ജി.എൽ.പി.എസ്.ചാത്തന്നൂർ

10:10, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20505 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ജി.ൽ.പി.എസ്. ചാത്തന്നൂർ നൂറിലധികം വർഷം ചരിത്രമുള്ള ഒരു വിദ്യാലയമാണ്. "മെട്രോമാൻ" ഇ ശ്രീധരൻ അടക്കമുള്ള ഒട്ടനവധി മഹാ പ്രതിഭകൾ ഈ വിദ്യാലയത്തിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചാത്തന്നൂർ ഗവ.എൽ.പി. സ്ക്കൂൾ, ആരംഭിക്കുന്നത് 1906-07 കാലഘട്ടങ്ങളിൽ ആണ്. 1920 കളിൽ ഈ സ്ഥാപനം ബോർഡ് എലിമെന്ററി സ്കൂൾ ആയി മാറി. അന്നുമുതൽ ഏഴാം ക്ലാസ് വരെയുള്ള പഠനം ഇവിടെ നടന്നിരുന്നു. 1961 ൽ യൂ.പി. വിഭാഗം ചാത്തന്നൂർ ഗവ. ഹൈസ്കൂളിനോട് (1949 ൽ സ്ഥാപിതം ) കൂട്ടിച്ചേർത്തു. അങ്ങനെ 1961 മുതലാണ് ഈ സ്കൂൾ ഇന്ന് കാണുന്ന രീതിയിലുള്ള എൽ.പി. മാത്രമായി പ്രവർത്തിച്ചു തുടങ്ങിയത്. അങ്ങനെ ഒരു നൂറ്റാണ്ടിലേറേ ചരിത്രവും പാരമ്പര്യവുമുള്ള ഈ വിദ്യാലായം 2007 ൽ വിപുലമായി ശതാബ്‌ധി ആഘോഷികുകയുണ്ടായി. പ്രസിദ്ധമായ കക്കാട് മന ഈ വിദ്യാലയത്തിന് സമീപമാണ്‌ സ്ഥിതി ചെയുന്നത്.

ജി.എൽ.പി.എസ്.ചാത്തന്നൂർ
വിലാസം
ചാത്തനൂർ

ജി എൽ പി സ്കൂൾ, ചാത്തനൂർ ചാത്തനൂർ പി ഒ, പാലക്കാട്
,
679535
സ്ഥാപിതം1906-07
വിവരങ്ങൾ
ഫോൺ0466225800
ഇമെയിൽglpschathanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാവിത്രി കെ വി
അവസാനം തിരുത്തിയത്
05-09-201820505


പ്രോജക്ടുകൾ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.വി. രാമവാര്യർ

കോയമ്പത്തൂർ ആര്യ വൈദ്യശാല (എ.വി.പി) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവായർ ഇ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.

 
പി.വി. രാമവാര്യർ

ഇ. ശ്രീധരൻ

 
ഇ. ശ്രീധരൻ

ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)ഇ. ശ്രീധരൻ അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചാത്തന്നൂർ&oldid=518395" എന്ന താളിൽനിന്ന് ശേഖരിച്ചത്