ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ളാസ്സുകളിലായി 6 ഡിവിഷനുകൾ ഉണ്ട്.12 അധ്യാപകർ സേവനം ചെയ്യുന്നുണ്ട്.ശ്രീ. പി. സതീശനാണ് സീനിയർ അസിസ്ററന്റ്.രണ്ടാം ഭാഷയായി അറബിക് പഠിപ്പിക്കുന്നുണ്ട്.പ്രവർത്തിപരിചയം,കായികം എന്നിവയ്ക്ക് പ്രത്യേകം അധ്യാപകരുണ്ട്.

SSLC കൗൺസിലിംങ് ക്ളാസ്സ്

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ

മോർണിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 9.00 മുതൽ 10 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഈവനിംഗ് ക്ലാസ്

പത്താം ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 5.00 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

യു പി, എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

പ്രോഗ്രസ് റിപ്പോർട്ട് /ടേം മൂല്യനിർണയം

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.ഓരോ ടേമിലും കുട്ടികൾക്കായി പരീക്ഷകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ക്ലാസ്സ് പി ടി എ നടത്തി കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു.

ടേം മൂല്യനിർണയം
ക്ളാസ്സ് പി.ടി.എ

എല്ലാ മാസവും ക്ളാസ്സ് പി.ടി.എ വിളിച്ച് പഠന നിലവാരം ചർച്ച ചെയ്യുന്നു.

പഠന യാത്രകൾ സഹവാസ ക്യാമ്പ്