മന്നൻകാവ് എ എൽ പി എസ്
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പ്രകൃതി മനോഹരമായ മന്ദങ്കാവ് എന്ന ഗ്രാമത്തിലാണ് ഈ വിദ്യാലയം. മന്ദങ്കാവ് എ എൽ പി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കപ്പെട്ടത് 1953ൽ ആണ്. ഈ വിദ്യാലയത്തിൽ പ്രഥമാദ്ധ്യാപകൻ കൂടിയായ കീഴില്ലത്ത് വി.ശങ്കരൻ നമ്പീശൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ. ഇപ്പോൾ ഈ സ്ഥാപനത്തിന്റെ മാനേജർ അദ്ദേഹത്തിന്റെ മകനായ ശ്രീ.കെ.കേശവൻ ആണ്.
| മന്നൻകാവ് എ എൽ പി എസ് | |
|---|---|
| വിലാസം | |
മന്ദങ്കാവ് മന്ദങ്കാവ് , 673614 | |
| സ്ഥാപിതം | 1953 |
| വിവരങ്ങൾ | |
| ഫോൺ | 9496212412 |
| ഇമെയിൽ | hmmannankavealps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47642 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| ഉപജില്ല | പേരാമ്പ്ര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-10-2017 | 47642 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1953 ൽ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡിൽ കേവലം 42 കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരൻ സ്ഥാപക മാനേജർ കൂടിയായ ശ്രീ വി.ശങ്കരൻ നമ്പീശൻ ആണ്. ഇരട്ടൻ വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ് സമീപത്തായി അയനിക്കാം മടത്തിൽ രാമൻ നായർ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മൺ മറഞ്ഞു പോയ പുതിയോട്ടിൽ അമ്മെദ് ,കുറ്റ്യാട്ട് കുമാരൻ,മടത്തിൽ കുഞ്ഞിപക്കി സാഹിബ്, അയനിക്കാം മടത്തിൽ ഉണ്ണി നായർ,ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളര്ച്ച്യിൽ വിലപ്പെട്ട സംഭാവന കൾ നല്കിയ ആദരണീയ വ്യക്തിത്വങ്ങളാണ്. അധ്യാപന രംഗത്ത് സ്തുത്യര്ഹറമായ സേവനം അനുഷ്ഠിച്ച ശ്രീ എ.കെ.ദാമോദരൻ നായർ, ടി.കെ.വീരാൻ കുട്ടി മാസ്റ്റർ, വി.കേശവൻ നമ്പീശൻ, എൻ.എം.നാരായണൻ നായർ, എ.സി.പി.തങ്ങൾ എന്നീ ആദ്യകാല അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ് വളര്ച്ചയയ്ക്കു വലിയൊരു മുതല്ക്കൂ ട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ വകുപ്പിൽ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സര്വയശ്രീ കെ.ശ്രീധരൻ, ഇ.ശ്രീധരൻ, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളിൽ പ്രവ൪ത്തിച്ചു. ശ്രീ രാഘവൻ കോറോത്ത് എന്ന ആദ്യ വിദ്യാര്ഥിിയിൽ തുടങ്ങിയ ഈ വിദ്യാലയം 60 വര്ഷംന പിന്നിടുംബോൾ ഭൌതിക സൌകര്യത്തിൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതൽ നാല് വരെ ക്ലാസ്സുകൾ പ്രവര്ത്തിടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മിനികുമാരി.ടി.കെ.(എച്ച്.എം.) സിന്ധു.പി.എം.കെ. മഞ്ജുഷ.പി.എസ്. സുധീഷ് കുമാർ.ബി.ടി.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}
