പെരുവട്ടൂർ എ എൽ പി എസ്
| പെരുവട്ടൂർ എ എൽ പി എസ് | |
|---|---|
| വിലാസം | |
പെരുവട്ടൂർ പെരുവട്ടൂർ (PO) 673620 (PIN) , 673620 | |
| സ്ഥാപിതം | 1895 |
| വിവരങ്ങൾ | |
| ഫോൺ | 0496-3134598,9495805794 |
| ഇമെയിൽ | alpsperuvattoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16326 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ ടി സുരേഷ് കുമാർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
പെരുവട്ടൂർ ഗ്രാമത്തിലെ ഏകവിദ്യാലയമായ പെരുവട്ടൂർ എൽ പി സ്കൂൾ സ്ഥാപിതമായിട്ട് 122 വർഷം പിന്നിടുകയാണ്.ആദ്യകാലത്ത് 5 ാംക്ലാസ് വരെ ഉണ്ടായിരുന്ന ഈ അക്ഷരപ്പുരക്ക് തുടക്കം കുറിച്ചത് ശ്രീ. പാലോട്ട് രാമനെഴുത്തച്ഛൻ എന്ന മഹദ് വ്യക്തിയായിരുന്നു.കൂടാതെ അനന്തൻ നായർ, അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ,കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ എന്നിവർ ആദ്യകാല അധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു.ശ്രീമതി പുത്തൻ പുരയിൽ കുഞ്ഞിപ്പെണ്ണ് എന്നിവരിൽ നിന്ന് 1973 ൽ ജനാബ് ഇയ്യഞ്ചേരി ബീരാൻകുട്ടി സാഹിബ് സ്കൂളിൻറെ മാനേജ്മെൻറ് ഏറ്റെടുത്തു.അദ്ദേഹത്തിൻറെ മരണശേഷം ശ്രീമതി ഇയ്യഞ്ചേരി കുഞ്ഞാമിനയാണ് സ്കൂളിൻറെ മാനേജർ.പെരുവട്ടൂർ ,പന്തലായനി,മുത്താമ്പി ,നടേരി ,വിയ്യൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഈ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നു.പ്രധാന അധ്യാപകരുൾപ്പെടെ 9 അദ്ധ്യാപകർ ഈ വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകുന്നു
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച ക്ലാസ്മുറികളും ഫാനും കുട്ടികൾക്ക് ഇരിക്കാൻബെഞ്ച് ,ഡസ്ക്,കസേരകൾ രണ്ട് കമ്പ്യൂട്ടർ കുടിവെളളത്തിനായി കൂളർ,കിണർ വാഹന സൗകര്യം ടോയിലറ്റ്,മൂത്രപ്പുരകൾ ഗ്യാസ് കണക്ഷനുളള പാചകപ്പുര
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ വർഷത്തെ മികവ് പ്രവർത്തനമായി കണ്ടെടുത്തത് വായനയായിരുന്നു.മികച്ച ലൈബ്രറിയുളള വിദ്യാലയത്തിൽ ഓരോ കുട്ടിയും പിറന്നാൾ സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകുന്നു.ഓരോ വിദ്യാർത്ഥിക്കും ലൈബ്രറി നൽകി അതിൻറെ രജിസ്റ്റർ സ്കൂളിൽ സൂക്ഷിക്കുന്നു.വായനയിൽ പിന്നോക്കമുളള കുട്ടികൾക്കായ് എല്ലാ ശനിയാഴ്ചയും അക്ഷരക്ലാസ് നടത്തുന്നു. കൊയിലാണ്ടി ആശുപത്രിയിലെ കിടപ്പുരോഗികൾക്ക് സഹായം നൽകാനായി സ്കൂളിൽ ഒരു “ഓണച്ചെല്ലം” പദ്ധതി ആരംഭിക്കുകയുണ്ടായി.എല്ലാ കുട്ടികൾക്കും അധ്യാപകർക്കുമായി ചെല്ലം വിതരണം ചെയ്തു.മാർച്ചു മാസത്തിൽ ഈ തുക ശേഖരിച്ച് രോഗികൾക്ക് നൽകാനാണ് തീരുമാനം. ഇ പരിപാടി ഉദ്ഘാടനം ചെയ്തത്
മുൻസിപ്പൽ ചെയർമാൻ ബഹു: അഡ്വ: കെ സത്യൻ ആയിരുന്നു.കുട്ടികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പൂർണ്ണപങ്കാളിത്തതോടെ ഈ വർഷവും ഓണാഘോഷം നടത്തുകയുണ്ടായി.വിവിധ വേഷങ്ങളണിഞ്ഞ് കുട്ടികളും രക്ഷിതാക്കളും ഘോഷയാത്രയിൽ അണിനിരന്നു.കൂടാതെ നോമ്പുതുറ,ക്രിസ്മസ്,പൂജ വെയ്പ് തുടങ്ങിയ ആഘോഷങ്ങളും ഈ വിദ്യാലയത്തിൽ നടത്തപ്പെടുന്നു.
“ സ്നേഹ-ഉജ്ജയനി “ കർഷക വിദ്യാർത്ഥി പദ്ധതി കുട്ടികളിൽ കാർഷികാഭിമുഖ്യം വളർത്താനായി പരിസ്ഥിതി ക്ലബിൻറെ ഭാഗമായി ‘ സ്നേഹ-ഉജ്ജയനി ’ ക്ലബിൻറെ നേതൃത്വത്തിൽ ഓരോ വിദ്യാർത്ഥിക്കും 2 കറിവേപ്പിൻ തൈ വീതം നൽകി. ഏറ്റവും നന്നായി വളർന്ന കറിവേപ്പിൻ തൈ ഉളള കുട്ടിക്ക് സമ്മാനം നൽകുന്നതാണ്.കഴിഞ്ഞവർഷം വ്ദ്യാലയത്തിൽ നിന്നും നൽകിയ വാഴക്കന്ന് കൃഷിചെയ്ത് വലിയ കുല ഉണ്ടാക്കിയ കുട്ടികർഷകനായ ദേവാനന്ദിന് ഉപഹാരങ്ങൾ നൽകി. പരിസ്ഥിതി ക്ലബിൻറെ നേതൃത്വത്തിൽ OISCA യുമായി ചേർന്ന് സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കി. ഇംഗ്ലീഷ് ക്ലബിൻറ ഭാഗമായി എല്ലാ ഞായറാഴ്ചയും സ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നടന്നു വരുന്നു.വ്യാഴം ഇംഗ്ലീഷ് അസംബ്ലിയും.നടന്നു വരുന്നു ദിനാചരണത്തിൻറെ ഭാഗമായി എല്ലാ ക്ലാസിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തി അനുമോദിക്കുകയും ചെയ്യുന്നു.തുടർന്ന് സബ് ജില്ല മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- അനന്തൻ നായർ,
- അരിയോട്ടിൽ കൃഷ്ണൻ ഗുരുക്കൾ
- കോട്ടക്കുന്നുമ്മൽ ചാത്തുവൈദ്യർ
നേട്ടങ്ങൾ
സ്കൂൾ മുറ്റത്തെ ബദാം മരം മുറിച്ചപ്പോൾ മനസ്സുവേദനിച്ച കീർത്തിനന്ദ എഴുതിയ ‘ മര (ണ)അം’ മാതൃഭൂമി ആഴ്ച്പ്പതിപ്പലെ ബാലപംക്തിയൽ പ്രസിദ്ധീകരിച്ചു. സ്കൂൾ തല വിദ്യാരംഗം ശില്പശാല 22.10.16 ശനിയാഴ്ച വാർഡ് കൌണ്സിലർ സിബിൻ കണ്ടത്തനാരി ഉദ്ഘാടനം ചെയ്തു. ബിജു കാവിൽ, സായി പ്രസാദ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. സബ്ജില്ലാശാസ്ത്ര ഗണിത പ്രവൃത്തി പരിചയമേള NOV -7,8,9 അദ്വൈത് എസ് നായർ - വയറിംഗ് A grade അനാമിക എം എസ് -കുടനിർമ്മാണം A GRADE 1st കീർത്തിനന്ദ പി - ഫേബ്രിക് പെയിൻറ് A GRADE 1st നഷ് വ -എംബ്രോയിഡറി-B grade നജാത്ത് - വെജിറ്റബിൾ പ്രിൻറ്- B grade ഫാത്തിമ സന NS,ആർദ്ര -സയൻസ് ചാര്ട്ട് -1st A grade ജില്ലാ ശാസ്ത്ര ഗണിത പ്രവൃത്തി പരിചയ മേള NOV -14,15,16 ഫാത്തിമ സന N S,ആർദ്ര P S -സയൻസ് ചാർട്ട് -3rd A grade കീർത്തി നന്ദ -ഫാബ്രിക് പെയിൻറ്- B Grade അദ്വൈത് S നായർ -വയറിംഗ്-B Grade അനാമിക -കുടനിർമ്മാണം-B Grade സബ്ജില്ലാ കായികമേള- Nov-9,10 ,11 Nov-9,10 ,11 തിയ്യതികളിൽ സ്റ്റേഡിയം ഗ്രൌണ്ടിൽ വെച്ച് നടന്ന കായികമേളയിൽ L P വിഭാഗത്തിൽ ഞങ്ങലുടെ സ്കൂൾ രണ്ടാം സ്ഥാനം നേടുകയുണ്ടായി .4 –ാം ക്ലാസിലെ ആർദ്ര P S വ്യക്തിഗത ചാമ്പ്യനായി തെരഞ്ഞെടുക്കപ്പെട്ടു. ഷഹന,അവന്തിക, കൃതിക, മിൻഹ-റിലേ-1st- ഗോൾഡ്മെഡൽ ആർദ്ര P S (IVth Std) 100 മീറ്റർ ഒന്നാം സ്ഥാനം 50 മീറ്റർ ഒന്നാം സ്ഥാനം ലോംഗ് ജമ്പ് ഒന്നാം സ്ഥാനം പാർത്ഥിവ്(2nd ) 100 മീറ്റർ ഒന്നാം സ്ഥാനം ലോംഗ് ജമ്പ് ഒന്നാം സ്ഥാനം ബ്രോഡ് ജമ്പ് രണ്ടാം സ്ഥാനം യദു കൃഷ്ണ (II nd ) 100 മീറ്റർ 3rd ശാമിൽ (IV th ) ലോംഗ് ജമ്പ് കലാമേള -NOV 30,DEC -1,2,3 ഈ വർഷത്തെ സബ്ജില്ല കലാമേളയിൽ മികച്ച പോയൻറ് നേടാൻ കഴിഞ്ഞു.9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുത്തു.8 പരിപാടിക്ക് A Grade ഉം 2 പരിപാടിക്ക് B Grade ഉം ഒന്നിന് C Grade ഉം ഇങ്ങനെ 49 പോയൻറ് നേടി. കൃതിക S പ്രമോദ് കുമാർ -കഥപറയൽ -A GRADE നാടോടി നൃത്തം കിരൺദേവ് പി -പ്രസംഗം - A GRADE നഷ് വ -മാപ്പിളപ്പാട്ട് - A GRADE കീർത്തി നന്ദ -ചിത്ര രചന പെൻസിൽ - A GRADE ചിത്രരചന-ജലഛായം - A GRADE കൃതിക S പ്രമോദ്,പുണ്യ സുധീഷ് ആർദ്ര,യദുകൃഷ്ണ,അഭിനവ്, -ഗ്രൂപ്പ് സോംഗ് A GRADE വേദ ലക്ഷ്മി ,ഏയ്ഞ്ചല ജിജീഷ് പുണ്യ സുധീഷ്,അർച്ചന ,യദുകൃഷ്ണ -ദേശഭക്തിഗാനം നഷ് വ,അനുശ്രീ,അഭിനവ്,വേദലക്ഷ്മി A GRADE
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.4571,75.702972|zoom="14" width="350" height="350" selector="no" controls="large"}}