കരിമണലിന്റെ നാടായ ചവറയിൽ‍ ദേശീയ പാതയിൽ‍ നിന്നും 100 മീറ്റ൪ അകലെയായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണിത് . കൊല്ലത്തിനും കരുനാഗപ്പളളിക്കും ഇടയിലുളള ഏക ഗവൺമെന്റ് ഗേൾസ് ഹൈസ്ക്കൂളാണിത്. 1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം കൊല്ലം ജില്ലയിൽ ഗവൺമെന്റ് സ്കൂളുകളിൽ പഠനനിലവാരത്തി‍ൽ ഏറ്റവും മുന്നിട്ടു നിൽക്കുന്നു .

ഗവ ഗേൾസ് സ്കൂൾ ചവറ
വിലാസം
കൊല്ലം

ചവറ പി.ഒ,
കൊല്ലം
,
691553
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ047462682963
ഇമെയിൽ41014gghschavara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീലാകുമാരി
അവസാനം തിരുത്തിയത്
12-08-201841014chavara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . ഇപ്പോഴും ഈ സ്കൂളിന്റെ പണി പൂ൪ണമായും പൂ൪ത്തീകരിച്ചിട്ടില്ല . കഴിഞ്ഞ മൂന്നു വ൪ഷങ്ങളിലും എസ് .എസ് . എൽ . സി ക്ക് 95 % നു മുകളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും മാത്രമാണ് ഈ സ്ഥാപനത്തിനുളളത് . 400 ഓളം വിദ്യാ൪ത്ഥിനികൾ 15ഡിവിഷനുകളിലായി പഠിക്കുന്നു . സ്ഥാപിതമായി 54 വ൪ഷം പിന്നിട്ടെങ്കിലും ഈ സ്ഥാപനത്തിന്റെ ബാലാരിഷ്ടതകൾ ഇപ്പോഴും മാറിയിട്ടില്ല . ചുറ്റുമതിലില്ലാത്തതിന്റെ കുറവ് സുഗമമായ സ്കൂൾപ്രവ൪ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .

കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2018 ജൂൺ1

  • എം.എൽ.എ ശ്രീ വിജയൻ പിള്ള , പ്രവേശനോത്സവത്തോടനുബന്ധിച്ചുള്ള സമ്മേളനം ഉത്‌ഘാടനം ചെയ്തു .

പി ടി എ പ്രസിഡന്റ് അദ്യക്ഷത വഹിച്ചു . എച്.എം സ്വാഗതം ആശംസിച്ചു .

 
പ്രവേശനോത്സവം 2018
 
പ്രവേശനോത്സവം 2018










ജൂൺ 5 പരിസ്ഥിതി ദിനം

  • പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ചു എച്.എം ,പി ടി എ പ്രസിഡന്റ് ,എസ് എം സി ചെയര്മാന് എന്നിവർ സ്കൂൾ പരിസരത്തു

വൃക്ഷത്തൈകൾ നട്ട് പരിപാടിക്ക് തുടക്കം കുറിച്ച്.എല്ലാ കുട്ടികൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു .

 










ഹലോ ഇംഗ്ലീഷ്

  • യൂ പി ക്ലാസ്സുവരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വർധിപ്പിക്കുന്നതിനും

സംസാരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന ഗവണ്മെന്റ് പദ്ധതി.

 
 























ഹൈ ടെക് ക്ലാസ്സ്‌റൂം

  • ഹൈ സ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും ഹൈ ടെക് ആക്കുകയും

എല്ലാ അധ്യാപകരും സമഗ്ര റിസോഴ്സ്സ് ഉപയോഗിച്ച് പാഠ്യപ്രവർത്തനങ്ങൾ ആയാസരഹിതവും ഫലപ്രദവുമായി നടത്തുന്നു

 
 


ലിറ്റിൽ കൈറ്റ്സ് ക്ലബ്

  • ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമണം,

പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി

 


 

തിങ്കൾ വ്യാഴം ദിവസങ്ങളിൽ ക്ലബ്ബുകളുടെ നേതൃത്തത്തിൽ അസംബ്ലി നടത്തി വരുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കെ.വി.ജ്യോതിലാൽ ( പ്രശസ്ത ചിത്രകാരന്)‍ [1]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ :

  1. ശ്രീമതി കമലമ്മ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ
  2. ശ്രീമതി രത്നമ്മ (റിട്ട് :ഹൈസ്കൂൾ ഹെഡ് മിസ്‌ട്രെസ്സ് ചവറ ജി.ജി.എച്.എസ്

വഴികാട്ടി

നാൾവഴികൾ

 
അധ്യാപക കൂട്ടായ്മ
 
പ്രധാന അദ്ധ്യാപിക-ഷീല കുമാരി
 
കുട്ടനാടിനൊരു കൈതാങ്ങ്
 
വിജയോത്സവം 2018
"https://schoolwiki.in/index.php?title=ഗവ_ഗേൾസ്_സ്കൂൾ_ചവറ&oldid=465866" എന്ന താളിൽനിന്ന് ശേഖരിച്ചത്