സഹായം:ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ പ്രവർത്തനങ്ങളും കാര്യക്ഷമമായി ഡോക്യുമെന്റ് ചെയ്യേണ്ടതുണ്ട്. മികച്ച ഡോക്യുമെന്റേഷൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തങ്ങളുടെ വിലയിലുത്തലിന്റെ ആധികാരിക രേഖകൂടിയാണ്. ലിറ്റിൽ കൈറ്റ്സ് ഉൾപ്പെടെ സ്കൂളിലെ മുഴുവൻ ക്ലബ്ബുകളുടെയും ഡോക്യുമെന്റേഷൻ തയ്യാറാക്കേണ്ടത് സ്കൂൾ വിക്കിയിലാണ്. സ്കൂളുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഏതാണ്ടെല്ലാ ക്ലബ്ബുകളും സ്കൂൾ താളിലുള്ള ക്ലബ്ബുകൾ എന്ന പെട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ പേരിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ ചേർത്താൽ മതി.

ഇൻഫോബോക്സ്

  • ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ അടിസ്ഥാനവിവരങ്ങൾ (യൂണിറ്റ് നമ്പർ, കൈറ്റ് മാസ്റ്റർ, മിസ്റ്റ്രസ്‌മാർ, ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ പേര് തുടങ്ങിയവ) ഇൻഫോബോക്സിലാണ് നല്കേണ്ടത്.
  • ചുവടെ നല്കിയ ഇൻഫോബോക്സിന്റെ കോഡ് അതേപോലെ പകർത്തി ലിറ്റിൽകൈറ്റ്‌സിന്റെ താളിൽ ചേർത്താൽ മതി.
  • സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
{{Infobox littlekites 
|സ്കൂൾ കോഡ്=
|അധ്യയനവർഷം=
|യൂണിറ്റ് നമ്പർ=
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=
|ഉപജില്ല=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}
  • ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.

അംഗങ്ങളുടെ വിശദാംശങ്ങൾ

  • അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ, ഫോട്ടോ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.

നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ

  • തിയ്യതി,
  • പ്രവർത്തനത്തിന്റെ പേര്
  • പ്രവർത്തനം നയിച്ച ആളുടെ പേര്,
  • പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
  • പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
  • പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.

മാതൃകയ്ക്ക് ഈ താൾ കാണുക

അംഗത്വം

ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
ഉപയോക്തൃനാമം lk+schoolcode (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
"https://schoolwiki.in/index.php?title=സഹായം:ലിറ്റിൽകൈറ്റ്സ്&oldid=522351" എന്ന താളിൽനിന്ന് ശേഖരിച്ചത്