എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 19112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19112 |
| യൂണിറ്റ് നമ്പർ | LK/2018/19112 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ലീഡർ | നിദ നസ്റിൻ |
| ഡെപ്യൂട്ടി ലീഡർ | ഇഷാൻ അഹമ്മദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മുഹമ്മദ് മുനീർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹഫ്സ മോൾ |
| അവസാനം തിരുത്തിയത് | |
| 18-05-2026 | 19112LK |
| 19112-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19112 |
| യൂണിറ്റ് നമ്പർ | LK/2018/19112 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | കുറ്റിപ്പുറം |
| ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഇഷാൻ കെ.ടി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അനീഷ് എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷമ്മ ഷാഫി |
| അവസാനം തിരുത്തിയത് | |
| 18-05-2026 | 19112LK |
ലിറ്റിൽ കൈറ്റ്സ് ബാച്ച് 1 2025-28
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2 2025-28
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അഭിരുചി പരീക്ഷ
ഇരിമ്പിളിയം എം ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 204 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. 197 കുട്ടികൾ പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. 22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. ഒമ്പത് ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മെൻഡേഴ്സ് ആയ മുഹമ്മദ് മുനീർ , ഹഫ്സമോൾ ,അഹ്സൻ വസീം,എസ് .ഐ.ടി.സി ഫൈസൽ , എന്നിവർ നോതുത്വം നൽകി.
-
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം
2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ കൈറ്റ്സ് യൂണിഫോം പ്രധാന അദ്ധ്യാപകൻ അഷ്റഫലി കാളിയത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ ഈ യൂണിഫോമും, ധരിക്കുന്നു.
സ്ക്കൂൾ കായികമേള
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററിയിൽ സെപ്തംബർ 9, 10 തിയ്യതികളിലായി നടത്തിയ സ്ക്കൂൾ കായികമേളയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വിവിധമേഖലകളിൽ പ്രവർത്തിച്ചു.സബ്ജൂനിയർ ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റഎൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം രേഖരിച്ച് കമ്പ്യൂട്ടറിൽരേഖപ്പെടുത്തി ഹൗസ് പോയൻ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.ഇത് കാണികളിൽ മത്സരത്തിൻ്റെ ആവേശംനിലനിർത്താൻ സഹായകമായി.കൂടാതെ കായികമത്സരങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുത്തു.
പ്രിലിമിനറി ക്യാമ്പ് ബാച്ച്-1
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-1ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 15 ന് തിങ്കളാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. എ.ഐ., ഇ. കൊമേഴ്സ്, റോബോ, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും. ഇതിൽ GPS കൂടുതൽ പോയിന്റ് നേടി ഒന്നാം സ്ഥാനവും റൊബോ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ലിറ്റിൽ കൈറ്റ്സ് അംഗം ഫിസ ഷെസ്മിൻ നന്ദി രേഖപ്പെടുത്തി. മൂന്ന്മണിയോടെ ക്യാമ്പ് അവസാനിച്ചു.
പാരന്റ് മീറ്റിങ്
ഈ വർഷം എട്ടാം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്ന 2025-28 ബാച്ച്-1 & ബാച്ച് - 2 ലെയും ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ രക്ഷിതാകളെ പ്രിലിമിനറി ക്യാമ്പിന്റെ ഭാഗമായി വിളിച്ചു ചേർക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ അഷ്റഫലി.കെ മീറ്റ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കുറ്റിപ്പുറം ഉപജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് രക്ഷിതാക്കൾക്ക് വീഡിയോ പ്രസന്റേഷൻ എന്നിവയിലൂടെ പരിചയപ്പെടുത്തി. ശേഷം നടന്ന ചർച്ചയിൽ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കളുടെ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തി. ലിറ്റിൽകൈറ്റ്സിന് യൂണിഫോം. വർക്ക് ഡയറി എന്നിവയ്കുള്ള സഹകരണവും രക്ഷിതാക്കൾ അറിയിച്ചു. ലിറ്റിൽകൈറ്റ്സിനെക്കുറിച്ച നല്ലൊരു ധാരണ ലഭിക്കാനും ഈ വിഷയത്തിൽ കുട്ടികളെ ശ്രദ്ധിക്കേണ്ട ആവശ്യകത മനസ്സിലാക്കാനും സാധിച്ചതായി രക്ഷിതാക്കൾ ഫീഡ് ബാക്ക് നൽകി.യോഗത്തിൽ ലിറ്റിൽ കൈറ്റ് മെൻ്റേഴ്സായ മുഹമ്മദ് മുനീർ,ഹഫ്സമോൾ ,അനീഷ് എസ്, ഷമ്മ ഷാഫി എന്നിവർ സംസാരിച്ചു.
=
പ്രിലിമിനറി ക്യാമ്പ് ബാച്ച്-2
ലിറ്റിൽ കൈറ്റ് 2025-28 ബാച്ച്-2 ൻ്റെ പ്രിലിമിനറി ക്യാമ്പ് സെപ്തംബർ 18 ന് വ്യഴാഴ്ച ഐ.ടി ലാബിൽ വെച്ചു നടന്നു. കുറ്റിപ്പുറം സബ്‍ജില്ല മാസ്റ്റർ ട്രൈനർ ലാൽ എസ് ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ്സ് എന്ത് എന്തിന് എന്നതായിരുന്നു ആദ്യ സെഷൻ. തുടർന്ന് അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഖലയിലാണ് പരിശീലനം നൽകിയത്.39 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. എ.ഐ., ഇ. കൊമേഴ്സ്, റോബോ, വി.ആർ., ജി.പി.എസ്. എന്നിങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ച് മത്സര രൂപത്തിലായിരുന്നു ഒരോ സെഷനും.രണ്ട് മണിയോടെ ക്യാമ്പ് അവസാനിച്ചു.
ഫ്രീഡം ഫെസ്റ്റ്-2025
സ്വതന്ത്രസോഫ്‌റ്റ് വെയർ ദിനം 20 സെപ്തംബർ 2025
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽസോഫ്‌റ്റ് വെയർ സ്വാതന്ത്ര്യദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഇരിമ്പിളിയം എം.ഇ .എസ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സെപ്തംബർ 22 മുതൽ 26 വരെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.സെപ്തംബർ 22ന് ഒമ്പതാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് ലീഡർ അൻസില സോഫ്‌റ്റ് വെയർ സ്വാതന്ത്യദിന പ്രതിജ്ഞ ചൊല്ലി കൊടുത്ത് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പത്താംക്ലാസിലെ വിദ്യാർത്ഥികൾക്ക് റോബോട്ടിക്ക് കിറ്റിൻ്റെ പ്രവർത്തനം പരിജയപ്പെടുത്തുക,റോബോട്ടിക്ക് കിറ്റുകൾ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങളുടെ പ്രദർശനം ,സോഫ്‌റ്റ് വെയർ സ്വതന്ത്ര്യദിനവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ ഉൾപ്പെടുന്ന പേസ്റ്റർ രചനമത്സരം തുടങ്ങിയവ ഇതിൻ്റെ ഭാഗമായി നടത്തി. പരിപാടികൾക്ക് ലിറ്റിൽ കൈറ്റ് മെന്റർമാരായ മുഹമ്മദ് മുനീർ,അനീഷ് എസ്, ഹഫ്‌സ ,ഷമ്മഷാഫി എന്നിവർ നേതൃത്വം നൽകി
കലോത്സവം-ഡിജിറ്റൽ ഡോക്ക്യുമെൻ്റേഷൻ
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം MESTA 2025 ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ജനറൽകലോത്സവം അറബിക്ക്കലോത്സവം സംസ്‌കൃതോത്സവം എന്നിവയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റാ എൻട്രി നടത്തി. മത്സരഫലങ്ങൾ തൽസമയം ശേഖരിച്ച് കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്യുകയും ഫലങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.ഹൗസുകളുടെ പോയൻ്റുകൾ എൻട്രി ചെയ്തതിന്ശേഷം അപ്പപ്പോൾ തന്നെ ഡിജിറ്റലായി പ്രദർശിപ്പിക്കുകയും ചെയ്തു. ഇത് കാണികൾക്ക് മത്സരത്തിൻ്റെ ആവേശം നിലനിർത്താൻ സഹായകമായി. കൂടാതെ കലോത്സവത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും എടുത്ത് ടി .വിയിലൂടെ പ്രദർശിപ്പിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്ച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനത്തെ സ്കൂൾ അധികൃതർ അഭിനന്ദിച്ചു.
റോബോർട്ടിക്സിൻ്റെയും എ. ഐ യുടെയും ലോകത്ത് വിദ്യാർത്ഥികൾ.
നിർമ്മിത ബുദ്ധിയുടെയും റോബോട്ടിക്സിൻ്റെയും മാസ്മരിക ലോകം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനായി ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്‌ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളെ ഉൾപ്പെടുത്തി "Alaas" -റോബോർട്ടിക്ക് പ്രദർശനം സംഘടിപ്പിച്ചു.എക്സ്പോയുടെ ഉദ്ഘാടനം സ്‌ക്കൂൾ മാനേജ്മെൻ്റ് സെക്രട്ടറി മുസ്‌തഫ കമാൽ നിർവ്വഹിച്ചു. സോളാർ പവേർഡ് അഗ്രികൾച്ചറൽ റോബോട്ട്,ഒബ്ജക്ടീവ് അവൈഡിംഗ് റോബോട്ട്,ലൈൻഫോളോവിംഗ് റോബോട്ട്,ഒട്ടോമാറ്റിക്ക് ചാർജിംഗ് റോബോട്ട് കാർ, ഓട്ടോമാറ്റിക്ക്ട്രോളി,എ. ഐ ബേസ്ഡ് ഒട്ടോമാറ്റിക്ക് അറ്റൻ്റെൻസ് സിസ്റ്റം, എ. ഐ ബേസ്ഡ് ഹാൻ്റ് ക്രിക്കറ്റ് യൂസിംഗ് ക്യാമറ വിഷൻ,എ.ഐ പവേർഡ് ഇൻ്ററാക്ടീവ് ലേണിംഗ്, എ.ഐ പവേർഡ് ഫേസ്റക്കഗനൈസേഷൻ ആൻ്റ് സോഷ്യൽകണക്‌ട് പ്ലാറ്റ്ഫോം തുടങ്ങിയ റോബോട്ടിക്സിൻ്റെയും നിർമ്മിത ബുദ്ധിയുടെയും പ്രദർശനം വിദ്യാർത്ഥികളിൽ കൗതുകകാഴ്ചയായിമാറി. ഒരു റോബോട്ടിനകത്ത് എന്തല്ലാമുണ്ട്,എങ്ങനെയാണ് അവ നിർമ്മിക്കുന്നത്,പ്രവർത്തനം എങ്ങനെ,നിർമ്മിത ബുദ്ധി എങ്ങനെയാണ് റോബോർട്ടുകളിൽ ഉപയോഗിക്കുന്നത് എന്നല്ലൊം വിദ്യാർത്ഥികൾക്ക് ഇവർ വിശദീകരിച്ച് നൽകി. സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളും എക്സ്പോ സന്ദർശിച്ചു.
ലിറ്റിൽ കൈറ്റ്സ് ഇ പേപ്പർ സെപ്തംമ്പർ
പ്രമാണം:19112 MES BYTES-Little KITEse NEWS Paper-september.pdf
സാങ്കേതികജ്ഞാനത്തിനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഇൻഡസ്ട്രിയൽ വിസിറ്റ്
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഇൻഡസ്ട്രി സന്ദർശനത്തിന്റെ ഭാഗമായി കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് (ECE) ഡിപ്പാർട്ട്മെന്റ് സന്ദർശിച്ചു. ഇൻഡസ്ട്രി സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഡിപ്പാർട്ട്മെൻ്റിലെ സാങ്കേതിക ലാബുകൾ നേരിൽ കണ്ടറിയാനും അതിലെ പ്രവർത്തനരീതികളുമായി പരിചയപ്പെടാനും അവസരം ലഭിച്ചു. സർക്ക്യൂട്ടുകൾ, ചിപ്പുകൾ, അർഡുവിനോ കാർഡുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ രൂപമാതൃകകൾ കണ്ടു മനസിലാക്കി. ഈ രൂപമാതൃകകൾ തയ്യാറാക്കിയ കോളേജ് വിദ്യാർത്ഥികളുമായി സംസാരിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. പ്രായോഗിക പഠനത്തിലേക്കുള്ള ഒരു വലിയ ചുവടുവയ്പ്പായ ഈ സന്ദർശനം, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഭാവിയിലെ കണ്ടെത്തലുകളിലേക്കും സാങ്കേതിക ലോകത്തിലേക്കും ആത്മവിശ്വാസത്തോടെ മുന്നേറാനുള്ള പ്രചോദനമായി.
റോബോട്ടിക്ക് പരിശീലനം
പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് 8, 9, 10 ക്ലാസിലെ ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ നേതൃത്വത്തിൽ റോബോട്ടിക് പരിശീലനം സംഘടിപ്പിച്ചു. 10 ലെ പുതിയ IT പാഠപുസ്തകത്തിലെ “റോബോട്ടുകളുടെലോകം” എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി Arduino UNO, വിവിധ സെൻസറുകൾ, വയറുകൾഎന്നിവയുടെ പരിചയപ്പെടുത്തൽ നടത്തി. കൂടാതെ LED സർക്കീട്ട്, ബസർ ഘടിപ്പിച്ച സർക്കീട്ട്,ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ സർക്കീട്ട് എന്നിവ പ്രായോഗികമായി തയ്യാറാക്കിപ്രവർത്തിപ്പിക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് പഠിപ്പിച്ചു. ഈ പരിശീലന പരിപാടിയിലൂടെ ആകെ 886വിദ്യാർത്ഥികൾക്ക് റോബോട്ടിക് പരിശീലനം വിജയകരമായി നൽകാൻ സാധിച്ചു.
രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ
ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 2026 ജനുവരി 14 (ബുധൻ) ന് സ്കൂൾ ക്യാമ്പസിൽ രക്ഷിതാക്കൾക്കായി റോബോ എക്‌സ്‌പോ (Robo Expo) സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതിക അറിവും പ്രായോഗിക പരിചയവും നവീകരണ ചിന്തയും വളർത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പ്രദർശനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino UNO അടിസ്ഥാനമാക്കി തയ്യാറാക്കിയ വിവിധ പ്രോഗ്രാമിംഗ് പ്രോജക്ടുകൾ അവതരിപ്പിച്ചു. റോബോട്ടിക്‌സ്, ഓട്ടോമേഷൻ, സെൻസർ അധിഷ്ഠിത സംവിധാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഈ പ്രോജക്ടുകൾ വിദ്യാർത്ഥികളുടെ സാങ്കേതിക വൈദഗ്ധ്യവും സൃഷ്ടിപരമായ കഴിവും വ്യക്തമായി പ്രകടിപ്പിച്ചു. പരിപാടി സന്ദർശിച്ച രക്ഷിതാക്കൾ കുട്ടികളുടെ പ്രവർത്തനങ്ങളിൽ വലിയ താൽപര്യം പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ഉത്സാഹപൂർവം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കളുടെ ഈ പിന്തുണ വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും ഭാവിയിലെ സാങ്കേതിക പഠനങ്ങളിലേക്കുള്ള പ്രചോദനവും നൽകി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ചുമതലയുള്ള അധ്യാപകരായ മുഹമ്മദ് മുനീർ, ഹഫ്‌സ, അനീഷ് ഷമ്മ ഷാഫി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. പ്രദർശന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ ഹാരിസ് സാർ ഉദ്ഘാടനം ചെയ്തു. ഷാഹിന ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജ ടീച്ചർ, റിസ് വാൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു. കൈറ്റ് മെന്റേഴ്സായ മുനീർ സാർ, ഹഫ്‌സ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സ്ക്കൂൾതല ക്യാമ്പ് 2025-28 – ആദ്യഘട്ടം
ബാച്ച്-1

ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2025–28 ബാച്ച്-1ന്റെ ആദ്യഘട്ട സ്കൂൾതല ക്യാമ്പ് 2026 മെയ് 16-ന് സംഘടിപ്പിച്ചു. 40 കുട്ടികൾ പങ്കെടുത്ത ഏകദിന ക്യാമ്പ് സാങ്കേതികവിദ്യാധിഷ്ഠിത പഠനാനുഭവമായി മാറി. ക്യാമ്പിൽ ക്യാമറയിലും മൊൈബൈൽ ഫോണിലും വീഡിയോ ചിത്രീകരണം നടത്തുന്നതിനുള്ള അടിസ്ഥാനപരമായ പരിശീലനവും, റീലുകൾ, ഷോർട്ട് വീഡിയോകൾ, പ്രൊമോ വീഡിയോകൾ എന്നിവയുടെ നിർമ്മാണത്തിനായി എഡിറ്റിംഗ് സോഫ്റ്റ്‌വെയറായ കേഡൻലൈവ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള പ്രായോഗിക പരിശീലനവും കുട്ടികൾക്ക് നൽകി. സ്കൂൾ ഹെഡ്മാസ്റ്റർ അഷ്റഫ് അലി സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മറാക്കര വി.വി.എം ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ നജീബ് സാർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി. ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് മാസ്റ്റർ മുഹമ്മദ് മുനീർ, ലിറ്റിൽ കൈറ്റ് മിസ്ട്രസ് ഹഫ്സ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ലിറ്റിൽ കൈറ്റ് അംഗം നിദ നസ്‌റിൻ നന്ദി രേഖപ്പെടുത്തി.