ജി എൽ പി എസ് പന്നിക്കോട്ടൂർ

21:09, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ.

ജി എൽ പി എസ് പന്നിക്കോട്ടൂർ
വിലാസം
പന്നിക്കാേ‌‌‌ട്ടൂർ

673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം08 - 05 - 1957
വിവരങ്ങൾ
ഫോൺ0495 2200032
ഇമെയിൽpannikotturglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പി.ഉസ്മാൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ




ചരിത്രം

1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 4 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .

കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇ.കെ.കുഞ്ഞിരാമൻ നായർ
ടി.അസ്സൻ
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
ഗംഗാധരൻ.പി.
ടി.നാരായണൻ നായർ
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
കെ.പി.മാധവൻ
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാ‍ഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാ‌നം ചെയ്തു.റി‌ട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.

സ്കൂൾ പ്രവർത്തനങ്ങൾ

വഴികാട്ടി