സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്
ദൃശ്യരൂപം
| Home | 2024 - 27 | 2025 - 28 | 2026-29 |
| 25091-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 25091 |
| യൂണിറ്റ് നമ്പർ | LK/2018/25091 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | എൻ പറവൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷിജി എൻ ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജോമിയ കെ |
| അവസാനം തിരുത്തിയത് | |
| 28-02-2026 | Sahs25091 |
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 2018 ൽ ലിറ്റിൽ കൈറ്റ്സ് രൂപീകൃതമായി.ഹാർഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്,മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ്'പദ്ധതി. കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ ഉണ്ടായിരിക്കും. സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്തു നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്ത വരുന്നു.
2018 മുതൽ സ്കൂളിൽ LK പ്രവർത്തനങ്ങൾ നടത്തി വരുന്നു. റൂട്ടീൻ ക്ലാസുകൾക്ക് പുറമെ ഹാർഡ് വെയർ സൈബർ സെക്യൂരിറ്റി, നിർമ്മിത ബുദ്ധി, റോബോട്ടിക്സ്, എന്നീ മേഖലകളിൽ മറ്റു കുട്ടികൾക്കും ക്ലാസ്സ് നൽകുന്നു. ഹൈ ടെക് ക്ലാസ്സ് റൂം ക്രമീകരണത്തിൽ ഓരോ ക്ലാസ്സിലെയും ഏതാനും കുട്ടികൾക്ക് പരിശീലനം നൽകുന്നു.2023 ലെ സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്വതന്ത്ര വിഞ്ജനോത്സവം നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, റോബോഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി പ്രദർശനവും നടത്തി.