സി.എ.എച്ച്.എസ്സ്.ആയക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എ.എച്ച്.എസ്സ്.ആയക്കാട് | |
---|---|
വിലാസം | |
ആയക്കാട് ആയക്കാട് പി.ഒ, , 678 683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1941 |
വിവരങ്ങൾ | |
ഫോൺ | 04922 258722 |
ഇമെയിൽ | cahsayakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21003 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അശോകൻ. എൻ |
പ്രധാന അദ്ധ്യാപകൻ | സുരേഷ്. എ.എസ് |
അവസാനം തിരുത്തിയത് | |
29-12-2020 | Mundursasi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
- പാലക്കാട്ജില്ലയിലെ വടക്കഞ്ചേരിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ചാമി അയ്യർ ഹൈസ്കൂൾ. എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ചാമി അയ്യർ 1941-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിന്നിരുന്ന ഈ മേഖലയിലെ കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് ആലത്തൂർ പഞ്ചായത്തിലെ കുട്ടികൾക്ക് എട്ടു പതിറ്റാണ്ടു വിദ്യാഭ്യാസം നൽകിയ മഹദ് സ്ഥാപനം ആണ് ഈ വിദ്യാലയം .
- 1941 ചാമി അയ്യർ 36 കുട്ടികളും 5 അധ്യാപകരുംമായി ആയി ആരംഭിച്ച സ്കൂളിന്ശേഷം മററ് നിരവധി സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി.. ചാമി അയ്യരുടെ മകൻ ശർമ്മ മാഷ് 1941-1975 വരെ എഛ് എം ആയിരുന്നു. 1961 ൽ ശ്രീ. ശർമ മാസ്റ്റർ ഇന്ത്യൻ രാഷ്‌ട്രപതി ഡോ.എസ്.രാധാകൃഷ്ണനിൽ നിന്ന് മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടി.. തുടർന്ന് 2005 ൽ തൃശൃർ സ്വദേശി കെ.സി ബാലൻ സ്കൂൾ ഏെറടൂത്തു പുതുജീവൻ നൽകി. 2008 ൽ തൊടുപുഴ സ്വദേശിയായ കെ.എം. മൂസ ഈ സ്കൂൾ ഏറ്റെടുത്തു. 2011 ൽ ഇ വിദ്യാലയത്തിൽ മാനേജരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ശ്രമഫലമായി രണ്ടു ബാച്ച് ഹയർ സെക്കന്ററി അനുവദിച്ചു. തുടർന്ന് 2013 ൽ വീണ്ടും കൊമേഴ്‌സിന്റെ ഒരു ബാച്ച് കൂടി അനുവദിച്ചു. 2018 ൽ മൈക്രോ ബാങ്കിങ് മേഖലയിലെ പ്രമുഖരും സന്നദ്ധ സംഘടന കൂടിയുമായ ESAF (Evangelical Social Action Forum) ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീമതി. മറീന പോൾ ആണ് ഇപ്പോഴത്തെ മാനേജർ. കമ്പ്യൂട്ടർ സയൻസിന്റെ ഒരു ബാച്ചും കൊമേഴ്‌സിന്റെ രണ്ടു ബാച്ചുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത്.
- ജൂലൈ 5, 2018 നു പുതിയ ഹൈ ടെക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു.മന്ത്രി എ.കെ.ബാലൻ നിർവഹിച്ചു .തദവസരത്തിൽ മുൻ മന്ത്രിമാരായ വി.സി. കബീർ, കെ.ഇ. ഇസ്മായിൽ , ഇസാഫ് ചെയര്മാന് പോൾ തോമസ് എന്നിവർ സന്നിഹിതരായിരുന്നു.