ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് എസ്സ് രാമമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
12:20, 14 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hsramamangalam (സംവാദം | സംഭാവനകൾ) (.)

==

എച്ച് എസ്സ് രാമമംഗലം
പ്രമാണം:HIGH SCHOOL RAMAMANGALAM.jpg
വിലാസം
രാമമംഗലം

686663
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04852278171
ഇമെയിൽhsr28014@yahoo.in
കോഡുകൾ
സ്കൂൾ കോഡ്28014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമണി.പി.കൃ‍ഷ്ണൻ
അവസാനം തിരുത്തിയത്
14-12-2017Hsramamangalam


പ്രോജക്ടുകൾ





ആമുഖം

മൂവാറ്റുപുഴയാറിന്റെ തീരത്ത്‌ രാമമംഗലം ഗ്രാമത്തിൽ ചൂണ്ടി-പാമ്പാക്കുട റോഡരുകിൽ രാമമംഗലം ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു. ചിരപുരാതനമായ രാമമംഗലം പെരും തൃക്കോവിൽ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിൽ 1948-ൽ അപ്പർ പ്രൈമറി സ്‌കൂളായി പ്രവർത്തനം ആരംഭിച്ചു. ഷഡ്‌കാല ഗോവിന്ദമാരാരുടെ ജന്മംകൊണ്ട്‌ പുണ്യം നേടിയ രാമമംഗലം ഗ്രാമത്തിന്റെ വിദ്യാഭ്യാസ -സാംസ്‌കാരിക നവോത്ഥാനത്തിന്‌ അങ്ങിനെ തുടക്കമായി. രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്‌. യു.പി. സ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ ശ്രീ. നീലകണ്‌ഠ അയ്യർ ആയിരുന്നു. 1957 ൽ ശ്രീ. ഇ.എം.എസ്‌. മുഖ്യമന്ത്രിയും ശ്രീ. ജോസഫ്‌ മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. ഹൈസ്‌കൂളിന്റെ പ്രഥമ ഹെഡ്‌മാസ്റ്റർ മുൻ ഡിവിഷണൽ ഇൻസ്‌പെക്‌ടർ ആയിരുന്ന ദിവംഗതനായ ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്‌. വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി എന്നീ പ്രധാന അദ്ധ്യാപകരുടെ ഭരണ സാരഥ്യത്തിൽ സ്‌കൂൾ പുരോഗതി പ്രാപിച്ചു. സുപ്രസിദ്ധ കാഥികനായിരുന്ന ശ്രീ. റ്റി.പി.എൻ. നമ്പൂതിരി, സോപാനസംഗീതത്തിൽ അദ്വിതീയനായ ശ്രീ. തൃക്കാമ്പുറം കൃഷ്‌ണൻ കുട്ടിമാരാർ, സംസ്‌കൃതപണ്ഡിതനും കവിയും സാഹിത്യകാരനുമായ ശ്രീ. എം.ഡി. വാസുദേവൻ നമ്പൂതിരി എന്നിവർ ഈ സ്‌കൂളിലെ മുൻ ജീവനക്കാരാണ്‌. കേന്ദ്ര-സംസ്ഥാന സർവ്വീസുകളിലും പൊതുരംഗത്തും ഉന്നതപദവികൾ അലങ്കരിത്തുന്ന അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്‌. 1950-80 കാലഘട്ടത്തിൽ ഏകദേശം 7 കിലോമീറ്റർ ചുറ്റളവിലുള്ള നിർധനരായ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്‌കൂൾ. ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്‌.എൽ.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാർത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തിൽ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി.2010 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി . പി.റ്റി.എ. മാനേജ്‌മെന്റ്‌, രക്ഷകർത്താക്കൾ, നാട്ടുകാർ, അദ്ധ്യാപക-അനദ്ധ്യാപകർ പഞ്ചായത്ത്‌ എന്നിവരുടെ ഒരുമയോടുള്ള പ്രവർത്തനഫലമായി സ്‌കൂൾ നല്ലനിലയിൽ പ്രവർത്തിച്ചുവരുന്നു.,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ =

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാലജനസഖ്യം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. സ്റ്റു‍‍ഡന്റ് പോലീസ് കേ‍‍ഡറ്റ്


/home/user/Desktop/IMG-20160227-WA0035.jpg

. ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

രാമമംഗലത്തും സമീപ പ്രദേശങ്ങളിലും ഉള്ള 13 നമ്പൂതിരി കുടുംബങ്ങളുടെ ശ്രമഫലമായി ആരംഭിച്ച സ്‌കൂളിന്‌ ഗ്രാമത്തിന്റെ പേരുതന്നെ നൽകി-രാമമംഗലം ഹൈസ്‌കൂൾ സ്ഥാപക മാനേജർ മംഗലത്തുമന ശ്രീ. രാമൻ നമ്പൂതിരിയാണ്‌. ഇപ്പൊഴതെതെ മാനേജർ ശ്രീ.അജിത്ത് കല്ലൂരാ​ണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. നീലകണ്‌ഠ അയ്യർ ,ശ്രീ. എം.കെ. രാമൻപിള്ള അവർകളായിരുന്നു. അതിനുശേഷം പ്രശസ്‌തരും പ്രഗത്ഭരുമായ ഡോ. പി.പി. നാരായണൻ നമ്പൂതിരി, ശ്രീ. വി.പി. ചാക്കോ, ശ്രീ. ടി.എസ്‌ നാരായണൻ നായർ, ശ്രീ. പി.എം. കൃഷ്‌ണൻ നമ്പൂതിരി, ശ്രീമതി. എൻ.സി. മറിയാമ്മ, ശ്രീ. എൻ.ജി. അബ്രാഹാം, ശ്രീ. കെ. ജോയി, ശ്രീ. കെ.കെ. മുരളീധര പിഷാരടി, ശ്രീ. പി.എൻ. ശങ്കരൻ നമ്പൂതിരി, ശ്രീമതി. എം.എസ്‌.വത്സല, കെ. കെ. രാധാക്രിഷ്ണൻ, എൻ. എ. പ്രസന്ന കുമാരി,ഒ.പി.കൗമുദി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • ഇ.ഏ. കരുണാകറൻ = ഇടുക്കി ഡാമീന്റെനിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ.
  • വി .കെ. ബ്ബേബീ = ജീലാ കളക്ടർ
  • വാസുദേവൻ നമ്പൂതിരി മംഗലത്തുമന = ആരോഗ്യവകുപ്പ് ഡയറക്ടർ
  • ഡോ.ജെയിംസ് മങ്ങച്ചാലിൽ = മ്രഗസരക്ഷണ ഡേപ്യൂട്ടി ഡയറക്ടർ
  • രാധാക്രിഷണൻ = ക്ഷീര വീകസന ഡേപ്യൂട്ടി ഡയറക്ടർ
  • കുമാരി പെരികിലത്ത്‌ = ഇൻഫൊസിസ് ഡയറക്ടർ ബൊർഡ്
  • തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ =പല്ലാവൂർ പുരസ്കാരം കിട്ടിയ ക്ഷേത്രവാദ്യകാലാകാരൻ
  • പി യു ജൊസഫ് = എസ് പി

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

ഏതാനും വർഷങ്ങളായി ഈ സ്‌കൂൾ എസ.എസ്‌.എൽ.സിക്ക്‌ 98% ത്തിലധികം വിജയം കൈവരിക്കുന്നുണ്ട്‌. 2004 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈ സ്‌കൂളിലെ ലക്ഷ്‌മീദാസ്‌ റ്റി.എസ്‌. എന്ന വിദ്യാർത്ഥിനിയ്‌ക്ക്‌ സംസ്ഥാനതലത്തിൽ 11-ാം റാങ്ക്‌ ലഭിക്കുകയുണ്ടായി..2010 മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഈസ്‌കൂൾ 100% വിജയം കൈവരിച്ചു 2007-08 രാമമംഗലം ഹൈസ്‌കൂളിന്റെ സുവർണ്ണ ജൂബിലി വർഷമാണ്‌. ജൂബിലി സ്‌മാരകമായി നിർമ്മിക്കുന്ന 8 മുറികളോടുകൂടിയ ഇരുനിലകെട്ടിടത്തിന്റ പണി പൂർത്തിയായി .2010മാർച്ചിൽ നടന്ന എസ്‌.എസ്‌.എൽ.സി. പരീക്ഷയില് ‍ഈ സ്‌കൂൾ 100% വിജയം കൈവരിച്ചു,2011 മുതൽ ഈ കഴിഞ്ഞ 2016 ലെ SSLC പരീക്ഷ വരെ 100% വിജയം കൈവരിക്കാൻ ഈ സ്‌കൂളിന് സാധിച്ചു.

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്_എസ്സ്_രാമമംഗലം&oldid=418827" എന്ന താളിൽനിന്ന് ശേഖരിച്ചത്