രാമപുരം എൽ പി എസ്
രാമപുരം എൽ പി എസ് | |
---|---|
വിലാസം | |
കണ്ടേരി കണ്ടേരി,നിർമ്മലഗിരി (po) , കണ്ണൂർ 670701 | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 04902368940 |
ഇമെയിൽ | ramapuramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14651 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശശീന്ദ്രൻ ടി പി |
അവസാനം തിരുത്തിയത് | |
27-09-2020 | 14651 |
ചരിത്രം
കുത്തുപറമ്പ സബ്ജില്ലയിൽ ഉൾപ്പെട്ട മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ കണ്ടേരി എന്ന സ്ഥലത്താണ് രാമപുരം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . കണ്ടേരി , കുറുമ്പുക്കൽ , കൈതേരി , രാമപുരം മെരുവമ്പായി എന്നീ പ്രദേശങ്ങളില കുട്ടികളാണ് ഈ വിദ്യാലയത്തിലെ പഠിതാക്കൾ .
1938 ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. വിദ്യാഭാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ ഗ്രാമപ്രേദേശത്തെ ജനങ്ങൾക്ക് സാമൂഹിക നവോന്ഥാനത്തിന്റെ ഭാഗമായി ഉടലെടുത്തതാണ് ഈ വിദ്യാലയം. ജാതി മത ഭേദമന്യേ എല്ലാ വിഭാഗത്തിലും പെട്ട വിദ്യാർഥികൾ ഇവിടെ പഠനം നടത്തിയതായി അറിയുന്നു. സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ വിഹരിച്ചിരു ന്ന ഒരു പാട് വ്യക്തി കൾ ഈ വിദ്യാലത്തിന്റ പൂർവ്വ വിദ്യാർഥി കളാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് പ്രീ കെ ഇ ആർ പ്രകാരമുള്ള ഒരു കെട്ടിടവും പോസ്റ്റ് കെ ഇ ആർ പ്രകാരവുമുള്ള രണ്ടു കെട്ടിടവുമാണുള്ളത്. അതിൽ ഒരു ഓഫീസും ഏഴു ക്ലാസ്സ്മുറികളും പ്രവർത്തിച്ചുവരുന്നു. കെട്ടിടങ്ങൾ പൂര്മായും അടച്ചുറപ്പുള്ളതും വൈദ്യുതീകരിച്ചതുമാണ്. കൂടാതെ എല്ലാക്ലാസ്സിലും ഫാനും ലൈറ്റും സജ്ജീകരിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ജലലഭ്യതയോടെയുള്ള മൂത്രപ്പുരയും ടോയിലറ്റുമുണ്ട്. നിലത്തു ടൈൽപാകി പുകയില്ലാത്ത അടുപ്പോടെയുള്ള സാമാന്യം ഭേദപ്പെട്ട പാചകപ്പുര സ്കൂളിനുണ്ട്. ജലവിതരണത്തിനായി മോട്ടോറും പൈപ്പുമുണ്ട്. സ്കൂൾമുറ്റത്തായി അശോകസ്തംഭത്തോടുകൂടിയുള്ള ഒരു കൊ ടിമരമുണ്ട്. സ്കൂൾച്ചുവരുകൾ ചിത്രം വരച്ചു ആകര്ഷകമാക്കിയിട്ടുണ്ട്. ജൈവ അജൈവ മാലിന്യസംസ്കരണസംവിധാനം നിലവിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള മൂന്ന് കമ്പ്യൂട്ടറും പ്രിന്ററും പഠനസൗകര്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ഡാൻസ് ക്ലാസ്സ്, കരാട്ടെ പരിശീലനം, സ്കൂൾ പച്ചക്കറികൃഷി, സഹവാസ ക്യാബ്, ബോധവത്കരണക്ലാസ്സുകൾ,ശാസ്ത്ര ഗണിതശാത്ര പ്രവൃത്തി പരിചയ മേളകൾ, പഠനോപകരണ നിർമാണ ക്ലാസുകൾ, ക്യാരംസ് ചെസ്സ് സൈക്കിൾ പരിശീലനം, അഭിമുഖങ്ങൾ
== മാനേജ്‌മെന്റ് ==വി കെ കനകം ,ശ്രീവിഹാർ(H),കുറുമ്പുക്കൽ, നിർമ്മലഗിരി(po),670701(Pin)
മുൻസാരഥികൾ
കേളുഗുരുക്കൾ, പനമ്പറ്റ നാരായണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കെ സി കുഞ്ഞപ്പ മാസ്റ്റർ, പൈതൽ മാസ്റ്റർ, കോരൻ മാസ്റ്റർ, ഗോവിന്ദ മാരാർ, കൃഷ്ണൻ മാസ്റ്റർ, പാർവതി ടീച്ചർ, ജാനകി ടീച്ചർ, നാരായണൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, ദേവകി ടീച്ചർ, കമലാക്ഷി ടീച്ചർ, സുരേഷ് മാസ്റ്റർ, വിജയരാഘവൻ മാസ്റ്റർ, സാവിത്രി ടീച്ചർ,