കൽപ്പത്തൂർ എ യൂ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൽപ്പത്തൂർ എ യൂ പി എസ്
വിലാസം
കല്പത്തൂർ

കല്പത്തൂർ എ .യു. പി.സ്കൂൾ, കല്പത്തൂർ
,
673524
സ്ഥാപിതം01 - 07 - 1912
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽkalpathuraup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47665 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് എം
അവസാനം തിരുത്തിയത്
02-01-2022Bmbiju


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു. വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ‍,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സ‍ഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എ​ന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി. ആധുനികസൗകര്യങ്ങളോടെ പണിതക്ലാസ്സ്മുറികൾ സുരക്ഷിതവും സൗകര്യപ്രദവുമായിരുന്നു. പൊതുജനപങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. കലോത്സവങ്ങളിലും അവഗണിക്കാനാവാത്ത ഒരുവിദ്യാലയമായി കല്പത്തൂർ എ.യു.പി സ്കൂൾ വളർന്നു. 2014-ൽ മാനേജർ സമർപ്പിച്ച എൽ.സി.ഡി. പ്രൊജക്ടർ ഉൾപ്പെട്ട നവീകരിച്ച മൾട്ടീമീഡിയ റൂം സ്കൂളിന് ലഭിച്ചു. 2015-ൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയ്യിരുന്ന ശ്രീ.മുല്ലപ്പള്ളി രാമചന്ദ്രൻ സ്കൂളിന്റെ ജീവകാരുണ്യപ്രവർത്തനത്തിന് തുടക്കമിട്ടു. ഈ വർഷം വീണ്ടും സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണൻ സ്നേഹപൂർവ്വം പദ്ധതിയിൽ സ്കൂൾ സ്വരൂപിച്ച പണം കുടുംബത്തിന് കൈമാറി. സ്കൂളിന്റെ തനതു പ്രവർത്തനങ്ങൾക്ക് വേണ്ടി മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദൻ, ഗുരു ചേമഞ്ചരി കുഞ്ഞിരാമൻ നായർ, കവി പി.കെ ഗോപി തുടങ്ങിയവർ സ്കൂളിന്റെ ഭാഗമായി. കരുത്തുറ്റ അധ്യാപക രക്ഷാകർത്തൃ സമിതിയും സജീവമായ പൊതുജനപങ്കാളിത്തവും സ്കൂളിനെ വേറിട്ടതാക്കുന്നു. ഇന്ന് 300-ൽ പരം വിദ്യാർത്ഥികളും 18 സ്റ്റാഫുമായി അന്താരാഷ്ട്രനിലവാരത്തിലേക്കുയരാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാലയം.

വിദ്യാലയം ഇന്ന് • പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ • സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ • പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി. • എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി. • മികവുറ്റ എെ.ടി പരിശീലനം • അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി • നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ • മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം • മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം • മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്.

ചരിത്രം

ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള കല്പത്തൂരിൽ അറിവിന്റെ പൊൻപ്രകാശംചൊരിഞ്ഞ് നൂറ്റാണ്ടും കടന്ന് വിരാജിക്കുന്ന സ്ഥാപനമാണ് കല്പത്തൂർ എ.യു.പി സ്കൂൾ. നാട്ടെഴുത്തുപള്ളിക്കൂടങ്ങളിലും പ്രാർത്ഥനാമന്ദിരങ്ങളിലും മാത്രം വിദ്യ ലഭിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തിനു മുഴുവൻ വിജ്ഞാനത്തിന്റെ ആശ്രയകേന്ദ്രമായിരുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് തറമൽ കുഞ്ഞിക്കണ്ണൻനായർ എന്നവരായിരുന്നു. നാലാം ക്ലാസ്സ് വരെമാത്രം ഉണ്ടായിരുന്ന സ്കൂളിന് നല്ലൊരു കെട്ടിടം പണിയിച്ചത് 1918- ൽ കെ.ടി കുഞ്ഞപ്പ നായരാണ്. സമീപ പ്രദേശങ്ങളായ എരവട്ടൂർ, മേഞ്ഞാണ്യം, കിഴിഞ്ഞാണ്യം, പുറ്റാട്, ചേനോളി, കാവുന്തറ, കൊഴുക്കല്ലൂർ എന്നിവിടങ്ങളിൽനിന്നെല്ലാം അനേകം വിദ്യാർത്ഥികൾ ഇവിടെ വന്ന് വിദ്യ അഭ്യസിച്ചിരുന്നതായി പഴയകാല രേഖകൾ വ്യക്തമാക്കുന്നു. വീരരാഘവഅയ്യർ, കെ.വി ശങ്കരൻമ്പീശൻ, എഴുത്തച്ഛൻമാസ്റ്റർ, കുഞ്ഞിക്കേളുനായർ. കെ.വി. കുഞ്ഞിരാമൻനായർ‍,ടി.എച്ച്. കണ്ണൻ മാസ്റ്റർ, എൻ.ഗോപാലൻ നായർ എന്നിവർ അതിപ്രഗത്ഭരായ മുൻകാല പ്രധാനാധ്യാപകരായിരുന്നു. 1950- ൽ ഗോൾഡൺ ജൂബിലി ആഘോഷിച്ച സ്കൂൾ, 1953- ലാണ് അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. 1956-ൽ അന്നത്തെ മദിരാശി മുഖ്യമന്ത്രി കാമരാജനാടാർ ഈ വിദ്യാലയം സന്ദർശിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കല്പത്തൂർ എ.യു.പി സ്കൂളിനടുത്തുള്ള ബ്രഹ്മാനന്ദ വായനശാല സ്കൂൾ മാനേജർ സൗജന്യമായി നൽകിയ സ്ഥലത്ത് അന്നത്തെ പ്രധാന അധ്യാപകൻ ശ്രീ.ടി. എച്ച് കണ്ണൻ മാസ്റ്റർ സ്ഥാപിച്ചതാണ്. 1975-76 കാലത്ത് കുട്ടികൾക്കുള്ള നിക്ഷേപപദ്ധതിയായ സ‍ഞ്ചയികയുടെ ഉദ്ഘാടനം കേരളധനകാര്യമന്ത്രിയായിരുന്ന ഡോ. കെ.ജി. അടിയോടി നിർവ്വഹിച്ചു. ഇതേ വർഷംതന്നെ സ്കൂൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആരംഭിച്ചു. 1993- ൽ ഓരോ ക്ലാസിലേയും പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് നൽകി തുടങ്ങി. പഠന- പഠനേതരവിഷയങ്ങളിൽ ഉയർന്നനിലവാരം പുലർത്തിയിരുന്ന സ്കൂളിൽ 2001- ൽ മാനേജർ നൽകിയ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടാക്കാൻ ഉപജില്ലയിലെ ആദ്യത്തെ ഐ.ടി ലാബ് പ്രവർത്തനമാരംഭിച്ചു. ഇക്കാലത്ത് റവന്യൂജില്ലാ കലോത്സവങ്ങളിലും കല്പത്തൂർ എ.യു.പി സ്കൂൾ അനിഷേധ്യമായസ്ഥാനം നേടിയെടുത്തു. പ്രധാനാധ്യാപകരായിരുന്ന കെ രാമുണ്ണിനായർ കെ.പി ജയചന്ദ്രൻ, കെ.കെ വസുമതി, പി.ലീലാമ്മ, എൻ. നാരായണൻ, സി.ശശീന്ദ്രൻ എന്നിവർ മികവുറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2007- ലാണ് കല്പത്തൂർ എ.യു.പി സ്കൂൾ ശതാബ്ദി ആഘോഷിച്ചത്. ഒരു വർഷം നീണ്ടു നിന്ന പരിപാടികളുടെ ഉദ്ഘാടനം അന്നത്തെ കേരള നിയമസഭാസ്പീക്കർ ശ്രീ. കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിന്റെ ഭാഗമായി പൂർവ്വവിദ്യാർത്ഥിസംഗമം, ദന്തപരിശോധനക്യാമ്പ്, സാഹിത്യ ചിത്രരചനാമത്സരങ്ങൾ ചെസ്സ് ടൂർണമെൻറ് എന്നിവനടന്നു.സമാപന പരിപാടികൾക്ക് മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ.യു.എ ഖാദർ സാക്ഷിയായി. വിജ്ഞാനപ്രദവും വ്യത്യസ്തവുമായ പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച കല്പത്തൂർ എ.യു.പി സ്കൂളിൽ പലപ്പോഴായി യു.കെ കുമാരൻ, വി.ആർ സുധീഷ്, യു.കെ രാഘവൻ, ഡോ. ശശികുമാർ പുറമേരി എ​ന്നിവർ പങ്കെടുത്തു. 2013-ൽ പുതിയ മാനേജർ എ.രാജഗോപാലൻ നായർ സ്കൂളിന്റെ പഴയകെട്ടിടംപൊളിച്ചുമാറ്റി പുതുക്കിപണിയിച്ചത് സ്കൂളിന്റെ വളർച്ചയെ ത്വരിതഗതിയിലാക്കി.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

       •	പ്രതിവാര സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

• സജീവമായ ക്ലബ്ബ് പ്രവർത്തനങ്ങൾ • പഠനപിന്നോക്കക്കാർക്ക് പരിഹാര ബോധനപരിപാടി. • എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ്, സംസ്കൃതം പരീക്ഷകൾക്ക് സായാഹ്ന പരിശീലന പരിപാടി. • മികവുറ്റ എെ.ടി പരിശീലനം • അധ്യാപകരുടെ ഗൃഹസന്ദർശനപരിപാടി • നിർധനവിദ്യാർത്ഥികൾക്ക് പിന്തുണാപദ്ധതികൾ • മികച്ച ക്ലാസ്റൂം ലൈബ്രറി സംവിധാനം • മൾട്ടിമീഡിയ ക്ലാസ്റും സൗകര്യം • മുതിർന്ന ക്ലാസിലെ (ഏഴാം ക്ലാസ്) വിദ്യാർത്ഥികൾക്ക് വിദഗ്ദരായ അധ്യാപകരുടെ മേൽനോട്ടത്തിലുള്ള മോട്ടിവേഷൻ ക്ലാസ്.

അദ്ധ്യാപകർ

മനോജ് എം, രവീന്ദ്രൻ കോറോത്ത്, ഉല്ലാസ് കെ പി, ചന്ദ്രിക കെ എം, സുഷമ കെ, ലബിത്ത് അബ്ദു, വിപിൻ ചന്ദ്, പ്രബിജ പി, അനുശ്രി, ശ്രുതി, ആഷിറ, വിധുല എൻ, ആനന്ദവല്ലി ഇ കെ, ധന്യ ജി പി, അബ്ദുള് ബഷീർ, സജീവൻ വി പി.

ഓഫീസ് അസിസ്റ്റ്ൻറ്

രഘു സി

സയൻസ് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.5322292,75.7291373|width=800px|zoom=12}}

"https://schoolwiki.in/index.php?title=കൽപ്പത്തൂർ_എ_യൂ_പി_എസ്&oldid=1174210" എന്ന താളിൽനിന്ന് ശേഖരിച്ചത്