എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ
എസ്. എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ്. പരവൂർ | |
---|---|
വിലാസം | |
പരവൂർ എസ്.എൻ.വി.എച്ച്.എസ്.ഫോർ ഗേൾസ് പരവൂർ,കൊല്ലം , 691301 , കൊല്ലം ജില്ല | |
സ്ഥാപിതം | 11 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 2518950 |
ഇമെയിൽ | 41053klm@gmail.com |
വെബ്‍സൈറ്റ് | www.snvghs.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41053 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡി.പ്രദീപ് |
അവസാനം തിരുത്തിയത് | |
12-08-2018 | SNVGHS |
ചരിത്രം
സ്കൂൾ സ്ഥാപിതമായിട്ട് 95 വർഷം കഴിഞ്ഞു. പരവൂരിൽ അന്ന് ഉണ്ടായിരുന്ന സ്കുളിൽ പിന്നോക്ക, ദളിത് വിദ്യാർത്ഥികൾക്ക് വിഗ്യാഭ്യാസം ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്നാണ് പരവൂർ ശ്രീ നാരായണ വിലാസം സ്കുളിന്റെ പ്രവർത്തനം തുടങ്ങിയത്. ശ്രീ നാരായണഗുരുദേവൻ ആണ് ഈ സ്കുൾ 1923ൽ വിദ്യാഭ്യാസത്തിനായി തുറന്നു കൊടുത്തത്. അതിനെ തുടർന്ന് സമീപത്തുള്ള സ്കൂൾ തർക്കമുന്നയിക്കുകയും ഇരുകൂട്ടർക്കും സ്വീകാര്യമായ ഒത്തുതീർപ്പ് വ്യവസ്ഥ സർക്കാർ മുന്നോട്ടുവെക്കുകയും ചെയ്തു. അങ്ങനെ പരവൂർ എസ്. എൻ. വി. സ്കൂൾ ഗേൾസ് ഹൈസ്കൂളായും സമീപത്തുള്ള സ്കൂൾ ബോയ്സ് ഹൈസ്കൂളായും പ്രവർത്തിച്ചു തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനു വേണ്ടിയുള്ളകമ്പ്യൂട്ടർ ലാബിൽ എട്ട് കംപ്യൂട്ടറുകളും ആറ് ലാപ്ടോപ്പ് ഉൾപ്പെടെ RAILNET സൗകര്യം ലഭ്യമാണ് .
ചാത്തന്നൂർമണ്ഡലത്തിലെ MLA ശ്രീ.ജയലാൽ നൽകിയ സ്മാർട്ക്ലാസ്സ്‌റൂം ഉൾപ്പെടെ ആകെ 16 ക്ലാസ്സ്‌റൂംഹൈടെക് ആക്കുകയും ഈ അധ്യയനവർഷം മുതൽ അദ്ധ്യാപകർ ഹൈടെക് ക്ലാസ്റൂമിൽ നല്ലരീതിയിൽ കൈകാര്യം ചെയ്യുന്നു. എട്ട് കംപ്യൂട്ടറുകളും ആറ് ലാപ്ടോപ്പ് ഉൾപ്പെടെ RAILNET സൗകര്യം ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. l ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
പരവൂർ ശ്രീ നാരായണ വിലാസം സമാജം സ്കൂൾ നടത്തുന്നത്. അഞ്ച് വർഷം കൂടുമ്പോൾ തെരഞ്ഞെടുക്കപ്പെടുന്ന ഇരുപത്തിയൊന്നംഗ കമ്മിറ്റിക്കാണ് സ്കൂളിന്റെ ഭരണച്ചുമതല. ശ്രീ. ജയരാജ൯. ബി ആണ് ഇപ്പോൾ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജർമാർ :
അഡ്വ: എ. ഹരിദാസ്
അഡ്വ: സി. വി. പത്മരാജൻ
കെ. സി. നരേന്ദ്രൻ
എം. സദാശിവൻ
ഡോ. കുമാരൻ
എ. കെ. എൻ. ദാസ്
ശ്രീധരൻ. ബി. എ.
നാരായണൻ. ബി. എ.
ഡോ. കൃഷ്ണൻ വൈദ്യൻ
ആണ്ടിയറ കൃഷ്ണൻ മുതലാളി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എൽ. സി. രാമവർമ്മ
കുമുദാഭായി
ശാന്താദേവി
സരസ്വതിക്കുട്ടി
ഇന്ദിരാ മാത്യു
വൽസല
ഇ. കെ. സരസ്വതി
സുധർ മിനി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഡ്വ. സി. വി. പത്മരാജൻ (മുൻ മന്തി)
ശ്രീമതി. ജയശ്രീ (റിട്ട. പ്രിൻസിപ്പാൾ, എസ്. എൻ കോളേജ് വർക്കല)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="8.812963" lon="76.672211" zoom="17" width="300" height="300" selector="no" controls="none"> 8.813196, 76.672103 എസ്. എൻ. വി. ഗേൾസ് ഹൈസ്കൂൾ, പരവൂർ </googlemap>