കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് എയിഡഡ് വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ എന്ന പേരിലാണ് സ്ക്കൂൾ അറിയപ്പെടുന്നത്. 1951 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ചരിത്രം
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത
വൈദികരുടെയും കഠിനാദ്ധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ഫലമാണ്
ഈ സരസ്വതിക്ഷേത്രം. 1920-ൽ എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് വഴിതെളിച്ച ഈ സ്ഥാപനം 1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച് തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ വ്യക്തി മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ നമുക്ക് പുതുചൈതന്യം പകരട്ടെ.
ഭൗതികസൗകര്യങ്ങൾ
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ വൈജ്ഞാനികതലത്തോട്
ബന്ധപ്പെടുക ഏന്ന ലക്ഷ്യത്തോടെ 2000-ൽ ഒരു കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ
ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 12 കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്.
ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി 6 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കിയിട്ടുണ്ട്.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ് ഡോ. ജോസഫ് കല്ലറങ്ങാട്ട്, കോർപ്പറേറ്റ് മനേജരായും , റവ. ഫാ.ബ൪ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോ൪ജ് വഞ്ചിപ്പുരയ്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1951-1961- റവ.ഫാ.റ്റി.കെ.എബ്രാഹം
1961-1962- റവ.ഫാ.റ്റി.എം.മൈക്കിൾ
1962-1966- ശ്രീ.പി.സി.ജോൺ
1966-1967- ശ്രീ.കെ.ഐ.ഇട്ടിയവിര.
1967-1968- ശ്രീ.സി.റ്റി.തൊമ്മൻ
1968-1970- ശ്രീ.വി.കെ.കുര്യൻ
1970-1971- ശ്രീ.എം.എസ്.ഗോപാലൻനായർ
1970-1971- ശ്രീ.എ.സ്.ആന്റണി
1971-1975- ശ്രീ.പി.എ.തോമസ്
1975-1984- ശ്രീ.സി.റ്റി.തൊമ്മൻ
1984-1985- ശ്രീ.ഇ.എം.ജോസഫ്
1985-1988- ശ്രീ.എബ്രാഹം മാത്യു
1988-1989- ശ്രീ.കെ.ജോസഫ്
1989-1991- റവ.ഫാ.എ.എം.മാത്യു
1991-1992- ശ്രീ.കെ.എസ്. വർക്കി
1992-1996- ശ്രീ.പി.റ്റി.ദേവസ്യ
1996-1999- ശ്രീ.വി.കെ.സേവ്യർ
1999-2000- ശ്രീ.കെ. ജെ.ജോർജ്
െമയ് 2000 -ശ്രീ.ഫ്രാൻസീസ് ജോർജ്
2000-2001- ശ്രീമതി.എൻ.എസ് മേരി
2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ
2003-2005- ശ്രീമതി. സൂസമ്മ ചെറിയാൻ
2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ
2006-2008- ശ്രീ.റ്റി.റ്റി. തോമസ്
2008-2010- ശ്രീ. ജോസ് കുുര്യാക്കോസ്
2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യൻ
2012-2013- ശ്രീ.ഫിലിപ്പ് സി ജോസഫ്
2013 - 2016 - ശ്രീ.എം.എ ജോർജ്
2016-2017 - ശ്രീമതി.സിസിലി ചാക്കോ
2017-2018 - ശ്രീ.പയസ് കുരൄൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
ശ്രീ.സന്തോഷ് ജോർജ് കുളങ്ങര
വഴികാട്ടി
{{#multimaps:9.743583,76.611947|zoom=13}}
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക