എൽ.പി.എസ്. മങ്കടപ്പിള്ളി
എൽ.പി.എസ്. മങ്കടപ്പിള്ളി | |
---|---|
പ്രമാണം:LPS Mangadappilly.jpg | |
വിലാസം | |
മാങ്കടപ്പിള്ളി mangdappillyപി.ഒ, , 682313 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഫോൺ | 04842748897 |
ഇമെയിൽ | lpsm1904@gmai.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28516 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | sr.dancy p.t. |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
................................
ചരിത്രം
എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്കിൽ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മാങ്ങടപ്പിള്ളി, തിരുമറയൂർ, വട്ടപ്പാറ, തൊട്ടൂർ പ്രദേശങ്ങളിലെയും പിറവം പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട കളമ്പൂർ, പാഴൂർ,കോട്ടപ്പുറം പ്രദേശങ്ങളിലെയും ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ടി 1904-ൽ മാങ്ങിടപ്പിള്ളി കരയിലെ കോളങ്ങായി കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. നൂറ്റിപ്പതിമൂന്ന് സംവത്സരങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിദ്യാലയം ഈ പ്രദേശത്തെ തലമുറകളുടെ സാംസ്കാരിക ഭൂമികയാണ്. അനേകായിരങ്ങളെ അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഈ വിദ്യാലയ മുത്തശ്ശി ശതോത്തരദശാബ്ദിയും പിന്നിട്ട്; ഇനിയും അനേകതലമുറകൾക്ക് അക്ഷരസ്വരൂപിണിയായി വിളങ്ങട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു
ഭൗതികസൗകര്യങ്ങൾ
അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് സംവിധാനം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗചാലയവും ശുദ്ധമായ കുടിവെള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിരിക്കുന്നു. സ്കൂൾ മുറ്റത്ത് മനോഹരമായ പൂന്തോട്ടം സജ്ജമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ ജോൺ കെ.റ്റി
- സിസ്റ്റർ ജ്യോതി എസ്.വി.എം
- സിസ്റ്റർ ജെയ്നി.എസ്.വി.എം
- സിസ്റ്റർ.പ്രദീപ എസ്.വി.എം
- സി.ദയ എസ്.വി.എം
- സി.സെബി.എസ്.വി.എം
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡാനി ഏലിയാസ് ( Neet Exam - ലൂടെ ഉന്നതവിജയം കരസ്ഥമാക്കി M.B.B.S ചെയ്യുന്നു)
- അനശ്വര അജിമോൻ ( L.S.S. Exam Winner)
- ദേവി പ്രഭ രാജു (L.S.S. Exam Winner)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}