എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/ലിറ്റിൽകൈറ്റ്സ്/2024-27
[[]]
പ്രവർത്തനങ്ങൾ
.
| Home | 2024-27 | 2025-28 | 2026-29 |
ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് 2025
കാട്ടുകുളം എ. കെ. എൻ.എം. എം. എ . മെമ്മോറിയൽ ഹയർസെക്കന്ററി സ്കുൂളിലെ ലിറ്റിൽ കെെറ്റ്സ് അവധിക്കാല ക്യാമ്പ് മെയ് 27 നു നടന്നു. സ്‌കൂളിലെ പ്രധാന അധ്യാപകൻ പി.ശങ്കരനാരായണൻ മാസ്റ്റർ ക്യാമ്പ് ഉത്ഘാടനം ചെയ്‌തു. മീഡിയ പരിശീലനം , വീഡിയോ എഡിറ്റിംഗ് എന്നി മേഘലകളിൽ വിദഗ്ധ പരിശീലനം നൽകുയ ക്യാമ്പിൽ കുുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. റീൽസ് നിർമ്മാണം, സ്‌പോർട്‌സ് പ്രൊമോ വീഡിയോ നിർമ്മാണം, മുതലായ പ്രവർത്തനങ്ങളിൽ കുട്ടികൾ സജീവമായി പങ്കെടുത്തു. അടക്കാപത്തൂർ പി.ടി.ബി. ഹയർസെക്കന്ററി സ്കുൂളിലെ കെെറ്റ് മിസ്ട്രസ് പ്രതിഭ എം. ആണ് എക്സ്റ്റേണൽ RP ആയി ക്യാമ്പ് നയിച്ചത്. കാട്ടുകുളം സ്കുൂളിലെ കെെറ്റ് മിസ്ട്രസ്മാരായ കെ. മിനി, ഹരിത ശ്രീ എം. എൻ. എന്നിവർ

ക്യാമ്പിന് നേതൃത്വം നൽകി.
| 20034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 20034 |
| യൂണിറ്റ് നമ്പർ | LK/2018/20034 |
| അംഗങ്ങളുടെ എണ്ണം | 43 |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| ഉപജില്ല | ചെർപ്പുളശ്ശേരി |
| ലീഡർ | Ardra |
| ഡെപ്യൂട്ടി ലീഡർ | Anujith |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മിനി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഹരിത ശ്രീ എം. എൻ |
| അവസാനം തിരുത്തിയത് | |
| 09-01-2026 | Lkkattukulam |

പ്രവേശനോത്സവം

2025-26 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി. നിഷ രാകേഷ് ഉത്ഘാടനം ചെയ്തു. SPC, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങൾ നവാഗതരെ സ്വാഗതം ചെയ്ത് പുതിയ ക്ലാസുകളിൽ എത്തിച്ചു. പ്രിൻസിപ്പാൾ ശ്രീ.കെ.പി.രാജേഷ്, ഹെഡ്മാസ്റ്റർ ശ്രീ. പി.ശങ്കരനാരായണൻ, മാനേജർ ശ്രീ.ഉണ്ണി നാരായണൻ പിടിഎ പ്രസിഡണ്ട് ശ്രീ.ജയശങ്കർ, മുൻ പ്രധാനധ്യാപിക ശ്രീമതി. എം. കാർത്ത്യായനി, സ്റ്റാഫ് സെക്രട്ടറി ശ്രീമതി.അംബിക.കെ.നായർ എന്നിവർ ആശംസകൾ അറിയിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ബഹു.മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ഉത്ഘാടന പ്രസംഗം പ്രദർശിപ്പിച്ചു. തുടർന്ന് പ്രവേശനോത്സവ ഗാനവും മറ്റു കലാപരിപാടികളും അരങ്ങേറി. അധ്യാപകരുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു. കഴിഞ്ഞ അധ്യയന വർഷത്തെ വിദ്യാലയ പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ വീഡിയോ ഓരോ ക്ലാസിലും പ്രദർശിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ പരിശീലനം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ ചേരാൻ ആഗ്രഹിക്കുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് അഭിരുചി പരീക്ഷ പരിശീലനത്തിനായി മാതൃകാ പരീക്ഷ നടത്തി. 125 കുട്ടികളാണ് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിലെ അംഗങ്ങളുടെ നേതൃത്വത്തിലാണ് മാതൃക പരീക്ഷ നടത്തിയത്.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ ജൂൺ 25ന് നടന്നു. 125 കുട്ടികൾ രജിസ്റ്റർ ചെയ്തതിൽ 120 പേർ പരീക്ഷ എഴുതി. ലിറ്റിൽ കൈറ്റ്സ് മെന്റർ ശ്രീമതി കെ.മിനി, സ്കൂൾ SITC ശ്രീമതി.എം. പി.ബീന, ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിലെ അംഗങ്ങൾ എന്നിവർ പരീക്ഷ നടത്തിപ്പിന് നേതൃത്വം നൽകി.
വായനദിനം

കാട്ടുകുളം സ്കൂളിൽ വായനദിനം വിപുലമായി ആഘോഷിച്ചു. വായന വാരാചരണത്തിന്റെ ഉദ്ഘാടനം ജൂൺ 19ന് ചെറുകഥാകൃത്തും കവിയുമായ ശ്രീ.ബിജു പൊയ്കയിൽ നിർവഹിച്ചു. മാതൃഭൂമിയുടെ 'മധുരം മലയാളം' പദ്ധതിയുടെ ഉദ്ഘാടനവും അതേ ദിവസം നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. പി. ശങ്കരനാരായണൻ,മാനേജ്മെന്റ് പ്രതിനിധിയും മുൻ പ്രധാന അധ്യാപികയുമായ ശ്രീമതി എം. കാർത്ത്യായനി, സുധീർ മാസ്റ്റർ, അംബിക ടീച്ചർ, ശ്രീദേവി ടീച്ചർ മുതലായവർ ആശംസകൾ അർപ്പിച്ചു. ശ്രീ ബിജു പൊയ്കയിൽ 'എഴുത്തിന്റെ നാൾവഴികളിലൂടെ ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി. എൻ.പണിക്കർ അനുസ്മരണം, പുസ്തക പരിചയം,വായന മത്സരം എന്നിവ സംഘടിപ്പിച്ചു.
സ്വതന്ത്ര സോഫ്റ്റ് വെയർ വാരാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. ഫോസ് കോർണർ, ക്വിസ് മത്സരം, പ്രത്യേക അസംബ്ലിയിൽ പ്രതിജ്ഞ, സ്വതന്ത്രസോഫ്‌റ്റ്‌വെയർ ബോധവൽക്കരണ ക്ലാസ്സ്, ഹാർഡ്‌വെയർ എക്‌സിബിഷൻ മുതലായവ വിദ്യാർത്ഥികൾക്ക് പുത്തൻ അനുദവങ്ങൾ പകർന്നു നൽകി.
ഫോസ് കോർണർ
സ്വതന്ത്ര സോഫ്റ്റ്‌വെയർ വാരത്തിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാലയത്തിൽ ഫോസ്കോർണർ ഒരുക്കി. കൈറ്റ് നൽകിയ ഇൻഫർമേഷൻ കിറ്റുകളുടെ പ്രദർശനം വിദ്യാർത്ഥികൾക്ക് അറിവിൻ്റെ പുത്തൻ വാതായനങ്ങൾ തുറന്നു നൽകി.
സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രേതിജ്ഞ
സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തോടനുബന്ധിച്ച് സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്നു. ലിറ്റിൽ കൈറ്റ്‌സ് അംഗമായ ആർദ്ര.ആർ സ്വതന്ത്രസോഫ്‌റ്റ്‌വെയർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൈറ്റ്മെൻ്റർ ശീമതി. കെ.മിനി സ്വതന്ത്ര സോഫ്റ്റ് വെയറിൻ്റെ അനന്തസാധ്യതകളെകുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. സ്വതന്ത്ര സോഫ്റ്റ്‌വെയർ ക്വിസ് മത്സര വിജയികളെ അസംബ്ലിയിൽ അനുമോദിച്ചു.
സ്വതന്ത്രസോഫ്റ്റ് വെയർ ക്ലാസ്സ്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിലെ യൂപി വിഭാഗം കുട്ടികൾക്ക് സ്വതന്ത്രസോഫ്റ്റ് വെയറുകളുടെ വിസ്‌മയലോകം പരിചയപ്പെടുത്തുന്ന പ്രേത്യേക ക്ലാസ്സുകൾ നടത്തി. സ്ക്രാച്ച് , ജിംപ് , സ്‌റ്റെല്ലേരിയം, ജിയോജിബ്ര തുടങ്ങിയ സോഫ്റ്റ‌് വെയറുകൾ ക്ലാസ്സിൽ പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ലക്ഷ്‌മി, നയന എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ക്വിസ് മത്സരം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനമായ സെപ്റ്റംബർ 20-ന് ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി. ഫോസ് കോർണറിൽ ഒരുക്കിയ ഇൻഫർമേഷൻ കിറ്റുകളെ അടിസ്ഥാനമാക്കി നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ആദി കൃഷ്ണ പി.ആർ -8A, നിരജ്ഞൻ.എ - 10 A, സുവിധ. ഇ.വി-10 A എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം നേടി.