വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 44046-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44046 |
| യൂണിറ്റ് നമ്പർ | LK/2018/44046 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക |
| അവസാനം തിരുത്തിയത് | |
| 21-11-2025 | Vpsbhssvenganoor |
ബാച്ച് രൂപീകരണം 2024 - 27
20024 ജൂൺ 15 ശനിയാഴ്ച സ്കൂൾ ലാബിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24-27 ബാച്ചിന്റെ രൂപീകരണം നടന്നു. 74 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയം നേടിയ പേർ ഈ ബാച്ചിൽ അംഗങ്ങളായി.
പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും
ലിറ്റിൽ കൈറ്റ്സ് 24 - 27 ബാച്ചിന്റെ ഭരണനിർവത സമിതി തെരഞ്ഞെടുപ്പ് 2024 ഓഗസ്റ്റ് 8 വ്യാഴം '3.00 മണി മുതൽ നടന്നു. പിടിഎ പ്രസിഡൻറ് ബർലിൻ സ്റ്റീഫൻ ചെയർമാനും കൺവീനറായി ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവിനെയും തെരഞ്ഞെടുത്ത ചടങ്ങിൽ ജോയിൻ കൺവീനർമാരായി കൈറ്റ് മിസ്ട്രസ്സുമാരും കുട്ടികളുടെ പ്രതിനിധികളായി ശ്രീരൂപ്, അനുഷ എസ് എസ് എന്നിവരെയും തിരഞ്ഞെടുത്തു
| 2024-27 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
| ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ബെർലിൻ സ്റ്റീഫൻ |
| കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
| വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
| ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | രാധിക |
| കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | ശ്രീരൂപ് |
| കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അനുഷ എസ് എസ് |
| 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
|---|---|---|---|
| ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
| 1 | 29797 | ആദിശങ്കർ | 8A |
| 2 | 30530 | അഭിനവ് എസ് പി | 8F |
| 3 | 30781 | അഭിനവ് എസ് എസ് | 8F |
| 4 | 30123 | അഭിരാമി ജെ എ | 8A |
| 5 | 32230 | അദ്വൈത് എസ് എം | 8J |
| 6 | 30044 | അഖിൽ എസ് എസ് | 8D |
| 7 | 30148 | അക്ഷയ് കെ പി | 8E |
| 8 | 29981 | അക്ഷയ് എസ് | 8B |
| 9 | 31247 | അനുഷ എസ് എസ് | 8G |
| 10 | 32514 | അർച്ചന ഡി കെ | 8K |
| 11 | 30001 | ആരോൺ മാത്യു | 8C |
| 12 | 32362 | ആരോൺ എസ് ജെ | 8F |
| 13 | 30677 | അഞ്ജലിനാ ജയൻ | 8B |
| 14 | 32455 | അശ്വിൻ യു എസ് | 8J |
| 15 | 32359 | ദേവിക ജി നായർ | 8A |
| 16 | 32156 | ഫർഹാൻ മുഹമ്മദ് | 8E |
| 17 | 31570 | ഹിമാ ഡി | 8A |
| 18 | 29837 | ഇന്ദ്രക്ഷ് ബി | 8A |
| 19 | 32529 | കൃഷ്ണാ രാജേഷ് | 8G |
| 20 | 30745 | മുബീർ മുഹമ്മദ് | 8G |
| 21 | 30999 | മുഹമ്മദ് റീമ് ഷാ | 8G |
| 22 | 30072 | മുഹമ്മദ് അജ്മൽ | 8H |
| 23 | 30199 | മുഹമ്മദ് അനസ് | 8G |
| 24 | 30602 | മുഹമ്മദ് ബാസിം സൈദ് | 8A |
| 25 | 30310 | നാഗാർജുൻ എൻ | 8H |
| 26 | 31381 | നിതിൻ കൃഷ്ണ | 8B |
| 27 | 32452 | നിരഞ്ജന ഡി ആർ | 8J |
| 28 | 31472 | നോബിൾ റോസ് റബേര | 8F |
| 29 | 30927 | ആൽഫി എ എസ് | 8G |
| 31 | 30292 | പാർവതി കെ രാജ് | 8A |
| 32 | 31141 | സച്ചിൻ കൃഷ്ണ | 8G |
| 33 | 30293 | സഭാ സവാദ് | 8A |
| 34 | 30146 | സഫീർ ഖാൻ | 8E |
| 35 | 30169 | സഫ്‌വാൻ | 8J |
| 36 | 30464 | സഹിൻ ഷാജി | 8G |
| 37 | 30241 | ശ്രീരൂപ് എസ് കെ | 8A |
| 38 | 30909 | ശ്രേയസ് എസ് | 8H |
| 39 | 29970 | തീർത്ഥ എസ് ആർ | 8E |
| 40 | 29961 | വൈഷ്ണവ് നായർ എം ബി | 8B |
പ്രിലിമിനറി ക്യാമ്പ് 24 - 27
24.-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 2024 സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ നയിച്ച ക്ലാസ്സിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവാണ്. ഗൗരവപൂർണവും അതോടൊപ്പം രസകരവുമായ ക്ലാസിൽ ബാച്ചിലെ 40 കുട്ടികളും പങ്കെടുത്തു. സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിക്സ് എന്നിവയിലെ പ്രാഥമിക അറിവുകൾ അവർ ഗ്രഹിച്ചു. മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ 23 -26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു. മൂന്നു 15ന് ക്യാമ്പ് അവസാനിച്ചു അതോടൊപ്പം 24-27 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അവബോധനത്തിനുതകുന്ന യോഗ പരിപാടികളും സംഘടിപ്പിച്ചു. 22-25 ബാച്ചിലെ കുട്ടികൾ അവരുടെ മികവുകൾ രക്ഷകർത്താക്കളുടെ മുമ്പിൽ പ്രസന്റ് ചെയ്തു.
മികവുററ പ്രവർത്തനങ്ങൾ 2025
ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ സാക്ഷരത
കൈറ്റിന്റെ മോഡ്യൂൾ അനുസരിച്ചുള്ള 2025-26 ലെ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത സെപ്റ്റംബർ 24 ന് കമ്പ്യൂട്ടർ ലാബിൽ നടന്നു. 24- 27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകളാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. 7,8,9,10സ്റ്റാൻഡേർഡിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് ക്ലാസ് നൽകിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ ബോധന രീതിക്ക് ഉതകുന്ന തരത്തിലുള്ള മോഡ്യൂൾ ആണ് കൈറ്റ് പഠനത്തിനായി നിർദ്ദേശിച്ചത്. ടക്സ് മാത് താലം ടക്സ് പെയിൻറ്, ജികോംപ്രീസ് എന്നീ സോഫ്റ്റ്‌വെയറുകൾ, ലിറ്റിൽ കൈറ്റ്സുകൾക്ക് കൈറ്റ് മെന്റർമാർ പരിചയപ്പെടുത്തി. ആരോൺ മാത്യു, ആൽഫി, അനുഷ, സച്ചിൻ കൃഷ്ണ, ഹിമ, ശ്രീരൂപ്, അഭിനവ് S, P കൃഷ്ണ രാജേഷ്, മുഹമ്മദ് ബാസിം, വൈഷ്ണവ്, അക്ഷയ് എന്നീ ലിറ്റിൽ കൈറ്റ്സുകൾ ആണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. ഓരോ കുട്ടികളെയും കമ്പ്യൂട്ടറിൽ ചെയ്തു പഠിപ്പിക്കുക എന്നുള്ള രീതിയാണ് കുട്ടികൾ സ്വീകരിച്ചത്. നിറം കൊടുക്കുക, വീട് വരയ്ക്കുക, എഴുതുക, വരയ്ക്കുക, മൗസും കീബോർഡും പരിചയപ്പെടുക, ചിന്താശക്തി വർദ്ധിപ്പിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ, അക്ഷരം, വാക്കുകൾ പരിചയപ്പെടുക, ലളിതമായ കണക്കുകൾ, സംഗീത ഉപകരണങ്ങൾ അറിയൽ, താളം നിർമ്മിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളുടെ പഠനം ഇതുവരെയുള്ള അധ്യയന വർഷങ്ങളിൽ ഭിന്നശേഷിക്കാർക്ക് നൽകിയ ക്ലാസുകളിൽ നിന്ന് വ്യത്യസ്തത പുലർത്തി എന്നുള്ളത് എടുത്തു പറയേണ്ടതാണ്.
അഭിരുചി പരീക്ഷയ്ക്ക് പ്രൊമോ വീഡിയോ തയ്യാറാക്കൽ
ലിറ്റിൽസ് 25 28 ബാച്ചിന്റെ ടെസ്റ്റിന് മുന്നോടിയായി പ്രൊമോ വീഡിയോ തയ്യാറാക്കിയത് 24-27 ബാച്ചിന്റെ മികച്ച ഒരു പ്രവർത്തനമായിരുന്നു.അവരുടെ തന്നെ ആശയം കുട്ടികൾ ചിത്രീകരിച്ചു. വീഡിയോ എഡിറ്റ് ചെയ്തത് നേതൃത്വത്തിൽ ആയിരുന്നു. ശ്രീരൂപ്, വൈഷ്ണവ്, അക്ഷയ്, അനുഷ, ഹിമ, അഭിനവ്, അഭിരാമി, പാർവതി, ആദിശങ്കർ എന്നിവർ കഥാപാത്രങ്ങളായി
വിവിധ പരിപാടികൾക്ക് ഡോക്കുമെൻ്റേഷൻ
സ്കൂൾ തലത്തിലെ ഓരോപ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ 24-27 ബാച്ച് ലിറ്റിൽകൈറ്റ്സുകൾ ചെയ്യുന്നുണ്ട്. ദിനാചരണങ്ങളുടെ ഭംഗിയായ ചിത്രീകരണം അവർ നടത്തുന്നു.
സ്വാതന്ത്ര്യദിന ആഘോഷ പരിപാടികൾ ലിറ്റിൽകൈറ്റ്സുകളുടെ നേതൃത്വത്തിൽ
2025 സ്കൂൾതല പാർലമെൻറ് ഇലക്ഷന് പങ്കാളികളായി 24-27 ബാച്ച്
വായനാദിനം ഡിജിറ്റൽ പോസ്റ്റർ രചന
സ്കൂൾതല ഐടി മേള-മത്സരങ്ങൾ
പ്രവർത്തന കലണ്ടർ അനുസരിച്ച് ബാച്ചുകളുടെ മികവുകൾ
സ്കൂൾതല ക്യാമ്പ് 24-27ബാച്ച് ഒന്നാം ഘട്ടം
2024-27 ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 28/05/2025 ബുധനാഴ്ച രാവിലെ 9.30 ന് സ്കൂൾ ഐടി ലാബിൽ . നടന്നു. ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ബിന്ദു എം ആർ നിർവഹിച്ചു. നേമം വിക്ടേഴ്സ് സ്കൂളിലെ കൈറ്റ് മിസ്ട്രസ്സ് കുറുപ്പ് കിരണേന്ദു ആണ് റിസോഴ്സ് പേഴ്സണായി എത്തിയത്. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളെ പരിചയപ്പെടുത്തി ആരംഭിച്ച ക്യാമ്പിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് റീൽസ് നിർമ്മാണം നടത്തി. വീഡിയോ എഡിറ്റിങ്ങിന്റെ കൂടുതൽ വശങ്ങൾ തിരിച്ചറിഞ്ഞ് പ്രൊമോ വീഡിയോ നിർമ്മാണം ആരംഭിച്ചു. ഡിഎസ്എൽആർ ക്യാമറയുടെയും സ്മാർട്ട്ഫോണിന്റെയും സഹായത്താൽ ക്യാമറ പ്രവർത്തനങ്ങളുടെ കൂടുതൽ കാര്യങ്ങൾ ടീച്ചർ പരിചയപ്പെടുത്തി. കേഡൻ ലൈവിൽ വീഡിയോ നിർമ്മാണം നന്നായി ലിറ്റിൽ കൈറ്റ്സുകൾ മനസ്സിലാക്കി.
ക്യാമ്പ്ചിത്രങ്ങൾ
സ്കൂൾ തല ക്യാമ്പ് രണ്ടാം ഘട്ടം
24 - 27 ബാച്ചിൻ്റെ രണ്ടാംഘട്ട സ്കൂൾ തല ക്യാമ്പ് 2025 നവംബർ 1 ശനി സെൻറ് ക്രിസ്റ്റേംസ് നെല്ലിമൂട് ഹയർസെക്കൻഡറി സ്കൂളിലെ ജിജി സാറിൻറെ നേതൃത്വത്തിൽ സ്കൂൾ ലാബിൽ നടന്നു. ഇൻ്റേണൽ ആർപിയായി കൈറ്റ് മെന്റർ രാധിക ടീച്ചർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസിമോൾ വർക്കി ക്യാമ്പിന് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ഹൈടെക് പരിപാലനം
24 -27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സുകൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ് റൂമുകളും സജ്ജമാക്കുന്നു. അത് ക്ലാസിലെ ഹൈടെക് സജ്ജീകരണം ആ ക്ലാസിലെ ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിലാണ്. അധ്യാപകർക്ക് അവർ വേണ്ട സഹായം ചെയ്യുന്നു. മറ്റു ക്ലാസ് റൂമുകളിലേക്കും അവരുടെ സഹായ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഐസിടി പഠനത്തിനായി കമ്പ്യൂട്ടറിൽ ലാബിലെ സജീകരണങ്ങൾ, ഹാർഡ് വെയർ പരിപാലനം എന്നിവ അവരുടെ മികവുകളുടെ ഫലമാണ്. അവർ പഠിച്ച മികവുകൾ പ്രയോജനപ്പെടുത്തുന്നു