ജി എം എൽ പി എസ് കാരക്കുന്ന്
'
| ജി എം എൽ പി എസ് കാരക്കുന്ന് | |
|---|---|
| വിലാസം | |
കാരകുന്ന് കാരകുന്ന് p.o 676123 | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpskarakunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18517 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം , |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എം.പ്രഭാവതി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കലങ്ങോട് പഞ്ചായത്തിൻറെ ഹൃദയഭാഗത്ത് ഊട്ടി-കോഴിക്കോട് മെയിൻ റോഡിൻറെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജി.എം.എൽ.പി.സ്കൂൾ കാരകുന്ന് ഈ നാടിൻറെ വിദ്യാഭ്യാസ വികസന പ്രക്രിയയിൽ സജീവ സാന്നിധ്യമായി ഒരു നൂറ്റാണ്ട് കാലത്തോളം പ്രവർത്തിച്ചു വരുന്നു.
പടപ്പംകുന്നിൽ 20-ാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂളിൻറെ ആരംഭം.1912 മുതൽ മുളങ്കാലിൽ മണ്ണുരുള കൊണ്ടുണ്ടാക്കിയ അരച്ചുമരോട്കൂടിയ പുല്ലുമേഞ്ഞ കെട്ടിടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 2 അധ്യാപകരും 54 വിദ്യാർഥികളുമായി പ്രവർത്തിച്ചു വന്നതായി രേഖകളിൽ കാണുന്നു.സ്കൂളിൻറെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായത് 1924-ൽ ശ്രീ.പൂഴിക്കുത്ത് അലവിഹാജി കുടുംബ മാനേജ്മെൻറ് രണ്ടു ഷെഡുകൾ നിർമ്മിച്ച് ഒന്ന് മദ്രസയും മറ്റേത് സ്കൂളുമായി പ്രവർത്തിച്ച് തുടങ്ങിയതോടെയാണ്.
1940-ൽ അക്കാലത്തെ ഏറ്റവും സൗകര്യപ്രദമായ ഓടിട്ട കെട്ടിടവും ഇന്ന് കാണുന്ന കിണറുമുണ്ടാക്കി. 1958-ൽ സ്കൂൾ പൂർണ്ണമായും കേരള സർക്കാരിൻറെ നിയന്ത്രണത്തിലായെങ്കിലും കെട്ടിടം വാടകയായി തുടർന്നു.1973-ൽ 250 കുട്ടികളും 9 അധ്യാപകരുമുണ്ടായിരുന്നു.ഇടക്കാലത്ത് കോമ്പൌണ്ടിനു തികയാതെ വന്ന സ്ഥലം ദാനമായും വിലയ്ക്കും വാങ്ങി പൂർണ്ണമായും സർക്കാരിനെ ഏല്പ്പിക്കുകയുണ്ടായി.
1979-ൽ നാമിന്നു കാണുന്ന പ്രധാന കെട്ടിടം സ്ഥാപിതമായി.2003-ൽ SSA പദ്ധതി പ്രകാരം ഒരു ക്ലാസ്സ് മുറി ലഭ്യമായി.അതേ വർഷം തന്നെ സർക്കാർ അംഗീകാരത്തോടെ പ്രീ-പ്രൈമറിയും ആരംഭിച്ചു.2010 ആയപ്പോഴേക്കും ഒരു ക്ലസ്റ്റർ റൂമും 2 ക്ലാസ്സ് മുറികളും SSA-യിൽ നിന്ന് അനുവദിച്ച് കിട്ടി.ശിശുസൌഹൃദ വിദ്യാലയത്തിൻറെ ഭാഗമായി കുട്ടികളുടെ പാർക്ക് 2012-13ൽ നിലവിൽ വന്നു.
നാട്ടുകാരുടെയും പി.ടി.എ.യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്