ജി.എൽ.പി.എസ് കരുവാരകുണ്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് കരുവാരകുണ്ട് | |
---|---|
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു | |
വിലാസം | |
പുന്നക്കാട് കരുവാരകുണ്ട്.പി.ഒ, , 676523 | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഫോൺ | 04931 280044 |
ഇമെയിൽ | glpskvk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48513 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഹരിദാസൻ.കെ .പി |
അവസാനം തിരുത്തിയത് | |
29-08-2018 | 48513 |
ചരിത്രം
1935ൽ മലബാർ എഡ്യൂക്കേഷൻ ബോർഡിന് കീഴിൽ "കരുവാരക്കുണ്ട് അങ്ങാടി എലിമെൻ്ററി സ്ക്കൂൾ " എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.നിലമ്പൂർ - പെരുമ്പിലാവ് റോഡിൽ പുന്നക്കാട് മില്ലുംപടിയിൽ, പൂക്കുന്നൻ സൈതാലി ഹാജിയുടെ വാടക കെട്ടിടത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിനു ശേഷം യു.പി, എച്ച്.എസ്, സെക്ഷനുകൾ കേമ്പിൻ കുന്നിലേക്ക് മാറുകയും ,ജി.എൽ.പി.എസ് കരുവാരക്കുണ്ട് എന്ന പേരിൽ ഈ വിദ്യാലയം 1 മുതൽ 4 വരെ ക്ലാസുകളിലായി പ്രവർത്തനം തുടരുകയും ചെയ്തു.2003 ൽ ഗ്രാമ പഞ്ചായത്ത് അനുവദിച്ച സ്ഥലത്ത് ഇന്ന് കാണുന്ന പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു. ഒരു കാലത്ത് കുട്ടികളുടെ പ്രവേശനത്തിൽ കുറവ് അനുഭവപ്പെട്ടിരുന്ന ഈ വിദ്യാലയം നിരവധി ജനകീയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കി മാത്യകാ വിദ്യാലയമായി ഇന്ന് വളർന്നു.പ്രീ - പ്രൈമറി, എൽ.പി. ക്ലാസുകളിലായി 750 ൽ അധികം കുട്ടികൾ ഇന്നിവിടെ പഠിക്കുന്നു. പാഠ്യ _ പാഠ്യാനുബന്ധ രംഗത്തും, ഭൗതിക സൗകര്യങ്ങളിലും വേറിട്ടു നിൽക്കുന്ന ഈ വിദ്യാലയത്തിൻ്റെ വളർച്ചക്ക് .SS A, സ്ഥലം MLA, ഗ്രാമ പഞ്ചായത്ത്, പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ, നല്ലവരായ നാട്ടുകാർ എന്നിവരുടെ പിന്തുണയും സഹായവും നിർണായക പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
സ്ക്കൂൾ ബസ് ,സ്ക്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറി, ഓപ്പൺ ഓഡിറ്റോറിയം, സ്റ്റേജ്, റീഡിംഗ് കോർണർ, കംപ്യൂട്ടർ ലാബ്, സ്ക്കൂൾ & ക്ലാസ് സൗണ്ട് ബോക്സ് സിസ്റ്റം, ശിശു സൗഹൃദ ടോയ് ലെറ്റുകൾ, ഫാൻ, ഡിസ്പ്ലേ ബോർഡ്, ബിഗ് പിക്ചർ ക്ലാസ് റൂം, ടൈൽസ് ഫ്ലോറിംഗ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് എെ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 12 ലാപ്ടോപ്പും 5 പ്രൊജക്ടറും ലഭിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
[[ജി.എൽ.പി.എസ് കരുവാരകുണ്ട്/ J R C UNIT [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ ARABIC CLUB
[[ജി.എൽ.പി.എസ് കരുവാരകുണ്ട്/ ഭാഷ ക്ലബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പൂമoത്തിൽ മുഹമ്മദ് മാസ്റ്റർ
- ലക്ഷ്മി ടീച്ചർ
- ഗംഗാധര പണിക്കർ വേങ്ങര
- തൊണ്ടിയിൽ ഉണ്യാപ്പ
- ഇസ്മായിൽ മാഷ്
- ടി.സി.ജോസഫ്
- നീലകണ്ഠപിള്ള
- കുര്യൻ മാഷ്
- രമണി ടീച്ചർ
- മറിയക്കുട്ടി ടീച്ചർ
- K. K ജെയിംസ്
- T.ഹംസ
- മാലിനി,M.P
- ഉമർ വലിയതൊടി
നേട്ടങ്ങൾ
1. ഏഴുവർഷം തുടർച്ചയായി ഏറ്റവും കൂടുതൽ കുട്ടികൾ L S S നേടുന്ന വിദ്യാലയം 2. എൽ.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ വണ്ടൂർ ഉപജില്ലാ തലത്തിൽഏറ്റവും കൂടുതൽ മാർക്ക് നേടൂന്ന വിദ്യാലയം 3. quiz മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിറ്റ് നേടുന്ന വിദ്യാലയം 4. ഹരിത വിദ്യാലയം സീസൺ (1 )സീസൺ ( 2 ) എന്നിവയിൽ പങ്കെടുത്തു.മികച്ച സ്കോർ നേടി 5 2013-14 വർഷം ബസ്റ്റ് പി.ടി.എ അവാർഡ് നേടി. 6. J.R.C UNIT ജില്ലയിൽ ആദ്യം തുടങ്ങിയ ഗവ.പ്രൈമറി വിദ്യാലയം 7. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള J R C UNIT 8 2010-11വർഷം ആരംഭിച്ച കൂട്ടിനൊരോമന കുഞ്ഞാട് പദ്ധതി പ്രകാരം ഇതുവരെ 77 കുഞ്ഞാടുകളെ വിതരണം ചെയ്തു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഡ്വ.എം.ഉമ്മർ എം.എൽ.എ
- കെ.അൻവർ സാദത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ ഐ.ടി.അറ്റ് സ്കൂൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.112534, 76.327784 |zoom=16}}