കെ.വി.യു.പി.എസ്. വളഞ്ഞവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 18 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
വിലാസം
വളഞ്ഞവട്ടം

കെ.വി.യു.പി.എസ്. വളഞ്ഞവട്ടം
,
689104
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ9446989191
ഇമെയിൽkvupsvalanjavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്37269 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംയു.പി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി കെ ജി
അവസാനം തിരുത്തിയത്
18-09-2020Kannans


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

37269_1.jpg


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാലയ ചരിത്ര സംക്ഷിപ്തം സ്ഥാപിതം 1926

വളഞ്ഞവട്ടം കരയിൽ 1,2,3 വാർഡുകളിൽ സ്കൂളുകൾ ഒന്നും തന്നെ ഈ സ്കൂൾ സ്ഥാപിക്കുന്ന സമയത്ത് ഉണ്ടായിരുന്നില്ല.സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിന്നിരുന്ന ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത്. വിദ്യാഭ്യാസം നേടണമെന്ന് ആഗ്രഹ്മുണ്ടയിരുന്നവർക്കുപോലും യാത്രാ സൗകര്യക്കുറവും സാമ്പത്തികശേഷി ഇല്ലായ്മയും മൂലം അതിനു കഴിഞ്ഞില്ല. ഈ നാട്ടിലെ എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തോടെ നാട്ടിലെ ചില പ്രമുഖ വ്യക്തികൾ മുന്നിട്ടിറങ്ങി. അന്ന് സാമ്പത്തികമായി മുന്നോക്കം നിന്നിരുന്നവരും നാട്ടുകാരുടെ നന്മ ആഗ്രഹിച്ചിരുന്നവരുമായ "മുട്ടത്തില്ലം", "പുന്നക്കുടി" എന്നി കുടുംബക്കാർ സ്ക്കൂൾ നിർമിക്കാൻ സ്ഥലം സൗജന്യമായി നൽകി. ഈ സ്ഥലത്ത് പുന്നക്കുടി കുടുംബക്കാർ സ്കൂളിനായി കെട്ടിടം നിർമിക്കുകയും അതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. ദീർഘകാലം പുന്നക്കുടി കുടുംബത്തിൻറെ ഉടമസ്ഥതയിൽ തുടർന്ന് വരവേ പുന്നക്കുടിയിൽ കാക്കനാട് ശ്രീമാൻ ശിവശങ്കരപിള്ള മാനേജരായി ഇരുന്ന സമയത്ത് 1959 ൽ സ്കൂളും സ്ഥലവും 1532 ആം നമ്പർ എൻ എസ് എസ് കരയോഗം വിലയ്ക്ക് വാങ്ങി.അന്ന് സ്കൂളിനു ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1963 ൽ 8600 രൂപ ചെലവു ചെയ്ത് ഒരു കെട്ടിടം കൂടി ഉണ്ടാക്കി. 1964 ൽ ലോവർ പ്രൈമറി സ്കൂൾ upgrade ചെയ്യുന്നതിന് അപേക്ഷ കൊടുത്തു ഏഴാം ക്ലാസ്സ്‌ വരെയുള്ള ഈ സ്കൂളിൽ 1976 ൽ ഓരോ ക്ലാസ്സിലും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികൾ പഠിച്ചിരുന്നത് 1976-77 ലായിരുന്നു. പട്ടികജാതി കുട്ടികൾ ധാരാളം ഈ സ്കൂളിൽ പഠിച്ചിരുന്നു. 18 അധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിരുന്നു. കുട്ടികൾ വർദ്ധിച്ചതോടു കൂടി 1974 ൽ ഒരു കെട്ടിടം കൂടി പണിതു. അതോടു കൂടി 8400 Sq.ft സ്ഥലസൗകര്യം ഉണ്ടായി. ഈ സ്കൂളിൽ നിന്നും പഠിച്ചു പോയിട്ടുള്ള കുട്ടികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ എത്തിയവരാണ്. കലാ കായിക മത്സരങ്ങൾ, സ്ക്കോളർഷിപ്പുകൾ എന്നിവ നിരവധി കുട്ടികൾ കരസ്ഥമാക്കിയിട്ടുണ്ട്. ഈ വിദ്യാലയം പലതരത്തിൽ പ്രയോജനപ്പെടുന്നുണ്ട്. വിവാഹങ്ങൾ, പഞ്ചായത്ത് തല സമ്മേളനങ്ങൾ, ദുരിതാശ്വാസ ക്യാമ്പ്‌ എന്നിങ്ങനെ. മൂന്നു ഡിവിഷനുകൾ വരെ ഉണ്ടായിരുന്ന ഈ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വർധനവ്‌ മൂലം ഓരോ ഡിവിഷനുകളായി മാറി. ഓരോ ഡിവിഷനുകളിലും ആവശ്യമായ കുട്ടികൾ ഇല്ലാതാകുകയും അധ്യാപകരുടെ ശ്രമഫലമായി ഓരോ ഡിവിഷനുകളിലും ആവിശ്യമായ കുട്ടികൾ എത്തുകയും അങ്ങനെ സ്കൂൾ പുരോഗതിയുടെ പാതയിലേക്ക് എത്തുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.വി.യു.പി.എസ്._വളഞ്ഞവട്ടം&oldid=969916" എന്ന താളിൽനിന്ന് ശേഖരിച്ചത്