സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
25091-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25091
യൂണിറ്റ് നമ്പർLK/2018/25091
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല എൻ.പറവൂർ
ലീഡർകെ എസ് ദിയ
ഡെപ്യൂട്ടി ലീഡർഅശ്വിൻ ബിൽജു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷിജി.എൻ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോമിയ.കെ
അവസാനം തിരുത്തിയത്
18-11-2025Sahs25091

അംഗങ്ങൾ

LK BATCH 2024-2027
SL NO. ADMN No. NAME DIVISION
1 20530 ABHAYA RAJESH D
2 20459 ADIYA ANISHANTH D
3 21137 ADWELL SIBIN B
4 20979 AFREEN M M A
5 21103 AFRIYASMIN T A A
6 20395 AKSHARA M N A
7 20441 ALGA SABU A
8 21115 ALPHA THERESE K A D
9 20787 ANAMIKA K A D
10 20385 ANANYA SHAJI A
11 20551 ANCIYA JOSEPH C
12 21141 ANGEL TERESA K G A
13 20528 ANJALY K ANIL A
14 20452 ANN MARIYA T E C
15 20412 ARON JOMON C
16 21409 ARYANANDA V.V D
17 21147 ASHWIN ANTONY C
18 21117 ASHWIN BILJU E
19 21145 BASANTIKA N S A
20 21105 DELWIN THOMAS RAJESH D
21 21136 EVELYN MENDEZ C
22 21135 IRFAN ISMAIL P M C
23 21131 JENIYA GRACE JIJO C
24 20451 JOEL SHINE D
25 21110 K S DIYA C
26 21108 KENCE VINCENT C
27 20917 KEVIN SIXON C
28 20379 KRISHNA LENIN B
29 21111 MUHAMMED NAEEM V A C
30 20422 MUHAMMED RASEEN P H D
31 20975 NAKSHATHRA P P B
32 21123 NOOR AL HAYA P N A
33 20411 RISBA MARTIN C
34 20386 SACHIN P.S D
35 21138 SIMAYON BELSON E
36 21352 SREVAN KRISHNA D.S B
37 20433 UMARUL FAROOK M.A F
38 21196 VASUDEV P B C

പ്രിലിമിനറി ക്യാമ്പ് - 2024-27 ബാച്ച്

സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ഓഗസ്റ്റ് 9 ന് 9.30ന് ആരംഭിച്ചു. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവർ ക്യാമ്പ് നയിച്ചു.

സ്ക്രാച്ച് സോഫ്റ്റ്‌വെയറിലെ ഫേസ് ഡീറ്റെക്ഷൻ പ്രയോജനപ്പെടുത്തിയുള്ള  ഹാറ്റ് ഗെയിം കളിച്ചു കുട്ടികളെ ഗ്രൂപ്പ്‌ ആക്കി. ഒരു ലിറ്റിൽ കൈറ്റ് ആകുന്നത് കൊണ്ടുള്ള പ്രയോജനം ചർച്ചയിലൂടെ കുട്ടികൾ തന്നെ കണ്ടെത്തി. ഇന്റർനെറ്റ്‌, അതിന്റെ ഉപയോഗങ്ങൾ, സാധ്യതകൾ രസകരമായ ഒരു വീഡിയോ വഴി അവതരിപ്പിച്ചു.

  റോബോട്ടിക്സ്, പ്രോഗ്രാമിങ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾ ഗ്രൂപ്പുകളായി ചെയ്തു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് കുട്ടികൾ ഹെൽത്തി ഹാബിട്സ് എന്ന ഗെയിം എങ്ങനെ പ്രോഗ്രാം ചെയ്യാം എന്ന് പരിശീലിച്ചു.റോബോട്ടിക് കിറ്റുകൾ, ആർഡിനോ പരിചയപ്പെടുത്തുന്നതിനു മാസ്റ്റർ ട്രെയ്നർ രാജേഷ് സാറിന്റെ സന്നിധ്യം ഉണ്ടായിരുന്നു. ആർഡിനോ എന്നിവ പ്രയോജനപ്പെടുത്തി ചിക്കൻ ഫീഡ് ഗെയിം പ്രോഗ്രാം ചെയ്തു പ്രവർത്തിപ്പിച്ചു. എല്ലാ കുട്ടികളും വളരെ താല്പര്യത്തോടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. വൈകീട്ട് 3.45 ന് ക്യാമ്പ് അവസാനിച്ചു.

Preliminary Camp



റോബോഫെസ്റ്റ് 2024-25

2024-25 അധ്യയന വർഷത്തെ കൈറ്റ് മികവുത്സവത്തിന്റെ ഭാഗമായി 2025 ഫെബ്രുവരി 21ന് നടത്തിയ റോബോഫെസ്റ്റിൽ LK അംഗങ്ങൾ സജീവമായി പങ്കെടുത്തു. സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി സിസിലി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. LK മിസ്ട്രെസ് മാരുടെ നേതൃത്വത്തിൽ സീനിയർ ബാച്ച് കുട്ടികളോടൊപ്പം നിന്ന് റോബോട്ടിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിലും പ്രദർശനത്തിലും പങ്കാളികളവുകയും അവരുടേതായ ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. ആർഡിനോ,സെൻസറുകൾ, ജമ്പർ വയറുകൾ, ബ്രഡ്ബോർഡ് എന്നിവ പ്രയോജനപ്പെടുത്തി എങ്ങനെ റോബോട്ടിക് മോഡലുകൾ നിർമ്മിക്കാമെന്ന് പരിശീലിക്കുന്നതിനും ഈ മേഖലയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുന്നതിനും റോബോഫെസ്റ്റ് വളരെ സഹായകമായി.

സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ക്യാമ്പ്.. ഫേസ് 1

സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് സ്കൂൾ ലെവൽ ക്യാമ്പ് ഫേസ് 1 ,2025 മെയ്‌ 21 ന് 9.30ന് ആരംഭിച്ചു. ശ്രീമതി ബിനിത ടി കെ ( LK മിസ്ട്രെസ് ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ) നേതൃത്വം നൽകി. LK മിസ്ട്രെസ് മാരായ ശ്രീമതി ഷിജി എൻ ജെ,ശ്രീമതി ജോമിയ കെ എന്നിവരും പങ്കെടുത്തു. കുട്ടികൾ ഗ്രൂപ്പുകളായി റീൽസ് നിർമ്മിക്കുകയും അതിനാവശ്യമായ സ്ക്രിപ്റ്റ് തയ്യാറാക്കുകയും ചെയ്തു. അതിനു ശേഷം വീഡിയോ എഡിറ്റിങ് പരിശീലിച്ചു. എഡിറ്റിംഗിന് ആവശ്യമായ വീഡിയോകൾ കുട്ടികൾ ക്യാമറ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുകയും kdenlive ൽ എഡിറ്റ്‌ ചെയ്യുകയും ചെയ്തു.

ലാബ്, ക്ലാസ് റൂം സജ്ജീകരിക്കൽ

2025-26 അധ്യയന വർഷത്തെ IT പഠനത്തിന് മുന്നോടിയായുള്ള ലാബ് സജ്ജീകരിക്കൽ,ക്ലാസ് റൂം പ്രൊജക്ടർ കാര്യക്ഷമത പരിശോധിക്കൽ എന്നിവയ്ക്ക്  SITC, LK മിസ്ട്രെസ് എന്നിവരുടെ നേതൃത്വത്തിൽ LK 2024-27 ബാച്ച്  നിർവ്വഹിച്ചു.

രക്ഷിതാക്കൾക്കുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസുകൾ

ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ നല്ല പാഠവും  ചേർന്ന് രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ്സ്‌ 2025 ജൂലായ് 16 ന് നടത്തി. ഹെഡ് മാസ്റ്റർ പി ആർ സുനിൽ ബോധവൽകരണ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്ത് .ഓൺലൈൻ ലോകം സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കാര്യക്ഷമമായും നാവിഗേറ്റ് ചെയ്യാൻ സഹായിക്കുന്ന മാർഗങ്ങളെ പരിചയപ്പെടുത്തുകയായിരുന്നു ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉദ്ദേശം. ദിയ,ജെനിയ ഗ്രേസ് ,അശ്വിൻ ബിൽജു എന്നിവരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ എടുത്തു .

ഹെഡ് മാസ്റ്റർ പി ആർ സുനിൽ ബോധവൽകരണ ക്ലാസ്സ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുന്നു .

കൂടുതലും അമ്മമാരാണ് ക്ലാസ്സിൽ പങ്കെടുത്തത്. രക്ഷിതാക്കളുടെ ഒപ്പം ഇരുന്ന് ഡിജിറ്റൽ മീഡിയയുടെ വ്യത്യസ്‌തത പറഞ്ഞു കൊടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്‌തു കൊണ്ട് മികച്ച പ്രശംസ നേടിയ പ്രവർത്തനമായിരുന്നു .ബോധവൽകരണ ക്ലാസ്സ് വളരെ രസകരമായിരുന്നുവെന്ന് അമ്മമാർ അഭിപ്രായപ്പെട്ടു. LK കുട്ടികൾ  കൈകാര്യം ചെയ്യുന്ന മേഖലകൾ രക്ഷിതാക്കൾക്ക് മനസ്സിലാക്കുന്നതിനും ക്ലാസ്സ്‌ സഹായിച്ചു.



2025-26 സ്വതന്ത്ര വിജ്ഞാനോത്സവം

2025-26 അധ്യയന വർഷത്തെ സ്വതന്ത്ര വിജ്ഞാനോത്സവത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു .സെപ്റ്റംബർ 22 മുതൽ 26 വരെയുള്ള ദിനങ്ങളിൽ സ്വതന്ത്ര വിജ്ഞാനോത്സവ വാരമായി ആചരിച്ചു . സെപ്റ്റംബർ 22 ന് പ്രത്യേക അസംബ്ലി കൂടുകയും കുട്ടികൾ

ഞാൻ, സോഫ്റ്റ്‌വെയർ സ്വതന്ത്രമായി ഉപയോഗിക്കാനും, പഠിക്കാനും, മാറ്റം വരുത്താനും, പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞയെടുക്കുന്നു. സോഫ്റ്റ്‌വെയറിന് വേണ്ടിയുള്ള എന്റെ കമ്പ്യൂട്ടിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഞാൻ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യും. മറ്റുള്ളവരുമായി ഈ സ്വാതന്ത്ര്യം പങ്കുവെക്കാനും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.

എന്ന സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു. LK 2024-27 ബാച്ചിലെ റിസ്‌ബ മാർട്ടിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അറിവുകൾ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിന് ഈ പ്രതിജ്ഞ സഹായകമായി. കൂടാതെ സ്വതന്ത്ര സോഫ്റ്റ്‌വെയർന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് LK 2023-26 ബാച്ചിലെ കുട്ടികൾക്ക് ക്ലാസ്സ്  സംഘടിപ്പിച്ചു . പോസ്റ്റർ ഡിസൈനിങ്ങ് മൽസവും പ്രഭാഷണവും ക്ലാസ്സും സംഘടിപ്പിച്ചു.ഇത് കേവലം സാങ്കേതികമായ ഒരാഘോഷമല്ലെന്നും ഡിജിറ്റൽ ചൂഷണത്തിൽ നിന്ന്  രക്ഷ നേടുന്നതിനുള്ള മാർഗ്ഗമാണെന്നുമുള്ള അറിവ് കുട്ടികളിലേക്കെത്താൻ ഈ വാരാചരണം സഹായിച്ചു.

സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം- 2025 ഒക്ടോബർ 29

2024-27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് രണ്ടാം ഘട്ടം 2025 ഒക്ടോബർ 29 ന് 9.30 മുതൽ 4 മണി വരെ നടന്നു. ശ്രീ നാരായണ ഹയർ സെക്കന്ററി സ്കൂൾ. എൻ. പറവൂർ, ലിറ്റിൽ കൈറ്റ് മെന്റർ ശ്രീമതി ബിനിത ടി കെ ക്യാമ്പ് നയിച്ചു. കൈറ്റ് മെൻറ്റർ ശ്രീമതി ജോമിയ കെ പങ്കെടുത്തു.

സ്ക്രാച്ച് 3 ഉപയോഗിച്ചുള്ള മഞ്ഞുരുക്കൽ ഗെയ്മിലൂടെ കുട്ടികളെ പ്രോഗ്രാമിങ്‌ ലോകം പരിചയപ്പെടുത്തി. അതിനുശേഷം ഹംഗ്രി ബേർഡ്സ് ഗെയിം വഴി ഫിസിക്സ്‌ ബോക്സ്‌ 2ഡി യിലെ സങ്കേതങ്ങൾ പരിചയപ്പെടുകയും ബാസ്കറ്റ് ബോൾ ഗെയിം നിർമ്മിക്കുകയും ചെയ്തു. ഉച്ചക്ക് ശേഷം ലോസ്റ്റ്‌ ഷീപ്, മിൽമ ഡിലൈറ്റ് അനിമേഷനുകൾ കാണുകയും ഓപ്പൺറ്റൂൻസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കലോത്സവം പ്രോമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു. ശേഷം കെഡൻലൈവ് സോഫ്റ്റ്‌വെയർ വഴി വീഡിയോ എഡിറ്റിങ് പരിചയപ്പെട്ടു.കുട്ടികൾ വളരെ താല്പര്യത്തോടെ രണ്ട് പ്രവർത്തനങ്ങളിലും പങ്കെടുത്തു.അസൈൻമെന്റുകൾ നൽകുകയും ചെയ്‍തു .