈൽസ്, (2000-2002)
  • സി.ഗ്രെയ്സ്, ( 2002-2004)
  • സി.റോസ് ജോം, (2004-2008)
  • സി.റാണി, (2008-2009)
  • സി.മേരി ജോർജ്ജ് (2009-2010)
  • സി.ആലീസ് സെബാസ്റ്റ്യൻ, (2010-2011)
  • സി.റോസമ്മ തോമസ് (2011-2016)

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1. FR.ADOLF KANNADIPARA O.F.M 2.PROF.ANCY JOSEPH S.D COLLEGE KANJIRAPALLY

2018 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം


ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകിചെയ്തു.

വായനാവാരാചരണത്തോടനുബന്ധിച്ച് വായനാവാരം, വായനാ മത്സരവും വായനാ ക്വിസും നടത്തി.

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പരിസ്ഥിതിദിന സന്ദേശം,റാലി,പോസ്റ്റർ നിർമ്മാണം ഇവ നടത്തി. ആഗസ്റ്റ് മാസത്തിൽ സ്വാതന്ത്ര്യ ദിനാചാരണം നടത്തി.പ്ലക്കാർഡുകളുമായി കുട്ടികൾ റാലി നടത്തി. സ്വാതന്ത്ര്യദിനസന്ദേശം ഹെഡ്മിസ്ട്രസ് നടത്തി.കുട്ടകൾക്ക് മിഠായി നൽകി.ഓരോ ക്ലാസിലും സ്വാതന്ത്ര്യസമരചരിത്രം ഉൾപ്പെടുത്തിയുള്ള പതിപ്പ്തയ്യാറാക്കി. സെപ്റ്റബർ 5 ന് അദ്ധ്യാപകദിനാചരണം സമുചിതമായി നടന്നു.കുട്ടികൾ അദ്ധ്യാപകരെ പൂക്കൾ നൽകി ആദരിച്ചു. സാക്ഷരതാദിനത്തോടനുബന്ധിച്ച് ക്ലാസ്ടെസ്റ്റ് നടത്തി. ലഹരിവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പാലായിൽ വച്ച് നടത്തിയ പ്രസംഗമത്സരത്തിൽ കുമാരി ആൽഫി മാത്യു(std x) നാലാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിജയന്തി വാരാചരണവുമായി ബന്ധപ്പെട്ട് ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് സ്കുളും പരിസരവും വൃത്തിയാക്കി.ശുചിത്വത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് കുട്ടികളെ ബോധവൽക്കരിച്ചു. ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു. വെണ്ട, , വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.P.T.A അംഗങ്ങളുടെയും ക്ലബ്ബ് അംഗങ്ങളുടെയും നിരന്തര പരിചരണത്തിന്റെയും ഫലമായി ജൈവപച്ചക്കറി കൃഷിത്തോട്ടം സ്കൂളിന്റെ പരിസരത്ത്തയ്യാറാക്കി.. കൃഷിഭവനിൽനിന്ന് പച്ചക്കറിതൈകളും വിത്തുകളും കുട്ടികൾക്ക് നൽകി . ഇവിടെനിന്നു ലഭിക്കുന്ന പച്ചക്കറികൾ ഇച്ചഭക്ഷണ പരിപാടിക്കായി ഉപയോഗിക്കുന്നു. വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച കുട്ടനാട്ടിലെകുട്ടികൾക്കായി സ്ക്കൂളിലെ കുട്ടികൾ സമാഹരിച്ച പഠനോപകരണങ്ങൾ കൈമാറി.. റെഡ് ക്രോസ്സ്

ലോക പരിസ്ഥിതിദിനം ഭരണഭാഷാ വാരം വായനക്കളരി കായികപരിശീലനം സാമൂഹ്യ പ്രവർത്തനങ്ങൾ പൂർവ്വ വിദ്യാർഥി സംഗമം അധ്യാപകദിനം പഠന വിനോദയാത്ര കൊഴുവനാൽ സബ്ജില്ലാ കായികമേളയിൽ പങ്കെടുത്ത നമ്മുടെ സ്കൂളിലെ കുട്ടികൾ അഭിമാനാർഹമായ വിജയം കൈവരിച്ചു.ഫുഡ്ബോൾ,ജാവൽ,ഡിസ്ക്കസ്ത്രേ,ഷോട്ട്പുട്ട്,100,200,600 എന്നീ ഇനങ്ങളിൽ പങ്കെടുത്തു.വിജയം കൈവരിച്ച 12 ഇനങ്ങളിൽ റവന്യുമേളയിൽ പങ്കെടുക്കാൻ അർഹരായി.പാലായിൽ നടന്ന റവന്യുമേളയിൽ മാസ്റ്റർ ഹെവൻ സണ്ണി 600 മീറ്ററിൽ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ യശസ് ഉയർത്തി.

FULL A+ WINNERS -SSLC 2018'

1. ARUN BINOY 2. GINCE GEORGE 3.ALEENA ANNA BABY 4. ANN MARY JOSE 5. ASHLY ELIZABETH ANTONY .6.DEVIKA V.S 7.JOSMIN MATHEW 8.MALAVIKA V.S 9.RIYA GEORGE 10.SINCY SIBY

കലാപരം

1989-90 സ്ക്കൂൾ വർഷത്തിൽ സംസ്ഥാന സ്ക്കൂൾ യുവജനോത്സവത്തിൽ കുമാരി ജിസ്സാ മേരി അബ്രഹം കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടി. 1990-91 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 1991-92 ലും , 1992-93 ലും , 1995-96 ലും ,1996-97 ലും ഉപജില്ലാകലോത്സവത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി. 2008-09, 2009-2010 വർഷങ്ങളിൽ ഉപജില്ലാകലോത്സവത്തിൽ യു.പി.വിഭാഗത്തിൽ ഓവറോൾ ട്രോഫി ലഭിക്കുകയുണ്ടായി. 2016-2017 ൽ ഉപജില്ലാ കലോത്സവത്തിൽ ഈ സ്ക്കൂൾH.S വിഭാഗത്തിലും, യു.പി. സംസ്കൃതോൽസവത്തിലും ഓവറോൾ ട്രോഫി കരസ്ഥമാക്കി.

കായികം

1994 ലെ സ്ക്കൂൾ കായിക മേള ടീം സബ് ജില്ലാ കായികമേളയിൽ ...സബ് ജൂനിയർ വിഭാഗത്തിൽ കുമാരി അൽഫോൻസാ റോസ് വ്യക്തിഗത ചാന്പ്യൻഷിപ്പ് നേടി. 1997-98 സ്ക്കൂൾ വർഷത്തിലെ ജില്ലാ സ്ക്കൂൾ കായികമേളയിൽ കുമാരി ജെമി ജോസ് 3000, 1500 മീറ്ററുകളിലും, കുമാരി നിഷാ .കെ. അലക്സ് 800 മീറ്ററിലും ഒന്നാം സ്ഥാനം നേടി. 2008-09, 2009-2010 വർഷങ്ങളിലും ജില്ലാ സ്പോഴ്സ് മീറ്റിൽ ഈ സ്ക്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. ശ്രീ.ജിമ്മി ജോസഫിന്റെ നേതൃത്വത്തിൽ കായിക പരിശീലനം വിജയകരമായി നടന്നു വരുന്നു. രാവിലെ എട്ടുമണിക്കുതന്നെ സാറും കുട്ടികളും ഗ്രൗണ്ടിലുണ്ടായിരിക്കും.2016-2017 ജില്ലാ സ്പോഴ്സ് മീറ്റിൽ ഈ സ്ക്കൂളിലെ കുട്ടികൾ സമ്മാനങ്ങൾ കരസ്ഥമാക്കി. 2017-2018 കൊഴുവനാൽ സബ് ജില്ലാകായികമേളയിൽ ഫുട്ബോളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ സേഫ്റ്റ്ബോൾ ടീമിലേയ്ക്ക് മൂന്ന് കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു. 2018-2019 പാലായിൽ വച്ചു നടന്ന കൊഴുവനാൽ സബ്ജില്ലാ കായികമേളയിൽ ഈ സ്കൂളിൽ നിന്നും 18 കുട്ടികൾ മത്സരിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു.ഇതിൽ നിന്നും 8 പേർ റവന്യു ജില്ല കായികമേളയിൽ പങ്കെടുക്കുകയും ഹെവൻ സണ്ണി ജില്ലാ കായികമേളയിൽ വിജയിയാവുകയും ചെയ്തു. സമ്മാനം നേടിയവർ ഹെവൻ സണ്ണി - 600 മീറ്റർ - first എലിസബത്ത് മാത്യു ബിനോയി - ഷോർട്ട്പുട്ട് - First നന്തിതാ അനിൽകുമാർ - ‍ഡിസ്ക്കസ്ത്രോ -First

                                                        ഷോർട്ട്പുട്ട്		 -Third

അയനാ മരിയാ ബേബി -100 മീറ്റർ -Second

                                                        200	 മീറ്റർ		 - Third 	

ലിന്റോ ജോഷി -ലോങ്ങ് ജമ്പ് -Second നന്തിനാ അനിൽകുമാർ -ജാവലിങ്ങ്ത്രോ -Third ജിൻസ് ജോഷി -ജാവലിങ്ങ്ത്രോ -Second കാർത്തിക്ക് ബിജു -200 -Third

കെ.സി.എസ്.എൽ

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ രൂപവത്കരണത്തിനും വളരെ സഹായിക്കുന്ന കെ.സി.എസ്.എൽ., മരിയൻ സൊഡാലിറ്റിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കെ.സി.എസ്.എൽ., ത്രിദിന ക്യാന്പുകളിൽ എല്ലാവർഷവും കുട്ടികൾ പങ്കെടുത്തുവരുന്നു. 2017-18 വർഷത്തിൽ കുട്ടികൾ ക്യാന്പിലും അൽഫോൻസാ കളറിംഗ് മത്സരത്തിലും പങ്കെടുത്തു.

പി.റ്റി.എ.

സ്ക്കൂളിലെ പി.റ്റി.എ. വളരെ സജീവമാണ്. SRI . PRABHAKARAN NAIR അവർകളാണ് പി.റ്റി.എ. പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നത്.

ഇതരപ്രവർത്തനങ്ങൾ

കൊഴുവനാൽ സബ്ജില്ലാ വർക്ക് ഫെയർ റിസൾട്ട് 2018-2019

എംബ്രോടറി -അൻസു അനീഷ് -Third A grade ബാറ്റ്മിന്റൺ വോളി നെറ്റ് - അനന്തു പി.എസ് -Second A grade പേപ്പർ ക്രാഫ് റ്റ് - ഗായത്രി കൃഷ്ണ -Fourth A grade കാർഡ് സ്ട്രോബോർഡ് പ്രോഡക്റ്റ് -റിബിൻ ജോർജ് - First A grade വെയിസ്റ്റ് മെറ്റീരിയല്സ് -അയനാ മരിയാ ബേബി -Third A grade ബീഡ്സ് വർക്ക് -മറിയം ജോൺ -Third B grade കൊയർ ഡോർ മാറ്റ്സ് -ഐശ്വര്യാ ശശീന്തരൻ -First A grade

സംസ്ഥാന കായ്കമേളയിൽ 600 മീറ്റർ റെയിസിൽ ഹെവൻ സണ്ണി പങ്കെടുത്തു.KSPTA  നടത്തിയ ഗാന്ധിക്വിസിൽ  1-ാം സ്ഥാനം ബിസ്നാ ലൂക്കോസ് 2-ാം സ്ഥാനം ആൻമരിയാ ഷാജിയും കരസ്ഥമാക്കി.ഉപജീല്ലാ വാർത്താ വായനാ മത്സരത്തിൽ 1-ാം സ്ഥാനം ആല്ഫി മാത്യുവും നേടി.
വിദ്യാരംഗം കലാസാഹിത്യ വേദി

എല്ലാ ആഴ്ചയിലും നിർദ്ദേശിക്കപ്പെട്ട സമയങ്ങളിൽ സർഗ്ഗവേളയും ഇതര പഠനപ്രവർത്തനങ്ങളും നടത്തിവരുന്നു.

ആർട്ട്സ് ക്ലബ്

വിവിധ വർഷങ്ങളിൽ കുട്ടികൾ ഉപജില്ല, ജില്ലാ കലോൽസവങ്ങളിലും, പ്രവർത്തി പരിചയമേളയിലും പങ്കെടുത്ത് വിവിധ ഗ്രേഡുകൾ കരസ്ഥമാക്കുന്നു.

റെഡ് ക്രോസ്

എ-ലെവൽ 20 , ബി. ലെവൽ 20,സി. ലെവൽ 17ഉും കുട്ടികൾ പങ്കാളിതളാണ്.

സയൻസ് & എനർജി ക്ലബ്

40 സജീവപ്രവർത്തകരുടെ കൂട്ടായ്മയിൽ വിവിധ പഠനപ്രവർത്തനങ്ങൾ നടത്തിവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്

ഉപജില്ല, ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് നിരന്തരമായി വിവിധ ഗ്രേഡുകൾ കരസ്ഥമാക്കുന്നു.

അഡാർട്ട് ക്ലബ്

പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബുമായി ബന്ധപ്പെട്ട് ലഹരി വിരുദ്ധ സെമിനാറുകളും, ചിത്രരചന-ഉപന്യാസ മത്സരങ്ങൾ, ക്യാന്പുകൾ നടത്തിവരുന്നു.

മാത്സ് ക്ലബ്

60 കുട്ടികളുടെ കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന ക്ലബിൽ ഗണിതാഭിമുഖ്യം വളർത്തുവാൻ ഉതകും വിധം ക്വിസുകളും ഇതര ഗണിത പ്രവർത്തനങ്ങളും നടത്തിവരുന്നു. ഉപജില്ലാ ജില്ലാ മത്സരത്തിൽ പങ്കെടുത്ത് വിവിധ ഗ്രേഡുകൾ കരസ്ഥമാക്കി..

ഐ.റ്റി. ക്ലബ്

കുട്ടികളിലെ ഐറ്റി നൈപുണ്യങ്ങൾ പരിപോഷിപ്പിക്കുന്നതിനും വിവര സാങ്കേതിക വിദ്യയിൽ പ്രാവീണ്യം നേടുന്നതിനുമായി ഐറ്റി ക്ലബ് പ്രവര്ത്തിക്കുന്നു.വെബ്പജ്ഡിസൈനിംഗ്,മലയാളംകമ്പ്യൂട്ടിംഗ്,ഡിജിറ്റൽ പെയിന്റിംങ്ങ്,മള്ട്ടിമീഡിയ പ്രസന്റേഷൻ എന്നിവയിൽ കുട്ടികള്ക്ക് പ്രത്യേകം പരിശീലനം നല് ഐ.റ്റി. മേളയിൽ കുട്ടികൾ സമ്മാനാർഹരാകുന്നു.

ആനിമൽ വെൽഫയർ ക്ലബ്

2013-14 വർഷത്തിൽ മറ്റക്കര മൃഗാശുപത്രീയുമായി സഹകരിച്ച് ആരംദിച്ച ആടുവളർത്തൽ പദ്ധതിയിൽ ഇപ്പോൾ 45 കുടുംബങ്ങൾ പങ്കാളികളാണ്. 2016-17ൽ ആരംദിച്ച കുഞ്ഞികൈയ്യിൽ കോഴിക്കുഞ്ഞ് പദ്ധതിയിൽ 50 കുടുംബങ്ങൾ പങ്കാളികളാണ്.

ഇംഗ്ലീഷ് ക്ലബ്

ക്ലബ് ദിനാചരണങ്ങൾ, പോസ്റ്റർ, പ്ലേകാർഡ് മത്സരങ്ങൾ നടത്തിവരുന്നു.

ഗൈംഡിങ്ങ്

രാഷ്ട്രപതി അവാർഡിന് അർഹരായവർ - 3 രാജ്യപുരസ്കാർ- അർഹരായവർ - 18 ത്രിദിയാ സോപാൻ അർഹരായവർ - 7 ദ്വിദിയ സോപാൻ അർഹരായവർ - 10 പ്രഥമ സോപാൻ അർഹരായവർ -14


പരിസ്ഥിതി ക്ലബ്

2016-17 ൽ പരിസ്ഥിതി ക്ലബ് ആഭിമുഖ്യ ത്തിൽ പച്ചക്കറിത്തോട്ടം ഒരുക്കി,ഈ അധ്യായനവർഷം സ്കുളിലെ ഉച്ചഭക്ഷണത്തിനുളള കറിക്കാവശ്യമായ പച്ചക്കറികൾ ഉണ്ടാക്കി.എന്നിവ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. LIBRARY വിജ്ഞാന വർദ്ധനവിന് ഉപകരിക്കുന്ന ഒരു നല്ല ലൈബ്രറിയും ഇവിടെയുണ്ട്.

വഴികാട്ടി

{{#multimaps:9.630377 ,76.644582| width=500px | zoom=16 }}