ജി.എച്ച്.എസ്.എസ്. പാണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
14:32, 22 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Narayandelampady (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. പാണ്ടി
വിലാസം
പാണ്ടി
Post പാണ്ടി
,
671543
,
കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1929
വിവരങ്ങൾ
ഫോൺ04994270510
ഇമെയിൽ11031pandi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, കന്നട (ಕನ್ನಡ)
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജു വി
പ്രധാന അദ്ധ്യാപകൻനാരായണ ദേലംപാടി
അവസാനം തിരുത്തിയത്
22-07-2018Narayandelampady


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സപ്ത ഭാഷകളുടെ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിൽ അടവിയും,അരുവിയും അതിർത്തി പങ്കിടുന്ന ദേലംപാടി പഞ്ചായത്തിലെ അഡൂർ ഗ്രാമത്തിലെ പാണ്ടി പ്രദേശത്ത് ഐശ്വര്യത്തോടെ നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ പാണ്ടി. പതിനൊന്നാം വാർഡിൽ നിലകൊള്ളുന്ന ഈ വിദ്യാലയത്തിൽ 500-ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. ഗവ.ലോവർ പ്രൈമറി സ്കൂൾ ഇടപ്പറമ്പ, മൾട്ടി ഗ്രേഡിംഗ് ലേണിംഗ് സെന്റർ മല്ലംപാറ, ഐ.സി.ഡി.എസ്സിന്റെ നിയന്ത്രണത്തിലുള്ള പാണ്ടി അംഗൻവാടി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള ഏക ആശ്രയം ഈ സ്കൂളാണ്. മലയോര ഗ്രാമ മായതിനാൽ ഏറേയും കുട്ടികൾപാവപ്പെട്ട കുടുംബത്തിൽ നിന്നും വരുന്നവരാണ്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളാണ് പാണ്ടി. എങ്കിലും ഭൗതിക സാഹചര്യങ്ങളുടെ അപര്യാപ്തതസ്കൂളിന്റെ വികസന പ്രവർത്തനങ്ങളെ ഒരു പരിധിവരെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഈ സ്കൂളിലെഭുരിഭാഗം കുട്ടികളും പട്ടികജാതി,പട്ടികവർഗ്ഗത്തിൽപ്പെടുന്നവരാണ്.അതിനാൽ കുട്ടികൾസാമ്പത്തികമായി പിന്നോക്കം നിൽക്കുന്നു. അതുകൊണ്ടുതന്നെ അവർക്ക് പഠിക്കാനുള്ള അന്തരീക്ഷം വീടുകളിൽ നിന്നും വേണ്ടത്ര ലഭിക്കുന്നില്ല. ഈ പോരായ്മ പരിഹരിക്കുകയാണെങ്കിൽ നല്ലൊരു വിജയ പ്രതീക്ഷ നേടാൻ ഈ സ്കൂളിനു സാധിക്കും.

വിദ്യാലയ ചരിത്ര സംക്ഷിപ്തം

സാംസ്കാരികമായും , ചരിത്രപരമായൂം ഈ പ്രദേശത്തിന് പുരാണങ്ങളുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. ചിരപുരാതന സംസ്കാരത്തിന്റെ ചിതലരിക്കാത്ത ചില ചരിത്ര സത്യങ്ങൾകിടന്നുറങ്ങുന്ന മണ്ണാണിവിടം. പാണ്ടവരുടെ ദേശമായും ഇതിന് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു.പാണ്ടവപുരം‌ ലോപിച്ച് പാണ്ടി ആയി മാറി എന്നാണ് ചരിത്ര ഭാഷ്യം. ഇക്കൊ ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശങ്ങൾ സ്കൂളിനോട് ചേർന്ന് കിടക്കുന്നുമുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന രീതിയിലുള്ള ചരിത്ര പ്രധാനമായ ധാരാളം പ്രദേശങ്ങൾഇവിടെയുണ്ട്. ഇവയിൽ ചിലതാണ് തീർത്ഥങ്കര (കണ്വമഹർഷി തപസ്സുചെയ്തതായി പറയപ്പെടുന്ന സ്ഥലം), കവടിയങ്ങാനം (ശിവപാർവ്വതീ മഹിമ) ,മനോഹരമായ കാട്ടാറുകൾ,അർക്കരശ്മികൾ ഏൽക്കാത്ത ഘോര വനങ്ങൾ എന്നിവയൊക്കെ ഈ പ്രദേശത്തെ ധന്യമാക്കുന്നു. 1929 – ൽ ഇന്നത്തെ സ്കൂളിൽ നിന്ന് 1.കി.മീ അകലെ ആദ്യ വിദ്യാലയം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് അന്നുണ്ടായിരുന്നത്.സൗത്ത് കാനറാ ഡിസ്ട്രിക്ട് ബോർഡിന്റെ നിയന്ത്രണത്തിൻ കീഴിൽ വാടക കെട്ടിടത്തിലായിരുന്നു ക്ലാസ്സുകൾ പ്രവർത്തിച്ചിരുന്നത്. അധ്യാപക രക്ഷാകർതൃ സമിതികൾ, പൗര പ്രമാണിമാർ,നാട്ടുകാർ എന്നിവരുടെ ശ്രമഫലമായി സ്കുളുകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നതായിപറയുന്നു. സാമൂഹ്യപരമായും,വരേണ്യവർഗ്ഗത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം.എന്നിരുന്നാലും ഭുമിശാസ്ത്രപരമായ പ്രത്യകതകൾ കൊണ്ട് മറ്റു പ്രദേശങ്ങളുമായി ബന്ധപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ (ദൂരം,പാലം,എന്നിവ പരിഗണിച്ച് ) ഇവിടത്തെ വികസനത്തിനായിനാട്ടുകാർ ൈകോർക്കുകയാണുണ്ടായത്.

ഭൗതികസൗകര്യങ്ങൾ

  • പാണ്ടിയുടെ ഹൃദയഭാഗത്ത് 3.50 ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹയർ സെകണ്ടരി വിഭാഗം വരെ 8 കെട്ടിടങ്ങളിലായി 22 മുറിക്കളുണ്ട്.
  • കന്നട മലയാളം ഭാഷെയിലുല്ള ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള ലൈബ്രരി നിലവിലുണ്ട്.. പ്രത്യേകം വായനാശാല ഇല്ല
  • ഹൈസ്കൂള് വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20 കമ്പ്യൂട്ടർകളുണ്ട്. ഇപ്പോൾ FTTH ലൂടെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭിച്ചിറിക്കുന്നു.
  • പ്രൊജക്ടർ,ജനറേറ്റർ,ലാപ്ടോപ് തുടങ്ങിയ ആധുനിക ഉപകരണങ്ങളുണ്ട്. വിദ്യാലയക്തിൻ സ്വന്തമായ ഒരു കളിസ്ഥലം ഇല്ല.
  • കെട്ടിടങ്ങളുടെ കുരവ് പ്രധാന പ്രശ്നമാണ്
  • സയന്സ് ലാബ്, സോഷ്യൽ സയന്സ് രൂമ്, ലൈബ്രരി എല്ല ഒറ്റ മുരിയിലാണ് പ്രവര്തിക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • Juniour Red Cross
  • Little Kites ഐ.ടി.ക്ലബ്
  • OISCA Love Green Club
  • SECOP ഇക്കോ ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • Vimukthi ലഹരി വിരുദ്ധ ക്ലബ്
  • Forest Club
  • INFINITY ഗണിതശാസ്ത്ര ക്ലബ്
  • PRISM സയൻസ് ക്ലബ്
  • Smart Energy Club
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • രാഷ്ട്രഭാഷാ ക്ലബ്
  • Health Club
  • പ്രവൃത്തി പരിചയ ക്ലബ്
  • മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ.

Photo Gallery

മാനേജ്മെന്റ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലം പ്രധാനാദ്ധ്യാപകർ
1950 - 1954 വിഷ്ണുപാലൻ
1955 -1975 കൃഷ്ണനായക്
1977 - 1987 സുധാമൻ.എ.സി
1990 -1991 സഞ്ജീവ ഷെട്ടി
1991 -1992 ചന്ദ്രശേഖര ഭട്ട്
1992 -1993 മുഹമ്മദ്.സി.എ
1993 -1994 സുബ്രായ കേകുണായ
1994 -1995 രാമ ഭട്ട്
1995 -1996 മുഹമ്മദ് യാക്കൂബ്
1998 -2000 വിശ്വാശ്വര ഭട്ട്
2001 - 2004 ഗോപാലകൃഷ്ണ ഭട്ട്
2004 - 2005 ശിവഷെട്ടി
09.11.2005 - 11.07.2007 ശ്രീകൃഷ്ണ അഗിത്തായ
06.09.2007 – 06.08.2008 സത്യനാരായണ ഭട്ട്
07.08.2008 - 22.03.2010 ഉഷാകിരണ.എച്ച്
17.12.2010 - 06.09.2011 ഗംഗാധരൻ എം
07.09.2011 – 29.12.2011 കെ. ജയപ്രകാശ്
30.12.2011 - 16.06.2014 രാമേശ്വര ഭട്ട് എസ്
06.08.2014 - 30.06.2015 ശിവകുമാര കെ
01.10.2015 - 08.07.2016 സാവുദെവ നായക് കെ
13.12.2016 - Continuing..... നാരായണ ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ಹಳೆ ವಿದ್ಯಾರ್ಥಿಗಳ ಸಂಘಟನೆಯ ರೂಪಿಕರಣ ಸಭೆಯು 26 ಜನವರಿ 2017 ರಂದು ಮುಖ್ಯ ಶಿಕ್ಷಕ ಶ್ರೀ ನಾರಾಯಣ ದೇಲಂಪಾಡಿ, ಪ್ರಾಂಶುಪಾಲರಾದ ರಾಜು.ವಿ, ಪಿ.ಟಿ.ಎ ಅಧ್ಯಕ್ಷ ದಿವಾಕರ ಇವರ ನೇತೃತ್ವ ದಲ್ಲಿ ಮಧ್ಯಾಹ್ನ 2 ಗಂಟೆಗೆ ನಡೆಯಿತು.

വഴികാട്ടി

Kasaragod - Sullia Road, From Kasaragod 32 KM Padyathadka Junction, then Right 4 KM, then Right 2 KM GHSS Pandi. Or Kasaragod to Adoor 40 KM Adoor, Adoor to Pandi 5 KM. {{#multimaps:12.5326,75.21090|zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പാണ്ടി&oldid=427150" എന്ന താളിൽനിന്ന് ശേഖരിച്ചത്