ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ | |
---|---|
വിലാസം | |
കൊല്ലം കോയിവിള പി.ഒ, , കൊല്ലം 691590 , കൊല്ലം ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 04762872462 |
ഇമെയിൽ | 41075kollam@gmail.com |
വെബ്‍സൈറ്റ് | http://ghssayyakoickal.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. കൃഷ്ണകുമാർ ജി |
അവസാനം തിരുത്തിയത് | |
30-09-2018 | Abhishekkoivila |
ചരിത്രം
കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കിൽ തേവലക്കര പഞ്ചായത്തിൽ കോയിവിള അയ്യൻ കോയിക്കൽ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തിൽ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പിൽകാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ൽ സർക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂൾ 1956 ൽ ഹൈസ്കൂളായി ഉയർത്തി .1997ൽ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയർന്നു.തേവലക്കര പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റർ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തൻ സാഗരങ്ങൾ തീർക്കാൻ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- ആ൪ട്സ് ക്ലബ്ബ്.
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഹിന്ദി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്..
- പ്രവ൪ത്തി പരിചയ ക്ലബ്ബ്..
എന്നിവയുടെ പ്രവ൪ത്തനം സ്കൂളിൽ സജീവമാണ്, ശാസ്ത്രമേളകൾ, പ്രദ൪ശനങ്ങൾ, ബോധവല് ക്കരണ സെമിനാറുകൾ, ക്വിസ് ,ഉപന്യാസങ്ങൾ, ചിത്രരചനാമത്സരങ്ങൾ, ചരിത്ര പഠനയാത്രകൾ,പ്രസംഗപരിശീലന-പ്രക്യതി പഠന-നാടക ക്ലബ്ബുകൾ, പരിസ്ഥിതി ബോധവല്ക്കരണ പരിപാടികൾ, ചുമ൪ പത്രനി൪മ്മാണം,പോസ്റ്റ൪, കാ൪ട്ടൂണ പ്രദ൪ശനം, തുടങ്ങിയ നിരവധി പരിപാടികൾക്ക് വിവിധ ക്ലബ്ബുകൾ നേത്യത്വം നൽല്കുന്നു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ഡൈസമ്മ ശ്രീ.രവീന്ദ്രൻ പിള്ള ശ്രീമതി.വത്സമ്മ ശ്രീമതി.ലീലാമ്മ ശ്രീമതി. വിമലകുമാരി അമ്മ, ശ്രീമതി.പ്രീതകുമാരി അമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
*അഡ്വ.മണിലാൽ -പ്രശ്സത നാടക രചയിതാവ്
വഴികാട്ടി
NH 47നില് ചവറ ടൈറ്റാനിയം ജംഗ്ഷനിൽ നിന്നും കിഴക്കോട്ടു 8കി.മി .സഞ്ചരിച്ചു ചേനങ്കര ജംഗ്ഷനിൽ എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- .
|----
<googlemap version="0.9" lat="9.009156" lon="76.578398" zoom="15" width="500"> 9.056244, 76.535482, karunagappally 9.003265, 76.580544, GHSS AIYANKOICKAL </googlemap>
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 41075
- 1903ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ
- ചവറ വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 8 ഉള്ള വിദ്യാലയങ്ങൾ