ഉള്ളടക്കത്തിലേക്ക് പോവുക

ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-05-2026MIQDAD T

അംഗങ്ങൾ

നടത്തിയ പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  എട്ടാം ക്ലാസ്സ്  അഭിരുചി പരീക്ഷ

25/6/25 ന് 40 കംപ്യൂട്ടറിലായി ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ  നടത്തി.മൊത്തം  299 കുട്ടികൾ  പരീക്ഷ എഴുതി. കൈറ്റ് മാസ്റ്ററുടെയും മിസ്ട്രസിൻ്റേയും നേതൃത്വത്തിൽ മുതിർന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ സഹായത്തോടെ പരീക്ഷ ഭംഗിയായി പൂർത്തീകരിച്ചു.

പ്രിലിമിനറി ക്യാമ്പ്

2025 ബാച്ചിലെ കുട്ടികൾക്ക് മഞ്ചേരി സബ്ജില്ല മാസ്റ്റർ ട്രൈനർ അനൂപ് സാറുടെ നേതൃത്വത്തിൽ ഒരു ദിവസം നീണ്ടു നിന്ന പ്രിലിമിനറി ക്യാമ്പ് 25/O9/2025 ന് നടന്നു. കുട്ടികൾക്ക് ക്യാമ്പിലൂടെ ആനിമേഷൻ, പ്രോഗ്രാമിങ്ങ് ,റോബോട്ടിക്സ് എന്നിവയെ കുറിച്ചുള്ള ബാലപാഠങ്ങൾ ക്യാമ്പിലൂടെ ലഭിച്ചു.

preliminary camp 2025





വീഡിയോ എഡിറ്റിങ് ആൻഡ് റീൽസ് മേക്കിങ് ക്യാമ്പ്

20/05/2026 ബുധനാഴ്ച, രാവിലെ 9.30 മുതൽ വൈകീട്ട് 3.00 വരെ, ക്രസൻ്റ് സ്കൂൾ ഒഴുകൂരിലെ ലിറ്റിൽ കൈറ്റ്സ് 2025 ബാച്ചിനായി ‘വീഡിയോ എഡിറ്റിങ് ആൻഡ് റീൽസ് മേക്കിങ്’ ക്യാമ്പ് നടന്നു. പ്രധാനാധ്യാപിക ബേബി സുഷ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവരവിനിമയ സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും, ഈ പുതിയ സാമൂഹിക മണ്ഡലത്തിൽ സമർഥമായി ഇടപെടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും ഓരോ വിദ്യാർഥിയും പ്രാപ്തി നേടേണ്ടതുണ്ടെന്നും, ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.മുഹ്സിന ടീച്ചർ, മിഖ്ദാദ് സർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

പുതിയ കാലത്ത് ഏറെ പ്രാധാന്യമുള്ള റീൽസ് മേക്കിങ്ങിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കാനുള്ള ഒരു സുവർണാവസരമായിരുന്നു ഈ ക്യാമ്പ്. Kdenlive സോഫ്റ്റ്‌വെയർ ഉപയോഗിച്ച് സൗജന്യമായി വീഡിയോ എഡിറ്റിങ്ങും റീൽസ് മേക്കിങ്ങും ഏറെക്കുറെ പ്രൊഫഷണലായി ചെയ്യാൻ കുട്ടികൾ പഠിച്ചു.

പഠനപ്രവർത്തനങ്ങളോടൊപ്പം കുട്ടികളുടെ ഭാവിജീവിതത്തിൽ ഏറെ ഉപകാരപ്രദമാകുന്ന ഇത്തരം നൈപുണികൾ ആർജിച്ചെടുക്കാനുള്ള അവസരം, ലിറ്റിൽ കൈറ്റ്സിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന വലിയ ഒരു സേവനമാണെന്ന് കൈറ്റ് മെന്റർമാർ അഭിപ്രായപ്പെട്ടു.












അംഗീകാരങ്ങൾ

ചിത്രശാല