വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 36035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36035 |
| യൂണിറ്റ് നമ്പർ | LK/2018 /36035 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനു സി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മറവൂർ നിഷ സുകുമാരൻ |
| അവസാനം തിരുത്തിയത് | |
| 04-11-2025 | AshaNair |
2024-27 ബാച്ചിന്റെ അഭിരുചി പരീക്ഷ
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷ 2024 ജൂൺ 15 ന് നടന്നു. 100 വിദ്യാർഥികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. 96 വിദ്യാർഥികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.
റിസൽട്ട്
2024 -2027 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അഭിരുചി പരീക്ഷയുടെ റിസൽട്ട് ജൂൺ 24 ന് വന്നു. റിസൽട്ട് പ്രിൻ്റ് എടുത്ത് നോട്ടീസ് ബോർഡിൽ പതിപ്പിച്ചു. എട്ടാം ക്ലാസിലെ കുട്ടികളെ അറിയിച്ചു. ജൂൺ 25 കുട്ടികളെ വിളിച്ചു. ജൂൺ 26 ന് മൈഗ്രേഷൻ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. ജൂലൈ 18 ന് പുതിയ കുട്ടികളെ ഉൾപെടുത്തികൊണ്ടുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-27
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് |
|---|---|---|---|
| 1 | 29358 | AAYISHA SHARAF | 8E |
| 2 | 29358 | ABHINAND I | 8I |
| 3 | 28967 | ABRAHAM REJANI MAHESH | 8J |
| 4 | 28212 | ADWAITH M R | 8H |
| 5 | 27508 | AISWARYA S PILLAI | 8B |
| 6 | 27858 | AL AMEEN D | 8H |
| 7 | 27568 | ALTHAF N | 8H |
| 8 | 27554 | ANANYA M | 8H |
| 9 | 27569 | ANANYA RAJESH | 8D |
| 10 | 27558 | ANJANA PRAJEESH | 8D |
| 11 | 28807 | ARATHI R | 8C |
| 12 | 28823 | ARCHA PREM | 8A |
| 13 | 27579 | ARCHITH.B | 8B |
| 14 | 28923 | ARJUN ANILKUMAR | 8I |
| 15 | 27652 | ARJUN B | 8B |
| 16 | 27497 | ARUN RAJ | 8B |
| 17 | 28155 | ARUNIMA S | 8G |
| 18 | 28824 | ASHTAMI S | 8A |
| 19 | 28243 | AVANI ASOK | 8I |
| 20 | 28924 | AYANSON REJI | 8I |
| 21 | 27879 | DEVANANDAN S | 8D |
| 22 | 27526 | DEVANANDH J P UNNITHAN | 8D |
| 23 | 27626 | DIYA NAZRIN A | 8H |
| 24 | 28222 | ESTHER SOSA SHIBU | 8H |
| 25 | 28815 | FADIYA FAISAL | 8C |
| 26 | 27631 | JENITA ANN GIBEE | 8I |
| 27 | 28920 | KARTHIK | 8C |
| 28 | 27515 | LAKSHMIPRIYA S | 8I |
| 29 | 28916 | MADHAV R KUMAR | 8I |
| 30 | 27500 | NESRIYA NISAR | 8B |
| 31 | 28642 | NIVED J | 8I |
| 32 | 27539 | PRAJUL SUJITH | 8H |
| 33 | 28025 | PRIYANSHU KUMARI | 8G |
| 34 | 28223 | REBECCA ALEYA SHIBU | 8H |
| 35 | 28380 | SANJANA S | 8B |
| 36 | 28257 | SINISHA. M S | 8G |
| 37 | 27665 | SREELEKSHMI S | 8I |
| 38 | 27549 | SREENAVAMI I | 8I |
| 39 | 28122 | STEPHIN JAMES | 8G |
| 40 | 28813 | VINAYAK S | 8C |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2024-27
എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ്(2024-27) അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് ഓഗസ്റ്റ് 19 ന് നടത്തപ്പെട്ടു.ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു.ആശ ടീച്ചർ(മാസ്റ്റർ ട്രെയിനർ) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു. ഉച്ചക്കുശേഷം രക്ഷകർത്താക്കൾക്കൂള്ള ക്ലാസ് നടന്നു.
ക്യാമറ പരിശീലന ശില്പശാല
ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി കലയും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ' ശില്പശാല സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് എസ് സഫീന ബീവി ടീച്ചർ ഉദ്ഘാടനം ചെയ്തു ,കായംകുളം ബി.ആർ.സി യിലെ അനിൽ ബോസ് ക്ലാസ് നയിച്ചു , അനീസ് മാലിക്, ബിനു സി ആർ,നിഷ എന്നിവർ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്(2025) ഫേസ് 1
വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് നടന്നു. സോഷ്യൽ മീഡിയ, വീഡിയോ പ്രൊഡക്ഷൻ, സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകൾ,വീഡിയോ എഡിറ്റിംഗ് എന്നിവ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്യാമ്പിൽ പരിചയപ്പെട്ടു. പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ആർ. രതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മിസ്ട്രസ് എസ്. സഫീനബീവി മുഖ്യപ്രഭാഷണം നടത്തി.ഡപ്യൂട്ടി എച്ച്. എം റ്റി ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി സി എസ് ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൈറ്റ് മിസ്ട്രസ് റിനി ജോർജ്ജ് ക്യാമ്പ് നയിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ സി. ആർ ബിനു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് നിഷ സുകുമാരൻ, റാഫിരാമനാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
റീൽ നിർമ്മാണം
പ്രവേശനോത്സവം-2025-26 അടിസ്ഥാനമാക്കി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ റീലുകൾ നിർമിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം നടത്തി.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശിപ്പിക്കുന്നു.
ഡിജിറ്റൽ പെയിന്റിംഗ് മൽസരം
Little Kite യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തോട് അനുബന്ധിച്ച് Beat Plastic pollution എന്ന വിഷയത്തിൽ ഡിജിറ്റൽപെയിന്റിംഗ് മൽസരം നടത്തുന്നു.ക്രിറ്റ, ജിമ്പ്, ഇങ്ക്സ്കേപ്പ് , kolour paint എന്നീ Software ഉപയോഗിച്ച് കുട്ടികൾ ചിത്രങ്ങൾ വരച്ചു.
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി സ്കൂൾ ഔഷധസസ്യത്തോട്ടം വൃത്തിയാക്കുന്നു.
ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിൻ്റെ ഭാഗമായി സ്കൂൾ ഔഷധസസ്യത്തോട്ടം വൃത്തിയാക്കുന്നു.
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.
താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഇടവേള സമയത്ത് ആണ് പരിശീലനം നടത്തുന്നത്. ചിത്രരചന സങ്കേതങ്ങൾ ആണ് ആദ്യം പരിശീലിപ്പിക്കുന്നത്.കൈറ്റ്സ് സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് പരിശീലനം.
നേത്ര പരിശോധനാ ക്യാമ്പ്
പാഠം ഒന്ന് പാടം..... പടം പിടിച്ച് ലിറ്റിൽ കൈറ്റ്സ്
ചാരുംമൂട്:കൃഷിയും, പരിസ്ഥിതിയും,നാട്ടറിവുകളും കണ്ടറിഞ്ഞ് ക്യാമറയിൽ പകർത്തി ഡോക്യുമെന്ററിയായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ പഠനയാത്രക്ക് തുടക്കമായി. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ ഹിന്ദി അധ്യാപകൻ വിനോദ് കുമാറിന്റെ വീട്ടുവളപ്പിലെ കൃഷിസ്ഥലം സന്ദർശിച്ചു കൊണ്ട് ക്ലബിന്റെ പഠനയാത്ര ആരംഭിച്ചു.ഏത്തവാഴ, ഞാലിപ്പൂവൻ, പാളയം കോടൻ, ചാര പൂവൻ എന്നീ ഇനങ്ങളിൽ 700 വാഴകളും,കപ്പ,ചേന, ചേമ്പ്, കാച്ചിൽ, മത്തൻ, ഇഞ്ചി, മഞ്ഞൾ തുടങ്ങി വൈവിധ്യമാർന്ന വിളകൾ വിനോദ് കുമാറിന്റെ കൃഷിതോട്ടത്തിലുണ്ട്. വഴുതന, വെണ്ട, കോവൽ,തക്കാളി, കറിവേപ്പ്, പച്ചമുളക്,ചീര,പടവൽ,പാവൽ,കുരുമുളക് തുടങ്ങി പച്ചക്കറി ഇനങ്ങളും, പപ്പായ തോട്ടവും, കൂൺ കൃഷിയും, ബന്ദിയും കൃഷി തോട്ടത്തിലുണ്ട്. കൂടാതെ പത്തു വർഷമായി ആട് കൃഷി ചെയ്തു വരുന്നു. ആട്ടിൻ കാഷ്ഠവും, കോഴിക്കാഷ്ടവും കൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. ജൈവകീടനാശിനി ആണ് കൃഷിക്കായി ഉപയോഗിക്കുന്നത്. 70 ഓളം തെങ്ങും, മാവ്,അഗത്തി ചീര, അടക്കാമരം എന്നിവയും വളർത്തുന്നു. കഴിഞ്ഞ വർഷം 300 ഓളം നേന്ത്രക്കുലകളും, പച്ചക്കറികളും ഉൾപ്പെടെ തൻ്റെ കൃഷിത്തോട്ടത്തിൽ ഉത്പാദിപ്പിച്ചു. കരുമുളക്കൽ IFPCL കാർഷിക വിപണിയിലൂടെ ആണ് വിനോദ് കുമാർ കൃഷിതോട്ടത്തിലെ കൂടുതൽ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. മണ്ണിനോടും, കാർഷിക സംസ്കൃതിയോടുമുളള സ്നേഹവും, പ്രവർത്തനവുമാണ്, കാൽ നൂറ്റാണ്ടായി അധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന വിനോദ് മാഷിനെ കാർഷിക രംഗത്തേക്ക് നയിച്ചത്.തങ്ങളുടെ അധ്യാപകനിൽ നിന്നും കാർഷിക രംഗത്തെ നേട്ടങ്ങളും,അനുഭവങ്ങളും, കുട്ടികൾ ചോദിച്ച് അറിഞ്ഞു. പുതുതലമുറക്ക് മാതൃകയായ അധ്യാപകൻ്റെ കൃഷിപാഠം കണ്ടു മനസിലാക്കുന്നതിനും,പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിനും ശ്രമിക്കുകയാണ് താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്.ക്യാമറ, എഡിറ്റിംഗ്, തിരക്കഥ തുടങ്ങി ഡോക്യുമെൻ്റെറിയുടെ സാക്ഷാൽക്കാരത്തിനായുള്ള സാങ്കേതിക വിഭാഗം പൂർണ്ണമായും കൈകാര്യം ചെയ്യുന്നത് പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങളാണ്.
പിടിഎ പ്രസിഡന്റ് രതീഷ് കുമാർ കൈലാസം പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.ഹെഡ്മിസ്ട്രസ് സഫീനബീവി,ഡപ്യൂട്ടി എച്ച്. എം റ്റി. ഉണ്ണികൃഷ്ണൻ, സീനിയർ അധ്യാപകൻ ബി.കെ ബിജു,സ്റ്റാഫ് സെക്രട്ടറി സി. എസ് ഹരികൃഷ്ണൻ,വി.ജെ ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സായ റാഫിരാമനാഥ്, നിഷ സുകുമാരൻ എന്നിവർ നേതൃത്വം നല്കി.വീഡിയോ കാണുന്നതിനായി ക്ലിക്ക് ചെയ്യുക
സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയാൻ താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ്
ചാരുംമൂട്:സംസ്ഥാന ഔഷധ സസ്യബോർഡിൻ്റെ സഹായത്തോടെ കഴിഞ്ഞ വർഷം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ഒരുക്കിയ ഔഷധ സസ്യത്തോട്ടത്തിലെ ഔഷധ സസ്യങ്ങൾക്ക് ക്യൂ ആർ കോഡ് സ്ഥാപിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ. ഔഷധ തോട്ടത്തിലെ 50 ഓളം വരുന്ന ഔഷധച്ചെടികൾക്കാണ് ക്യൂ ആർ കോഡ് സ്ഥാപിച്ചത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓരോ ഔഷധ ചെടികളുടെയും ഔഷധ ഗുണങ്ങളും, പ്രത്യേകതകളും വിദ്യാർത്ഥികൾക്കും, സന്ദർശകർക്കും മനസിലാക്കാൻ കഴിയും. ലിറ്റിൽ കൈറ്റ്സ് മെൻ്റർ നിഷസുകുമാരൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യൂ ആർ കോഡ് നിർമ്മാണ പരിശീലനം നല്കി. വിദ്യാർത്ഥികളായ എബ്രഹാംരജനിമഹേഷ്, ഭഗത് എം, എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്യൂ ആർ കോഡ് തയ്യാറാക്കിയത്. 'സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയുക' എന്ന ലക്ഷ്യത്തോടെ താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കുന്ന തനത് പ്രവർത്തനമാണ് ഇത്.ഇതിൻ്റെ തുടർച്ചയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ക്യൂ ആർ കോഡ് പരിശീലനം നല്കി, വീട്ടുവളപ്പിലെ വൃക്ഷങ്ങൾക്ക് ക്യൂ ആർ കോഡ് നല്കുന്ന പ്രവർത്തനം ഏറ്റെടുക്കും. ഔഷധചെടിക്ക് ക്യൂ ആർ കോഡ് സ്ഥാപിച്ചു കൊണ്ട് ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ:കെ.ആർ അനിൽ കുമാർ പ്രോഗ്രാമിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ.എച്ച്. റിഷാദ് അദ്ധ്യക്ഷനായി പ്രിൻസിപ്പൽ ശ്രീ.ആർ. രതീഷ് കുമാർ,ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം ശ്രീ.റ്റി. ഉണ്ണികൃഷ്ണൻ, പിടിഎ വൈസ് പ്രസിഡന്റുമാരായ ശ്രീ.അരുൺ കെഎസ്, ശ്രീമതി.ശ്രീകലപ്രസാദ്,സീനിയർ അസിസ്റ്റന്റ് ശ്രീ.ബികെ ബിജു,ശ്രീ.രതീഷ് കുമാർ കൈലാസം,ശ്രീ.അനീസ് മാലിക്ക്,ശ്രീ.കൃഷ്ണപ്രസാദ്,സ്റ്റാഫ് സെക്രട്ടറിമാരായ ശ്രീ.പി. എസ്. ഗിരീഷ് കുമാർ, ശ്രീ.സി എസ് ഹരികൃഷ്ണൻ, ശ്രീ.സി ആർ ബിനു,ശ്രീമതി.വി.ജെ ഷിബിമോൾ, ലിറ്റിൽ കൈറ്റ്സ് മെൻ്റർമാരായ ശ്രീ.റാഫിരാമനാഥ്,ശ്രീമതി.നിഷസുകുമാരൻ എന്നിവർ പങ്കെടുത്തു
സാങ്കേതികതയിലൂടെ പ്രകൃതിയെ അറിയാൻ വീഡിയോ കാണാം
അമ്മമാർക്കും, വയോജനങ്ങൾക്കും കമ്പ്യൂട്ടർ പരിശീലനം നല്കി താമരക്കുളം വി.വി.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ്
വീഡിയോ കാണാം
താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും, ചിത്രശലഭ ഫോട്ടോ പ്രദർശനവും
ചാരുംമൂട്:താമരക്കുളം വി.വി.എച്ച്.എസ്.എസിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും, ചിത്രശലഭ ഫോട്ടോ പ്രദർശനവും സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച butterfly photography competition ൻ്റെ ഭാഗമായി കുട്ടികൾ മൊബൈലിൽ എടുത്ത 80 ഓളം വിവിധ ഇനങ്ങളിലുള്ള ശലഭങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചെങ്കോമാളി, തവിടൻ, നാരകക്കാളി, ചിത്രകൻ,നീലഗിരി പാപ്പാത്തി, വയൽക്കോത,പുലിത്തെയ്യൻ, വിറവാലൻ ശലഭം, നീലക്കടുവ,മഞ്ഞത്തകരമുത്തി, കൃഷ്ണ ശലഭം, പൊട്ടുവെളളാട്ടി, ചെങ്കണ്ണൻ, വയങ്കതൻ തുടങ്ങി 80 ലധികം ഇനങ്ങളിലുള്ള ശലഭങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. കുട്ടികളെ പ്രകൃതി നിരീക്ഷകരാക്കുക, പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ പ്രാപ്തരാക്കുക, ഫോട്ടോഗ്രഫി കഴിവ് വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രോഗ്രാം സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പും, ചിത്രശലഭ ചിത്ര പ്രദർശനവും ശ്രീ.എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ.എച്ച്. റിഷാദ് അധ്യക്ഷനായി. പ്രിൻസിപ്പൽ ശ്രീ.ആർ. രതീഷ് കുമാർ, ഹെഡ്മിസ്ട്രസ് ശ്രീമതി.എസ്. സഫീനബീവി,ഡപ്യൂട്ടി എച്ച്. എം ശ്രീ.ടി. ഉണ്ണികൃഷ്ണൻ,കൈറ്റ് ആലപ്പുഴ മാസ്റ്റർ ട്രെയിനർ ശ്രീമതി.ആശ നായർ എസ്, പിടിഎ വൈസ് പ്രസിഡന്റുമാരായ ശ്രീ.അനു കാരക്കാട്ട്,ശ്രീമതി.ശ്രീകല പ്രസാദ്,അഡ്മിനിസ്ട്രേറ്റർ ശ്രീ.രാജീവ് നായർ, ശ്രീ.ഹരിലാൽ, അഡ്വ. പ്രിയലാൽ,സ്റ്റാഫ് സെക്രട്ടറി ശ്രീ.പി എസ് ഗിരീഷ് കുമാർശ്രീമതി.,ഷിബിമോൾ, ശ്രീമതി.പി ജി ഗീതാകുമാരി,ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സ് ശ്രീ.റാഫിരാമനാഥ്,ശ്രീമതി. മറവൂർ നിഷ സുകുമാരൻ എന്നിവർ സംസാരിച്ചു.
