ഉള്ളടക്കത്തിലേക്ക് പോവുക

നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ലിറ്റിൽകൈറ്റ്സ് 2025_28

47110-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47110
യൂണിറ്റ് നമ്പർLK/2018/47110
അംഗങ്ങളുടെ എണ്ണം81
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ലീഡർ1..അലൻ ദയാശ് 2.ഫിദൽ സമാൻ എൻപി
ഡെപ്യൂട്ടി ലീഡർ1.ആയിഷ ലുത്തുഫ കെ 2.അലീന ഫൈസൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1മുഹമ്മദ് അബ്ദുസ്സമദ് വിപി റസീന കെപി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 21.ഷബീബ് പി പി 2.സഹീറ പിഎം
അവസാനം തിരുത്തിയത്
13-01-202647110-hm

ലിറ്റിൽകൈറ്റ്സ് 2025_28 യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25ന് നടന്ന‍ു. അഭിരുചി പരീക്ഷ എഴുത‍ുവാൻ താല്പര്യമ‍ുള്ള വിദ്യാർത്ഥികൾക്ക‍ുള്ള വാട്സാപ്പ് ഗ്ര‍ൂപ്പ് ഉണ്ടാക്കി അഭിര‍ുചി പരീക്ഷയ‍ുമായി ബന്ധപ്പെട്ട ചോദ്യങ്ങള‍ും വീഡിയോകള‍ും പരിചയപ്പെട‍ുത്തി. ജൂൺ 23 ന് 2025_28 യ‍ൂണിറ്റ് ബാച്ചിൽ അംഗത്വം നേടാൻ ആഗ്രഹിക്ക‍ുന്ന വിദ്യാർത്ഥികള‍ുടെ മീറ്റിംഗ് നടന്ന‍ു. ജൂൺ 25ന് നടക്കുന്ന ആപ്റ്റിറ്റ്യൂട്  ടെസ്റ്റ് എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. 202 വിദ്യാർത്ഥികൾ അഭിര‍ുചി പരീക്ഷ എഴ‍ുതി. 170പേർ യോഗ്യത നേടി. ഈ വർഷവ‍ും ഞങ്ങള‍ുടെ സ്‍കൂളിന് രണ്ടാമത്തെ ബാച്ച് അനുവദിക്കപ്പെട്ട‍ു. 81 വിദ്യാർത്ഥികൾ അംഗത്വം നേടി. സെപ്റ്റംബർ 15,16 തീയതികളിൽ ആയി പ്രിലിമിനറി ക്യാമ്പ് നടന്ന‍ു. വ്യാഴാഴ്ച വൈകീട്ട് 3.45 മുതൽ 4.45 വരെ 2025_28യ‍ൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക‍ുള്ള ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസ്സ‍ുകൾ നടന്ന‍ു വരുന്ന‍ു.

ലിറ്റിൽ കൈറ്റ്സ്  സ്കൂൾതല ഭരണനിർവഹണ സമിതി 2024_25

സ്ഥാനം സ്ഥാനപ്പേര് അംഗങ്ങളുടെ പേര്
ചെയർമാൻ പിടിഎ പ്രസിഡണ്ട് കരിമ്പിൽ പൊയിൽ റസാഖ്
കൺവീനർ ഹെഡ്മിസ്ട്രസ് ടികെ റാബിയ
വൈസ് ചെയർമാൻ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പിടി ആരിഫത്ത്
ജോയിൻറ് കൺവീനർ കൈറ്റ് മാസ്റ്റർ

കൈറ്റ് മിസ്ട്രസ്

വിപി അബ്ദുൽ സമദ്

കെപി റസീന

സാങ്കേതിക ഉപദേഷ്ടാക്കൾ എസ്ഐടിസി

ജോ:എസ്ഐടിസി

പിപി റഷീദ്

പിഎം ബഷീർ

ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തൽ

2023_26 യൂണിറ്റ് ബാച്ച് വിദ്യാർത്ഥിയായ സ്വാലിഹ് മുഹത്തർ 2025_28 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷൽ ഇൻറലിജൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. നാം ഈ കാലഘട്ടത്തിൽ എവിടെ നിൽക്കുന്നു, എന്താണ് നിർമ്മിത ബുദ്ധി, സാങ്കേതിക വിദ്യയുടെ വളർച്ച, നിർമ്മിത ബുദ്ധിയുടെ വ്യത്യസ്ത തലങ്ങൾ, ഇതിൻ്റെ സ്വാധീനം, എ.ഐ ഉപയോഗിച്ച് പഠനം എങ്ങനെ എളുപ്പമാക്കാം എന്നിവ വിശദീകരിച്ചു.

സബ് ജില്ല ക്യാമ്പ് രജിസ്ട്രേഷൻ

2024_27 യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളുടെ സബ് ജില്ല ക്യാമ്പ് നടന്നത് ഞങ്ങളുടെ വിദ്യാലയത്തിൽ വെച്ചായിരുന്നു. ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടത്തിയത് 2025_28യൂണിറ്റ് ബാച്ച് വിദ്യാർത്ഥികളാണ്.